ഒഴിഞ്ഞ കസേരകള്‍ക്കു മുന്നിലും ആത്മവിശ്വാസം വിടാതെ മോദി
text_fieldsരാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നതിനാല്‍ അഹ്മദാബാദില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പുറപ്പെട്ടാണ് വഡോദരയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ബറൂച്ച് ജില്ലയിലെ അമോദില്‍ എത്തിയത്. റെവ പഞ്ചസാര ഫാക്ടറിക്കടുത്തുള്ള പാടത്ത് 10.40ന് എത്തുമ്പോഴും പ്രധാനമന്ത്രി വന്നിട്ടില്ല. ബസുകളിലും കാറുകളിലും ബൈക്കുകളിലും ആളുകള്‍ എത്തുന്നു. െപാലീസിന് പുറമെ പരിപാടി നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കറുത്ത പാൻറ്സും വെളുത്ത ഷര്‍ട്ടും ധരിച്ച നൂറുകണക്കിന് സി.ഐ.ഡി ഓഫിസര്‍മാരെയും നിരത്തിയിട്ടുണ്ട്. കൂടെയുള്ള മാധ്യമപ്രവര്‍ത്തകെൻറ കറുത്ത കോട്ട് അഴിപ്പിച്ച സുരക്ഷ ഉദ്യോഗസ്ഥർ, കറുത്ത കോട്ടും ഷര്‍ട്ടും ടീഷര്ട്ടുമൊന്നും നഗരിയില്‍ അനുവദിക്കില്ലെന്ന് തീര്‍ത്തുപറഞ്ഞു. അവ ധരിച്ചുവന്നവരെയൊന്നും റാലിസ്ഥലത്തേക്ക് കയറ്റിയിട്ടില്ല. പാട്ടീദാറുകള്‍ ഇതിന് മുമ്പൊരു റാലിയില്‍ കയറി കറുത്ത കൂപ്പായമൂരി കാണിച്ചതാണ് വിലക്കിന് കാരണം.
പ്രവേശനകവാടത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ കിരിത് സോമയ്യ ഒരുക്കങ്ങൾക്കായി ഓടിനടക്കുന്നു. ഗുജറാത്തിലെ 22 വര്‍ഷത്തെ ഭരണത്തിെൻറ ചരിത്രത്തിലാദ്യമായി ബി.ജെ.പിയുടെ സീറ്റ് നിര്‍ണയത്തിനെതിരെ പരസ്യ കലാപത്തിനിറങ്ങിയ മുന്‍ മന്ത്രിയുടെ തട്ടകത്തില്‍ ശക്തി തെളിയിക്കാനുള്ള റാലിയായതുകൊണ്ടാണ് മഹാരാഷ്ട്രയില്‍നിന്നുള്ള എം.പിക്ക് സംഘാടന മേല്‍നോട്ടം നല്‍കിയത്. റാലിയുടെ തലേന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ മുൻ മന്ത്രി ഖുമന്‍ സിങ് വാസ്യയുടെ മണ്ഡലമായ തെക്കന്‍ ഗുജറാത്തിലെ ജംബുസറിന് പുറമെ ബറൂച്ചിലെയും വാഗ്രയിലെയും സ്ഥാനാര്ഥികൾക്കുവേണ്ടിയുമുള്ള പ്രചാരണ റാലിയാണ്. സൗരാഷ്ട്രക്കും കച്ചിനുമൊപ്പം ഒന്നാം ഘട്ടത്തിലാണ് ഇവിടെയും വോട്ടെടുപ്പ്.
വേദിക്കു പിന്നില്‍ ഹെലികോപ്ടറിൽ മോദി വന്നിറങ്ങുമ്പോള്‍ ഉച്ച ഒരുമണി കഴിഞ്ഞു. റോഡിലും പുറത്തുമുള്ള ജനങ്ങളെയൊന്നാകെ പൊലീസും സി.ഐ.ഡിയും ചേര്‍ന്ന് സദസ്സിലിരുത്തിയിട്ടും മോദി പ്രസംഗം തുടങ്ങുമ്പോള്‍ കസേരകള്‍ പകുതിയും ഒഴിഞ്ഞുകിടന്നു. ഒഴിഞ്ഞ കസേരകള്‍ കണ്ടിട്ടും ആവേശമൊട്ടുംചോരാതെ കടുത്ത ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹത്തിെൻറ പ്രസംഗം. ഇന്ദിരയുടെ കുടുംബപാരമ്പര്യംതൊട്ട് രാഹുൽ ഗാന്ധിയെ വരെ കടന്നാക്രമിച്ചുള്ള പ്രസംഗത്തില്‍ താന്‍ വികസനത്തിെൻറ പേരില്‍ തന്നെയാണ് വോട്ടുചോദിക്കുന്നതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പാട്ടീദാറുകളും ആദിവാസികളും ഗണ്യമായ തോതിലുള്ള മേഖലയിലെ ഈ മൂന്ന് മണ്ഡലങ്ങളിലും സാമുദായികാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതൽ മുസ്ലിംകളാണുള്ളത്. അതിനാൽ അവരെ പരാമര്‍ശിക്കാൻ മോദി മറന്നില്ല. ഗുജറാത്തില്‍ മുസ്ലിംകൾ ഏറ്റവും കൂടുതലുള്ള കച്ച്, ബറൂച്ച് ജില്ലകളാണ് ബി.ജെ.പി ഭരണത്തില്‍ ഏറ്റവും വികസിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഒന്നാംഘട്ട വോട്ടെടുപ്പ് ഒമ്പതിന് നടക്കാനിരിക്കെ, പ്രചാരണം അന്ത്യത്തോടടുക്കുമ്പോള്‍ ബി.ജെ.പി പതിവുപോലെ വര്‍ഗീയ ധ്രുവീകരണ കാര്‍ഡ് പുറത്തിറക്കുമെന്നതിെൻറ വ്യംഗ്യമായ സൂചനകൂടിയായിരുന്നു പ്രസംഗം. മുസ്ലിംകൾ കൂടുതലുള്ള സ്ഥലമാണ് ബറൂച്ച് എന്ന് പറഞ്ഞശേഷം ബി.ജെ.പി വരുന്നതിനുമുമ്പ് എപ്പോഴും സംഘര്‍ഷവും കര്ഫ്യൂവുമായിരുന്നു ഇവിടെയെന്ന് ഒാർമിപ്പിച്ച മോദി, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംഘര്‍ഷവും കർഫ്യൂവും തിരിച്ചുവരുമെന്ന് മുന്നറിയിപ്പ് നല്കി. മോദിയുടെ ആവേശം പക്ഷേ, ജനത്തിനില്ല. പ്രസംഗം 15 മിനിറ്റ് ആയപ്പോഴേക്കും ആളുകള്‍ എഴുന്നേറ്റുപോകാൻ തുടങ്ങി. അമ്മയെയും കുട്ടിയെയും കൂട്ടി മോദിയെ കാണാന്‍ വന്ന ജംബുസറിലുള്ള ദലിത് യുവാവ് മേസന് റാതോഡിനോട് പ്രസംഗം കേള്‍ക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ, കാണാന്‍ വന്നതാണെന്നും പ്രസംഗം കേട്ടിട്ട് കാര്യമില്ലെന്നുമായിരുന്നു മറുപടി.
വോട്ട് താമരക്കേല്ല എന്നു ചോദിച്ചപ്പോള്‍ മേസന് റാതോഡിന് മൗനം. കൂടെയുള്ള അമ്മ, വോട്ടു ചെയ്യില്ലെന്ന് തലയാട്ടി. ജംബുസറില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സഞ്ജയ് സോളങ്കി തോല്‍ക്കാനുള്ള സാധ്യത വാഗ്രയില്നിന്ന് സ്ത്രീകളടക്കം നിരവധി മുസ്ലിംകളെ ബസില്‍ കൊണ്ടുവന്ന ബി.ജെ.പി താലൂക്ക് ന്യൂനപക്ഷ സെല്‍ നേതാവ് ജാവേദ് പട്ടേൽ ശരിവെച്ചു. മുന്‍മന്ത്രി എതിരായതാണ് കാരണം.
മകന് നീതി ചോദിച്ചെത്തിയ ദമ്പതികളെ ബലമായി പുറത്താക്കി
അമോദ് (ഗുജറാത്ത്): ബധിരനും മൂകനുമായ മകനെ സാമൂഹികക്ഷേമ വകുപ്പില്‍നിന്ന് കാരണമൊന്നുമില്ലാതെ പുറത്താക്കിയതിെൻറ പരിഭവം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് പറയാനെത്തിയതായിരുന്നു നര്‍മദ ജില്ലയിലെ കെവാല്ഡിയ കോളനിയില്‍നിന്നുള്ള നവീന്‍ ചന്ദ്ര കടാരിയ. മോദിയെ കാത്ത് സദസ്സിെൻറ മുന്‍ഭാഗത്ത് ചെന്നിരിക്കുന്നതിനിടെ കണ്ട മാധ്യമപ്രവര്‍ത്തകരോട് താന്‍ വന്ന കാര്യം പറഞ്ഞുപോയത് കടാരിയക്ക് വിനയായി.
പാട്ടീദാറുമാരുടെ പ്രതിഷേധം ഭയന്ന് കറുത്ത ഷര്‍ട്ടും കോട്ടുമിട്ടവരെ അടക്കം മോദിയുടെ റാലിസ്ഥലത്തുനിന്ന് മാറ്റുന്ന പൊലീസും സി.ഐ.ഡിയും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ 60നോടടുത്ത കടാരിയയെയും ഭാര്യയെയും വളഞ്ഞുപിടിച്ചു ബലമായി ഗ്രൗണ്ടിന് പുറത്തെത്തിച്ചു. മോദി വന്നിറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അത്.
പ്രധാനമന്ത്രിക്ക് നിവേദനം കൊടുക്കാനെത്തിയ ഇവരെ വേദിയില്‍ കയറാന്‍ അനുവദിച്ചില്ലെങ്കിലും നിവേദനം കൈമാറാന്‍ അനുവദിച്ചുകൂടെയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പറ്റില്ലെന്നായിരുന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടി. ഒടുവില്‍ പൊലീസ് വാനില്‍ ബലമായി കയറ്റി പ്രായമേറിയ ദമ്പതികളെ മോദി വരുംമുേമ്പ പൊലീസ് സ്റ്റേഷനിെലത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.