ബി.ജെ.പിയിൽ വീണ്ടും ഗ്രൂപ് പോര്: മുരളീധരൻ ‘സൂപ്പർ നേതാവ്’ ചമയുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിൽ വീണ്ടും ഗ്രൂപ് പോര് മുറുകുന്നു. പാർട്ടിയെയും സംസ്ഥാന അധ്യക്ഷനെയും ധിക്കരിച്ച് വി. മുരളീധരൻ ‘സൂപ്പർ നേതാവ്’ ചമയുെന്നന്ന് നേതൃത്വത്തിനു മുന്നിൽ പരാതിയെത്തി. മാണിക്കെതിരായ വി. മുരളീധരെൻറ പരാമർശം ചെങ്ങന്നൂരിൽ ദോഷം ചെയ്യുമെന്ന് സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയും നേതൃത്വത്തെ രേഖാമൂലം അറിയിച്ചു. പാർട്ടി തീരുമാനിച്ചാണ് താൻ ചെങ്ങന്നൂരിൽ സ്ഥാനാർഥിയായത്. വിയോജിപ്പുള്ളവർക്ക് അക്കാര്യം നേരത്തേ അറിയിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ നടപടികൾ ആരംഭിച്ച ഘട്ടത്തിൽ തെറ്റിദ്ധാരണ പരത്തുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. കോർകമ്മിറ്റിയിലും പരാതി അവതരിപ്പിച്ചു. സ്വന്തം കാര്യം കഴിഞ്ഞപ്പോൾ മുരളീധരൻ കുടമുടക്കുകയാണെന്ന് ജനറൽ സെക്രട്ടറി എം.ടി. രമേശും നേതൃത്വത്തിന് മുമ്പാകെ ആരോപിച്ചു. പാർട്ടിയെ സമ്മർദത്തിലാക്കുന്ന പ്രസ്താവനകൾ മുരളീധരെൻറ ഭാഗത്തുനിന്ന് നിരന്തരമുണ്ടാകുെന്നന്ന ആക്ഷേപവും ശക്തമാണ്. പാർട്ടി അച്ചടക്കനടപടിയെടുത്ത് പുറത്താക്കിയവരെയാണ് അദ്ദേഹം കൂടെക്കൂട്ടിയിരിക്കുന്നത്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ക്ഷീണം ചെയ്യുന്ന പ്രസ്താവനകളാണ് മുരളീധരെൻറ ഭാഗത്തുനിന്നുണ്ടാകുന്നത്. ബി.ഡി.ജെ.എസിനെ മുന്നണിയിൽനിന്ന് അകറ്റുന്നതിനുള്ള ശ്രമങ്ങൾ പാർട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങളിൽനിന്നുണ്ടായി. തെരഞ്ഞെടുപ്പ് തന്ത്രത്തിെൻറ ഭാഗമായി കേരള കോൺഗ്രസ് മാണി വിഭാഗത്തിെൻറ സഹകരണം ഉറപ്പാക്കാൻ ശ്രമിച്ചപ്പോൾ അതിനെ തകർക്കുന്ന സമീപനമാണ് മുരളീധരെൻറ ഭാഗത്തുനിന്നുണ്ടായത് തുടങ്ങിയ ആരോപണങ്ങളാണ് എതിർപക്ഷം ഉന്നയിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടതുകൊണ്ടാണ് മാണിവിഷയത്തിൽ പ്രസ്താവന തിരുത്തി തെരഞ്ഞെടുപ്പിൽ ആരുടെയും വോട്ട് വാങ്ങാമെന്ന് മുരളീധരൻ പറഞ്ഞത്.
കുമ്മനം ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി എത്തിയത് മുതൽ വി. മുരളീധരൻ സമാന്തര പ്രവർത്തനം നടത്തുകയാണെന്നും ആരോപണമുണ്ട്. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടേശഷവും പാർട്ടി നേതൃത്വത്തോട് സഹകരിക്കാത്ത നിലയിലുള്ള പ്രവർത്തനങ്ങളാണത്രേ.രാജ്യസഭാ എം.പിയായി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി. മുരളീധരൻ ജില്ല നേതൃത്വത്തെ പോലും കൂട്ടാതെ ശിവഗിരി ഉൾപ്പെടെ സ്ഥലങ്ങൾ സന്ദർശിച്ചത് അച്ചടക്കനടപടിയെടുത്ത് പുറത്താക്കിയ ചിലരെ കൂടെക്കൂട്ടിയാണ്. േകാഴിക്കോട്ട് സംഘടിപ്പിച്ച സ്വീകരണചടങ്ങിലും ഇത്തരക്കാരെയാണ് ഒപ്പം കൂട്ടിയത്. ലോക്സഭാ തെരെഞ്ഞടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരത്തിൽ ഗ്രൂപ് നീക്കങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സംസ്ഥാന നേതൃത്വം ഇതു തടഞ്ഞില്ലെങ്കിൽ കേന്ദ്രേനതൃത്വത്തെ സമീപിക്കുമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.