കോൺഗ്രസിന് പ്രതീക്ഷയേകി ഹാർദികും മേവാനിയും
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷയേകി പേട്ടൽ പ്രക്ഷോഭ േനതാവ് ഹാർദിക് പേട്ടലും ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ഹാർദിക് പേട്ടൽ, സംവരണത്തിനുള്ള തങ്ങളുടെ ആവശ്യം എങ്ങനെ പരിഹരിക്കുമെന്ന കാര്യം കോൺഗ്രസ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ദലിത് വിഷയങ്ങളിൽ കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്താൻ തയാറാണെന്നും എന്നാൽ, കോൺഗ്രസിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരാൻ ഉദ്ദേശ്യമില്ലെന്ന് ജിഗ്നേഷ് മേവാനിയും വ്യക്തമാക്കി.പുതിയ വോട്ടർമാരെയും സമുദായ വോട്ടുബാങ്കിനെയും സ്വാധീനിക്കാൻ ബി.ജെ.പി കൊണ്ടുപിടിച്ച നീക്കം നടത്തുന്നതിനിടെ ഹാർദികിെൻറയും മേവാനിയുടെയും നിലപാട് കോൺഗ്രസിന് പിടിവള്ളിയായിരിക്കുകയാണ്. ഡിസംബർ ഒമ്പതിനും പതിനാലിനും രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.
ബി.ജെ.പിയെ തോൽപിക്കാൻ സമുദായ അംഗങ്ങളോട് ആവശ്യപ്പെടുമെന്ന് ഹാർദിക് പറഞ്ഞു. കോൺഗ്രസിനുള്ള തെൻറ പിന്തുണക്കെതിരെ പേട്ടൽ സമുദായ ഗ്രൂപ്പുകൾ നീക്കം നടത്തുന്നതായ റിപ്പോർട്ട് അദ്ദേഹം തള്ളി. ‘അവർ യഥാർഥ പട്ടീദാറുമാരല്ല, ബി.ജെ.പി ഇളക്കിവിടുന്നവരാണ്’. വ്യക്തിതാൽപര്യത്തിനായി ഹാർദിക് സംവരണലക്ഷ്യം ബലികഴിക്കുന്നതായി ആരോപിച്ച് ആറ് പേട്ടൽ ഗ്രൂപ്പുകൾ രംഗത്തെത്തിയത് കോൺഗ്രസിനെ ആശങ്കയിലാക്കിയിരുന്നു. ഹാർദികിന് സമുദായത്തിെൻറ ഭൂരിപക്ഷ പിന്തുണയില്ലെന്നും ബി.ജെ.പിയെ പിന്തുണക്കുന്ന ഇൗ ഗ്രൂപ്പുകൾ പറഞ്ഞിരുന്നു. എന്നാൽ, ഹാർദികിെൻറ റാലികളിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടുന്നത്. ഇത് വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് പാർട്ടി. അധികാരത്തിലെത്തിയാൽ, പേട്ടൽ സമുദായം അടക്കം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 20 ശതമാനം സംവരണത്തിന് ഭരണഘടനഭേദഗതി കൊണ്ടുവരുമെന്നാണ് കോൺഗ്രസ് വാഗ്ദാനം. സംസ്ഥാനത്തെ ബി.ജെ.പി സർക്കാറും ഇതേ വാഗ്ദാനം നൽകിയിട്ടുണ്ടെന്നാണ് ഹാർദികിെൻറ വിമർശകരുടെ വാദം. ദലിത് വിഭാഗത്തിെൻറ ആവശ്യങ്ങളിൽ കോൺഗ്രസ് നിലപാട് അറിയാൻ താൽപര്യമുണ്ടെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.
ഉനയിൽ ദലിതുകൾക്കുനേെരയുണ്ടായ അതിക്രമത്തിെൻറ പശ്ചാത്തലത്തിൽ നടത്തിയ പ്രക്ഷോഭത്തിൽ മുന്നോട്ടുവെച്ച 17 ആവശ്യങ്ങളിൽ കോൺഗ്രസ് നിലപാട് അറിയാൻ രാഹുലുമായി ചർച്ചക്ക് താൻ തയാറായിരുന്നുവെന്ന് മേവാനി പറഞ്ഞു. ചർച്ചക്ക് ബി.ജെ.പി സർക്കാർ തയാറായിട്ടില്ല. അവരുടെ ദലിത് വിരുദ്ധത ഇതിൽനിന്ന് വ്യക്തമാണ്. തങ്ങൾ ബി.ജെ.പിക്കെതിരെ നിലയുറപ്പിക്കുന്നതിെൻറ കാരണവും അതാണ്. കോൺഗ്രസ് അധികാരത്തിൽ വരുകയാണെങ്കിൽ ദലിതുകൾക്കുവേണ്ടി എന്തുചെയ്യുമെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും മേവാനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.