സാധാരണ വിവാഹമായിരുന്നു; ആഭരണങ്ങൾ കൊടുത്തത് ബന്ധുക്കൾ -ഗീത ഗോപി
text_fieldsതൃശൂർ: പാർട്ടി നിലപാടിന് വിരുദ്ധമായി മകളുടെ വിവാഹം ആർഭാടമായി നടത്തിയതിന് നാട്ടിക എം.എൽ.എ ഗീത ഗോപിയോട് സി.പി.ഐ വിശദീകരണം തേടി. സംസ്ഥാന എക്സിക്യൂട്ടിവിെൻറ നിർദേശപ്രകാരമാണ് പാർട്ടി ജില്ല കൗൺസിൽ എം.എൽ.എയിൽനിന്ന് വിശദീകരണം തേടിയത്. എം.എൽ.എയുടെ വിശദീകരണം ലഭിച്ചശേഷം അതിനനുസരിച്ച് നടപടിയെടുക്കുമെന്ന് ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു. മഹിള സംഘം സംസ്ഥാന വൈസ് പ്രസിഡൻറും ജില്ല കൗൺസിൽ അംഗവുമാണ് ഗീത ഗോപി.
ആർഭാട വിവാഹത്തിനെതിരെ സി.പി.ഐയിലെ വിവിധ കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതിനെ തുടർന്നാണ് പാർട്ടി നടപടി. ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങൾ അണിഞ്ഞ് എം.എൽ.എയുടെ മകൾ നിൽക്കുന്ന ഫോട്ടോകൾ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂരിലെ പൂന്താനം ഒാഡിറ്റോറിയത്തിലായിരുന്നു വിവാഹം. മകളെ വിവാഹം ചെയ്തയക്കുേമ്പാൾ ഉള്ള നാട്ടുനടപ്പു മാത്രമാണ് താൻ ചെയ്തതെന്നും അതിൽ കൂടുതലൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് എം.എൽ.എയുടെ നിലപാട്. വിവാഹ വേദിയിൽ ബന്ധുക്കൾ സ്വർണാഭരണങ്ങൾ സമ്മാനിച്ചിരുന്നു. സമ്മാനങ്ങൾ വേെണ്ടന്ന് പറഞ്ഞ് തട്ടിമാറ്റാൻ കഴിയില്ല. വിവാഹം ആർഭാടമായി നടത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പാർട്ടിക്ക് ഏതുതരം അന്വേഷണവും നടത്താം.
വിവാഹത്തിെൻറ പല കാര്യങ്ങളും ഒരുക്കിയത് ബന്ധുക്കളാണ്. സദ്യക്ക് ഇലയൊന്നിന് നൂറുരൂപ പോലും ആയിട്ടില്ല. ഇക്കാര്യങ്ങൾ വിവാഹത്തിൽ പങ്കെടുത്ത നേതാക്കൾക്ക് അറിയാം. 250 പവെൻറ ആഭരണങ്ങൾ നൽകിയെന്നും തലേന്ന് പാർട്ടിക്ക് ആറുതരം മത്സ്യവും ആറുതരം ഇറച്ചിയുമായിരുന്നു വിഭവങ്ങളെന്നും വേദി അലങ്കരിച്ചത് രണ്ടുലക്ഷം രൂപയുടെ മുല്ലപ്പൂവ് ഉപയോഗിച്ചാണെന്നുമൊക്കെയുള്ളത് തെറ്റായ പ്രചാരണങ്ങളാണ് എന്ന് അവർ പറഞ്ഞു. സ്വപ്നത്തിൽപോലും കരുതാത്ത കാര്യമാണ് പറഞ്ഞുപരത്തുന്നത്. അതൊരു സാധാരണ കല്യാണമായിരുന്നു. എല്ലാം സുതാര്യമാണ്. പാർട്ടി പറയുന്നതിനപ്പുറം പോയിട്ടില്ലെന്നും അവർ അവകാശപ്പെട്ടു.
എം.എൽ.എയുടെ വിശദീകരണം പാർട്ടി ജില്ലതലത്തിൽ ചർച്ച ചെയ്ത് സംസ്ഥാന കൗൺസിലിന് റിപ്പോർട്ട് നൽകുമെന്ന് ജില്ല സെക്രട്ടറി വത്സരാജ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.