ബി.ജെ.പിയിൽ ഗ്രൂപ് പോരിന്റെ നാളുകൾ
text_fieldsകോഴിക്കോട്: സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ നിരാഹാര സമരം ഞായറാഴ്ച അവസാനിപ്പി ച്ചതോടെ പാർട്ടി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളക്കെതിരായ നീക്കം സജീവമാകു ന്നു.
സമരത്തിനോ, സമരം അവസാനിപ്പിക്കുന്ന ദിവസമോ പോലും സമരപ്പന്തലിൽ പ്രവർത്ത കരേയും നേതാക്കളേയും എത്തിക്കാൻ സാധിക്കാഞ്ഞത് വി. മുരളീധരൻ വിഭാഗം പിള്ളക്കെതിരെ ആയുധമാക്കുന്നുണ്ട്. ഗ്രൂപ് പോരിെൻറ ഭാഗമായാണ് ഒരു വിഭാഗം എത്താഞ്ഞതെന്നും ആക്ഷേപ മുണ്ട്. മോദി പങ്കെടുത്ത കൊല്ലത്തെ ബൈപാസ് ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കെതിരെ കൂകി യ പ്രവർത്തകരെ പരസ്യമായി തള്ളിയതോടെ ആർ.എസ്.എസും പിള്ളക്കെതിരെ തിരിഞ്ഞിട്ടുണ്ട്.
സെക്രട്ടേറിയറ്റ് സമരം ഒരു ചലനവും ഉണ്ടാക്കിയില്ല എന്നാണ് മുരളീധര വിഭാഗത്തിെൻറ പ്രധാന ആരോപണം. പാർട്ടിയിലേക്ക് പ്രമുഖരെ എത്തിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ എൻ.ഡി.എയിൽ നിന്ന് രണ്ടു കക്ഷികൾ പോയതും പിള്ളക്കെതിരെ ആയുധമാക്കും. സി.കെ. ജാനുവാണ് ആദ്യം മുന്നണി വിട്ടത്. ജാനു വനിതാമതിലിൽ പങ്കെടുക്കുകയും ചെയ്തു. പിന്നാലെയാണ് രാജൻ ബാബു വിഭാഗം ജെ.എസ്.എസ് മുന്നണി വിട്ടത്. ഇത് രണ്ടും പിള്ളക്കെതിരായ ആയുധങ്ങളാണെന്നാണ് മുരളീധരൻ ഗ്രൂപ് കരുതുന്നത്.
എസ്.എൻ.ഡി.പിയുമായി അടുപ്പം പുലർത്തുന്ന നേതാവാണ് രാജൻ ബാബു. വനിതാമതിലിന് വെള്ളാപ്പള്ളി നൽകിയ പിന്തുണ ബി.ഡി.ജെ.എസുകാരിൽ ആശയക്കുഴപ്പത്തിന് കാരണമായെന്നും സമയത്ത് ഇടപെട്ട് പ്രശ്നങ്ങൾ തീർക്കുന്നതിന് സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും പിള്ള വിരുദ്ധർ ആരോപിക്കുന്നു.
തെലങ്കാനയുടെ പ്രഭാരി സ്ഥാനം ഒഴിഞ്ഞ് സംസ്ഥാനത്ത് സജീവമാകാനുള്ള പി.കെ. കൃഷ്ണദാസിെൻറ നീക്കങ്ങളും ഗ്രൂപ് പോര് കൂട്ടും. പി.കെ. കൃഷ്ണദാസിെൻറ മടങ്ങിവരവിനെ മുരളീധരൻ ഗ്രൂപ്പുകാർ ശക്തമായി എതിർക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ ചുമതലകളോ എൻ.ഡി.എയിൽ പുതിയ ഉത്തരവാദിത്തങ്ങളോ നൽകി ഒതുക്കാനുള്ള നീക്കമാണ് മുരളീധരൻ ഗ്രൂപ് നടത്തുന്നത്.
സംസ്ഥാനത്ത് വീണ്ടും സജീവമാവാനുള്ള വഴിയായാണ് സെക്രേട്ടറിയറ്റ് സമരത്തിലെ അവസാനഘട്ടത്തിൽ സമരനേതൃത്വത്തിലേക്ക് പി.കെ. കൃഷ്ണദാസ് എത്തിയതെന്നും മുരളീധരൻ അനുകൂലികൾ കരുതുന്നു. ശബരിമല വിഷയത്തിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് പങ്കാളിത്തം കുറഞ്ഞതും വരും ദിവസങ്ങളിൽ ചർച്ചകൾക്ക് വഴിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.