സി.പി.എം രാഷ്ട്രീയ അടവുനയത്തിൽ മാറ്റം വരുത്തും -യെച്ചൂരി
text_fieldsന്യൂഡൽഹി: സി.പി.എമ്മിന്‍റെ രാഷ്ട്രീയ അടവുനയത്തിൽ മാറ്റം വരുത്തുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസൃതമായ നയം വരും. ഒക്ടോബറിൽ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണ് സി.പി.എം രാഷ്ട്രീയ അടവുനയത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്. വിശാഖപട്ടണം പാർട്ടി കോൺഗ്രസ് സ്വീകരിച്ച തീരുമാനത്തിന് അനുസൃതമായ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്. വർഗീയ ശക്തികൾ ഏറെ ശക്തി പ്രാപിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ശക്തമായ നയം വേണമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം തയാറാക്കുന്നത് ചർച്ച ചെയ്യാൻ ബുധനാഴ്ചയാണ് സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ആരംഭിച്ചത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം തയാറാക്കുന്നതിന് മുന്നോടിയായുള്ള രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു. കോൺഗ്രസ് ബന്ധത്തെ ചൊല്ലി പാർട്ടിയിൽ രണ്ടഭിപ്രായം ഉള്ള സാഹചര്യത്തിൽ കരട് പ്രമേയം തയാറാക്കുന്നതിനു മുമ്പ് ഇതുസംബന്ധിച്ച് ചർച്ച വേണമെന്നാണ് യെച്ചൂരിയുടെ രൂപരേഖയിൽ ഉള്ളതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.