ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞു, കോൺഗ്രസ് കൂടി
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞു, കോൺഗ്രസ് നില മെച്ചപ്പെടുത്തി. 75 നഗരസഭകളിൽ ജഫ്റാബാദ് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി എതിരില്ലാതെ തെരഞ്ഞെടുക്കെപ്പട്ടിരുന്നു. ബാക്കി 74 ഇടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 47ലും ബി.ജെ.പി ജയിച്ചു. 16 ഇടങ്ങളിൽ കോൺഗ്രസും ഒാേരാ സീറ്റുകളിൽ എൻ.സി.പിയും ബി.എസ്.പിയും ജയിച്ചു. 2013നെ അപേക്ഷിച്ച് ബി.ജെ.പിക്ക് 12 സീറ്റാണ് കുറഞ്ഞത്. കോൺഗ്രസ് അഞ്ച് സീറ്റ് കൂടുതൽ നേടി.
ആറിടങ്ങളിൽ ആർക്കും ഭൂരിപക്ഷമില്ല. നാലു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചു. 74 നഗരസഭകളോടൊപ്പം രണ്ട് ജില്ല പഞ്ചായത്തുകളിലും 17 താലൂക്കുകളിലും 1400 ഗ്രാമപഞ്ചായത്തുകളിലും തെരഞ്ഞെടെുപ്പ് നടന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വരേഷ് സിൻഹ അറിയിച്ചു. 529 നഗരസഭ വാർഡുകൾ അടക്കം 2116 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വഡ്നഗർ, ജസ്ദാൻ, വിദ്യാനഗർ, സനാന്ദ്, തലജ, ഹൽവാദ്, ഖൻത്വ, കൊടിനാർ, ലതി, ജഫ്റാബാദ്, ഖേരലു എന്നിവിടങ്ങളിൽ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷം നേടി.
രജുല നഗരസഭയിലെ 28 വാർഡുകളിൽ 27ഉം തൂത്തുവാരി കോൺഗ്രസ് വൻ മുന്നേറ്റം നടത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ വഡ്നഗറിൽ 28 സീറ്റുകളിൽ 27 എണ്ണവും ബി.ജെ.പി കൈയടക്കി. ധണ്ഡുക നഗരപാലികയിൽ 28 സീറ്റുകളിൽ 13 എണ്ണത്തിൽ കോൺഗ്രസ് വിജയിച്ചു.നഗരസഭകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ 806 സീറ്റുകളിൽ ബി.ജെ.പിയും 453 സീറ്റുകളിൽ കോൺഗ്രസും വിജയിച്ചു. 75 നഗരസഭകളിലായി 19.76 ലക്ഷം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.