‘ഒൗദ്യോഗിക’ മൗനം
text_fieldsന്യൂഡൽഹി: സ്ഥാനാർഥികൾ കളത്തിലിറങ്ങി ദിവസങ്ങളായിട്ടും വടകര, വയനാട് ലോക്സ ഭ സീറ്റുകളിൽ ആരാണ് മത്സരിക്കുന്നതെന്ന കോൺഗ്രസ് ഹൈകമാൻഡിെൻറ ഒൗദ്യോഗിക പ്രഖ് യാപനമായില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒപ്പിട്ടു കൈമാറുന്ന മുറക്ക് പട്ടിക ഒ ൗദ്യോഗികമായി പുറത്തുവിടുന്നതാണ് എ.െഎ.സി.സിയുടെ രീതി. എന്നാൽ, സംസ്ഥാന നേതൃത്വവ ും സ്ഥാനാർഥികളും അതിനു കാത്തുനിന്നില്ല. ഇതിെൻറ നീരസം ഹൈകമാൻഡിനുള്ളതായി കെ.പി.സി.സ ി സമ്മതിക്കുന്നുമില്ല.
കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയാണ് കേരളത്തിലെ 13 പേരുടെ സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഒൗദ്യോഗികമായി പുറത്തിറക്കിയത്. സോണിയ ഗാന്ധിയുടെ 10-ജൻപഥ് വസതിയിൽ നിന്ന് രാത്രി ഒമ്പതിന് പുറത്തിറങ്ങി മാധ്യമ പ്രവർത്തകരെ കണ്ട കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒറ്റ സ്ഥാനാർഥിയുടെയും പേര് പുറത്തുപറയാൻ തയാറായിരുന്നില്ല.
‘സ്ക്രീനിങ് കമ്മിറ്റി മുന്നോട്ടു വെച്ച പേരുകൾ രാഹുൽ ഗാന്ധി അധ്യക്ഷനായ തെരഞ്ഞെടുപ്പു സമിതി ചർച്ച ചെയ്ത് 13 സ്ഥാനാർഥികളെ തീരുമാനിച്ചിട്ടുണ്ട്. ഇൗ പേരുകൾ പ്രഖ്യാപിക്കാൻ ഞങ്ങൾക്ക് അധികാരമില്ല. എ.െഎ.സി.സിയാണ് പട്ടിക പുറത്തിറക്കുന്നത്.
അത് വൈകാതെ വരും. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിൽ കൂടുതൽ കൂടിയാലോചന ആവശ്യമുണ്ട്. അതിനുശേഷം പ്രഖ്യാപിക്കും. ഇതിന് തെരഞ്ഞെടുപ്പു സമിതി കൂടേണ്ടതില്ല. പാർട്ടി അധ്യക്ഷെൻറ അനുമതി മതി’ -ഇരുവരും വിശദീകരിച്ചു. വടകര തർക്കം മൂലം പട്ടിക വന്നപ്പോൾ സ്ഥാനാർഥികൾ 12 ആയി ചുരുങ്ങി. അടുത്ത ദിവസങ്ങളിൽ ആറ്റിങ്ങൽ, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പേരുകൾ സംസ്ഥാന നേതൃത്വം പുറത്തുവിടുകയും സ്ഥാനാർഥികൾ പ്രചാരണം തുടങ്ങുകയും ചെയ്ത ശേഷമാണ് എ.െഎ.സി.സി പ്രഖ്യാപിച്ചത്.
എ, െഎ ഗ്രൂപ്പുകളുടെ തർക്കമുള്ള വയനാട്ടിലും അനിശ്ചിതത്വം നിലനിന്ന വടകരയിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ഇങ്ങനെ തന്നെ. സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന സംസ്ഥാന നേതാക്കളുടെ വിശദീകരണം കാറ്റിൽ പറന്നു. രാഹുൽ ഗാന്ധി സ്ഥലത്തില്ലാത്തതിനാൽ കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മുതിർന്ന നേതാവ് എ.കെ. ആൻറണി എന്നിവരോട് കൂടിയാലോചിച്ചാണ് പേരുകൾ പുറത്തു പറഞ്ഞതെന്നാണ് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നത്. എന്നാൽ, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിൽ പ്രഖ്യാപനം വന്ന ദിവസം തന്നെ വയനാട്ടിൽ ടി. സിദ്ദീഖിനെ തീരുമാനിച്ചിരുന്നു.
പട്ടികയിൽ ആ പേര് ഉണ്ടായില്ല. ഇനിയിപ്പോൾ രണ്ടു സീറ്റിലെ പ്രഖ്യാപനത്തിന് പ്രസക്തി തന്നെയില്ല. അതാകെട്ട, ഹോളി കഴിഞ്ഞ് പുറത്തുവരുന്ന മറ്റു സംസ്ഥാനങ്ങളിലെ പേരുകൾക്കൊപ്പം ഇടംപിടിക്കുക മാത്രം ചെയ്യും. ഒൗദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിന്നിരുന്നെങ്കിൽ, പട്ടിക വൈകൽ വലിയൊരു പ്രശ്നമായേനെ എന്നാണ് ചില നേതാക്കളുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.