ഗുജറാത്ത് കോൺഗ്രസിൽ കലാപക്കൊടി; നേതൃത്വത്തിനെതിരെ ഒരു വിഭാഗം
text_fieldsഅഹ്മദാബാദ്: സംസ്ഥാന നേതൃത്വത്തിനെതിരെ കലാപക്കൊടിയുമായി ഗുജറാത്ത് കോൺഗ് രസിലെ ഒരുവിഭാഗം നേതാക്കൾ യോഗംചേർന്നു. ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുെട ശക്തികേ ന്ദ്രമായ ജസ്ദാൻ മണ്ഡലത്തിൽ േതാൽവി ഏറ്റുവാങ്ങിയതോടെയാണ്, എം.എൽ.എമാർ അടക്കമുള്ള ഒരു കൂട്ടം നേതാക്കൾ മുതിർന്ന നേതാവ് അർജുൻ മോധ്വാദിയയുടെ വസതിയിൽ യോഗം ചേർന്നത്.
നിലവിലെ നേതൃത്വത്തിെൻറ ശൈലിെയ വിമർശിച്ച നേതാക്കൾ, പാർട്ടി അധ്യക്ഷൻ അമിത് ചാവ്ഡയെ പേരു പറയാതെ വിമർശിച്ചു. പിന്നാക്ക വിഭാഗങ്ങൾക്കായി സമരങ്ങൾ നയിച്ച് ജനശ്രദ്ധ നേടുകയും പിന്നീട് കോൺഗ്രസിൽ ചേർന്ന് എം.എൽ.എയാവുകയും ചെയ്ത അൽപേഷ് താക്കൂർ അടക്കമുള്ളവർ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. മറ്റൊരു എം.എൽ.എയായ ൈശലേഷ് പാർമർ, മുൻ എം.പിമാരായ ദിൻഷ പേട്ടൽ, രാജു പാർമർ തുടങ്ങിയവരും മുൻ സംസ്ഥാന അധ്യക്ഷൻ സിദ്ധാർഥ പേട്ടലും യോഗത്തിൽ സംബന്ധിച്ചു.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ അടുത്തകാലത്തായി കണ്ടുതുടങ്ങിയ നേതൃവിടവ് ഹൈകമാൻഡിെൻറ ശ്രദ്ധയിൽ എത്തിക്കുകയാണ് േയാഗത്തിെൻറ ലക്ഷ്യമെന്ന് അൽപേഷ് താക്കൂർ പറഞ്ഞു.
‘‘ജനങ്ങൾക്കുവേണ്ടി പോരാടുന്നവരും ജനപ്രീതിയുള്ളവരും കരുത്തരുമായ നേതാക്കൾക്കാകണം പ്രാധാന്യം നൽകേണ്ടത് എന്നാണ് ഞങ്ങൾ കരുതുന്നത്. ഇക്കാര്യം കേന്ദ്രനേതൃത്വവുമായി ചർച്ചചെയ്യും’ -അൽപേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.