ജനാധിപത്യ കോൺഗ്രസിലൂടെ ക്രൈസ്തവ മേഖലകളിൽ സ്വാധീനത്തിന് ഇടതു ശ്രമം
text_fieldsകോട്ടയം: ജനാധിപത്യ കേരള കോൺഗ്രസിനെ മുന്നണി ഘടകകക്ഷിയാക്കിയതോടെ മലയോര-ക്രൈ സ്തവ മേഖലകളിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിൽ ഇടതു മുന്നണി. ഇ ടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ മലയോര മേഖലകളും ഒപ്പം ക്രൈസ്ത വ വോട്ടുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം നിന്ന് മത്സരിച്ച നാലിടത്തും ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥികൾ ദയനീയമായി പരാജയപ്പെടുകയായിരുന്നെങ്കിലും മുന്നണിയെ കൈവിടാൻ അവർ തയാറായില്ല. ഫ്രാൻസിസ് ജോർജ് അടക്കമുള്ളവരുടെ നേതൃത്വം ഇനിയും ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ഇടതുനേതൃത്വത്തിനുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയവും അണികളുടെ കൊഴിഞ്ഞുപോക്കും ദുർബലപ്പെടുത്തിയെങ്കിലും എൽ.ഡി.എഫ് പ്രവേശനം പാർട്ടിക്ക് ആത്മവിശ്വാസം സൃഷ്ടിക്കാനിടയാക്കും. അതിലൂടെ മാണി വിഭാഗത്തിലേതടക്കം വിവിധ കേരള കോൺഗ്രസുകളിെല അസംതൃപ്തരെ ഒപ്പംകൂട്ടാൻ ഇവർക്ക് കഴിയുമെന്ന വിലയിരുത്തലുമുണ്ട്. കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോർജിെൻറ മകനായ ഫ്രാൻസിസ് ജോർജിന് അടുത്ത തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അർഹമായ പരിഗണന നൽകുമെന്നുറപ്പാണ്. ഒരുവേള കേരള കോൺഗ്രസ് േജാസഫ് വിഭാഗത്തിെൻറ ശക്തരായ പോരാളികളായിരുന്നു ഫ്രാൻസിസ് ജോർജും േഡാ. കെ.സി. ജോസഫും പി.സി. ജോസഫും ആൻറണി രാജുവുമൊക്കെ. പി.ജെ. ജോസഫ് മാണി ഗ്രൂപ്പിലേക്ക് ചേക്കേറിയതിൽ തുടക്കം മുതൽ അസ്വസ്ഥരായിരുന്നു ഇവർ. അതാണ് 2016ൽ ജനാധിപത്യ കേരള കോൺഗ്രസ് രൂപവത്കരണത്തിലെത്തിയത്.
ഇടതു മുന്നണി നൽകിയ നാല് സീറ്റിലും ദയനീയമായി പരാജയപ്പെട്ടിട്ടും മുന്നണിയിൽ ഉറച്ചുനിന്നതിനുള്ള പ്രതിഫലമാണ് ഇപ്പോഴത്തെ മുന്നണി പ്രവേശനമെന്ന് നേതാക്കൾ പറയുന്നു. ഇതോടെ ഇടതു മുന്നണിയിലെ കേരള കോൺഗ്രസുകളുടെ എണ്ണം മൂന്നായി. കേരള കോൺഗ്രസ് ബിയും കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗവുമാണ് മറ്റുള്ളവർ. പിള്ളയും സ്കറിയ തോമസും ലയനത്തിെൻറ അടുത്തുവരെ എത്തിയെങ്കിലും പൂർണതയിൽ എത്താനായില്ല. ഇപ്പോൾ പിള്ള എൻ.സി.പിയുമായി ലയിക്കാനുള്ള ചർച്ചകളിലാണ്. എന്നാൽ, ഇതിനോട് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.