മത്സ്യ ബിൽ: വ്യവസായികളെ അനുനയിപ്പിക്കാൻ സി.പി.എം നീക്കം
text_fieldsമത്സ്യ സംസ്കരണത്തിനും കയറ്റുമതിക്കും പ്രസിദ്ധമാണ് അരൂർ മേഖല. കയറ്റുമതിയുടെ മികവിൽ മികവിെൻറ പട്ടണമായിപോലും കേന്ദ്രസർക്കാർ അംഗീകരിച്ച പ്രദേശവുമാണ്. വ്യവസായത്തെ ഗുരുതരമായി ബാധിക്കുന്ന, 'കേരള മത്സ്യലേലവും വിപണനവും ഗുണപരിപാലനവും' പേരിൽ നിയമസഭ പാസാക്കിയ ബില്ല് അരൂർ മേഖലയിലെ മത്സ്യസംസ്കരണ കയറ്റുമതി വ്യവസായികളിൽ ആശങ്ക പരത്തിയിരുന്നു. ഇക്കാര്യം സി.പി.എം നേതാക്കളുമായി പങ്കുവെച്ചതോടെയാണ് പാർട്ടി ഇടപെട്ട് അനുനയ നീക്കം നടത്തുന്നത്. ജില്ല പഞ്ചായത്ത് ഡിവിഷൻ തെരഞ്ഞെടുപ്പിനുശേഷം സർക്കാറിെൻറ ശ്രദ്ധയിൽ വിഷയം കൊണ്ടുവരാമെന്നാണ് വാഗ്ദാനം.
അരൂർ ഡിവിഷനിൽപെടുന്ന അരൂർ മുതൽ തുറവൂർ വരെ പ്രദേശങ്ങളിലെ ജനങ്ങളിൽ ഭൂരിപക്ഷവും പ്രത്യക്ഷമായോ പരോക്ഷമായോ ചെമ്മീൻ വ്യവസായവുമായി ബന്ധപ്പെട്ട് കഴിയുന്നവരാണ്. പരമ്പരാഗത തൊഴിൽ മേഖലകളായ കൃഷിയും കയറുെമല്ലാം കൈവിട്ടപ്പോൾ ഇവിടങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങളെ താങ്ങിനിർത്തിയത് ചെമ്മീൻ വ്യവസായമാണ്. ബില്ലിലെ പല വ്യവസ്ഥകളും സമുദ്രോൽപന്ന വ്യവസായത്തെ തകർച്ചയിലേക്ക് നയിക്കുന്നതാണെന്ന് വ്യവസായികൾ പറയുന്നു. വ്യത്യസ്ത കാരണങ്ങളാൽ സംസ്ഥാനത്തുനിന്ന് വ്യവസായം സമീപസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതിനിടെയാണ് വ്യവസായമാരണ ബില്ല് വന്നിരിക്കുന്നതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
അഞ്ച് ശതമാനം കമീഷൻ ആവശ്യപ്പെടുന്ന വ്യവസ്ഥ തങ്ങളെ പിഴിയാൻ ലക്ഷ്യമിടുന്നതാണെന്ന് കയറ്റുമതി വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥർക്ക് വ്യവസായത്തിൽ അനാവശ്യ ഇടപെടലിന് ഇത് വഴിയൊരുക്കും. കേരളത്തിലെ മത്സ്യസംസ്കരണ കയറ്റുമതി തൊഴിൽരംഗം മത്സ്യക്ഷാമംമൂലം പ്രതിസന്ധി നേരിട്ടപ്പോൾ വനാമി ചെമ്മീനുകൾ ഉൽപാദിപ്പിച്ച് വ്യവസായത്തെ നിലനിർത്തിയത് സമീപ സംസ്ഥാനങ്ങളാണ്. ബില്ലിലെ വ്യവസ്ഥയനുസരിച്ച് ഉദ്യോഗസ്ഥർക്ക് സമുദ്രോൽപന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കാനാകും. സ്ത്രീകളടക്കം പതിനായിരങ്ങൾ തൊഴിലെടുക്കുന്ന മേഖലയിൽ കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വ്യവസായത്തെ തകർക്കുമെന്ന് വ്യവസായികൾ കരുതുന്നു.തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊപ്പം പാർട്ടി സമ്മേളനങ്ങളും നടക്കുന്ന സമയത്ത് ബില്ല് ചർച്ചയാകുന്നത് ഗുണകരമാകിെല്ലന്നതുകൊണ്ടാണ് വ്യവസായികളെ അനുനയിപ്പിക്കാൻ സി.പി.എം നേതാക്കളുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.