വോട്ടിനോളം തന്നെ സൗഹൃദവും; ഇരുപാർട്ടിക്കാർക്കും ചുവരെഴുത്തിന് ഒരു മതിൽ മതി
text_fieldsചിറ്റൂർ: പ്രാദേശിക തെരഞ്ഞെടുപ്പ് അയൽക്കാർ തമ്മിലുള്ള സൗഹൃദ മത്സരത്തിെൻറ കൂടി വേദിയാണ്. കുടുംബാംഗങ്ങളോ അടുത്ത സുഹൃത്തുക്കളോ അയൽക്കാരോ തന്നെയായിരിക്കും ഏറ്റുമുട്ടുക. അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള മത്സരമാവുമ്പോൾ രംഗം കൊഴുക്കും.
നഗരങ്ങളിൽ കൂടുതൽ പേർക്കും പരസ്പരം അറിയില്ലെങ്കിലും ഗ്രാമപ്രദേശങ്ങളിലെ വോട്ടർമാരാണ് പലപ്പോഴും ധർമസങ്കടത്തിലാവുക. ആർക്ക് വോട്ട് ചെയ്യണമെന്നതിൽ മാത്രമല്ല, തനിക്കുവേണ്ടി പ്രവർത്തിക്കാനും സുഹൃത്തുക്കൾ നിർബന്ധിക്കും.
ചുവരെഴുത്തുകൾക്കായി മതിലുകൾ ചോദിച്ച് അയൽവാസികളായ എതിർ പാർട്ടിക്കാരെത്തുമ്പോൾ പിന്നെയും കുടുങ്ങും. ഇരുകൂട്ടരെയും പിണക്കാതെ തുല്യമായി പങ്കുവെച്ച് നൽകി നയതന്ത്ര വിജയം നേടുന്നവരും ഏറെ. നിയമസഭ, പാർലമെൻറ് തെരഞ്ഞെടുപ്പുകൾ പോലെയല്ല മിക്കയിടങ്ങളിലും കാര്യമായ കശപിശകൾ ഇല്ലാതെയാണ് പ്രചാരണ പ്രവർത്തനങ്ങളും വോട്ടെടുപ്പും വോട്ടെണ്ണലും നടക്കുക.
ഇതിന് ചിലയിടങ്ങളിൽ അപവാദമുണ്ടെങ്കിലും തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.