വരുമാനത്തിൽ പകുതിയോളം മുതൽക്കൂട്ടി ദേശീയ പാർട്ടികൾ
text_fieldsന്യൂഡൽഹി: വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് 2015-16 സാമ്പത്തിക വർഷം കിട്ടിയ വരുമാനത്തിൽ 40 ശതമാനവും ചെലവാക്കിയില്ലെന്ന് റിപ്പോർട്ട്. സി.പി.എം, സി.പി.െഎ, തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി, എൻ.സി.പി എന്നീ േദശീയ പാർട്ടികളാണ് വരുമാനത്തിൽ പകുതിയോളം ചെലവാക്കാതിരുന്നത്. ബി.ജെ.പിയും കോൺഗ്രസുമാകെട്ട, തെരഞ്ഞെടുപ്പ് കമീഷന് കണക്കുതന്നെ നൽകിയില്ല.
ജനാധിപത്യ പരിഷ്കാരത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷൻ എ.ഡി.ആർ നടത്തിയ പഠനമാണ് ഇൗ വിവരങ്ങൾ വെളിപ്പെടുത്തിയത്. കണക്ക് നൽകേണ്ട സമയം 2016 ഒക്ടോബർ 31ന് അവസാനിച്ചിരുന്നു. സി.പി.എം, തൃണമൂൽ, ബി.എസ്.പി എന്നിവ മാത്രമാണ് യഥാസമയം കണക്ക് നൽകിയത്. 2015-16ൽ ദേശീയ പാർട്ടികളെല്ലാം ചേർന്ന് കാണിച്ച മൊത്തം ചെലവ് 122.39 കോടി രൂപയാണ്.
ബി.എസ്.പിയുടെ വരുമാനം 47 കോടി. അതിൽ ചെലവാക്കിയത് നാലിലൊന്നു മാത്രം. കൂടുതൽ വരുമാനം കിട്ടിയത് സി.പി.എമ്മിനാണ് -107.48 കോടി രൂപ. സി.പി.െഎയുടെ വരുമാനം 2.17 കോടി. 2014-15ൽ കൂടുതൽ വരുമാനം കിട്ടിയത് ബി.ജെ.പിക്കാണ്. 970 കോടിയിൽപരം രൂപ കിട്ടിയതായി ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ആദായനികുതി കണക്കുകൾ പിന്നീട് സമർപ്പിച്ചിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പു നടന്നത് ആ വർഷമാണ്.
കോൺഗ്രസിന് 593 കോടി കിട്ടിയെങ്കിലും, അവരും കണക്ക് നൽകിയിട്ടില്ല. ദേശീയ പാർട്ടികൾക്കെല്ലാംകൂടി 2015-16ൽ കിട്ടിയ തുകയിൽ 4.75 കോടി രൂപ നൽകിയവരുടെ പേരുവിവരം മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളതെന്നും എ.ഡി.ആർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.