യു.പിയിെല ഹിന്ദുത്വ പരീക്ഷണം പുതിയ ഘട്ടത്തിലേക്ക്
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കാർ ‘യോഗി’യെന്നും എതിരാളികൾ ‘വിദ്വേഷ യോഗി’യെന്നും വിളിക്കുന്ന ആദിത്യനാഥിനെ മുഖ്യമന്ത്രിയായി വാഴിക്കുേമ്പാൾ യു.പിയിലെ ഹിന്ദുത്വ പരീക്ഷണങ്ങൾ അടുത്ത ഘട്ടത്തിലേക്ക്. വാജ്പേയിയിൽനിന്ന് എൽ.കെ. അദ്വാനിയിലൂടെ നേരന്ദ്ര മോദിയിൽ എത്തിനിൽക്കുന്ന കാവിരാഷ്ട്രീയം, കടുത്ത ഹിന്ദുത്വത്തിെൻറ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയാണ് സംഘ്പരിവാർ. ഹിന്ദു ദേശീയതയിലേക്കും ഹിന്ദുത്വ അജണ്ടകളിലേക്കും ഇന്ത്യയെ വഴിനടത്താനുള്ള കർമപരിപാടിയുടെ പുതിയ ചുവടാണിത്. അതുവഴി വിഭാഗീയതയിലും വിവേചനത്തിലും ഉൗന്നിനിൽക്കുന്ന മതരാഷ്ട്രീയം പുതിയ വൈകൃതങ്ങൾ കാട്ടിത്തുടങ്ങുമെന്ന ആശങ്ക വളർന്നുകഴിഞ്ഞു.
ബാബരി മസ്ജിദ് പൊളിക്കുേമ്പാൾ 20 വയസ്സുമാത്രമുള്ള അജയ്സിങ് ബിഷ്ത് എന്ന രജപുത്ര സമുദായക്കാരനായ ആദിത്യനാഥ്, തീവ്രഹിന്ദുത്വം തലക്കുപിടിച്ച യുവാക്കളുടെ കൂട്ടമായ ഹിന്ദു യുവവാഹിനിയുടെ അമരക്കാരനാകുന്നതിനും നാലു കൊല്ലം മുേമ്പ 26ാം വയസ്സിൽ ലോക്സഭയിൽ എത്തിയ ബി.ജെ.പിക്കാരനാണ്. കിഴക്കൻ യു.പിയിൽ ഗോരഖ്പുർ ക്ഷേത്രത്തെ കേന്ദ്രീകരിച്ച് മതരാഷ്ട്രീയം വളർത്തിയ ഗുരു അവൈദ്യനാഥിെൻറ വത്സലശിഷ്യനായാണ് അഞ്ചു തവണ ഗോരഖ്പുർ മണ്ഡലത്തിൽനിന്ന് ലോക്സഭയിൽ എത്തിയത്.
ജനാധിപത്യത്തിെൻറ ശ്രീകോവിലിലും ആദിത്യനാഥ് വിഷപൂജക്കാണ് നാവു നീട്ടിയത്. ആദിത്യനാഥ് എഴുന്നേറ്റാൽ ഇരിക്കണമെങ്കിൽ അദ്ദേഹംതന്നെ തീരുമാനിക്കണം. പറയുന്നത് സഭാചട്ടങ്ങൾക്കു വിരുദ്ധമായ ഭാഷയിലാണെങ്കിലും, നിയന്ത്രിക്കാൻ വയ്യാത്ത നാവായി ആദിത്യനാഥ് പ്രസംഗിച്ചു കൊണ്ടേയിരിക്കും. കിഴക്കൻ യു.പിയിലെ പ്രധാന ക്ഷേത്ര പുരോഹിതനാണ് താൻ എന്ന ബോധത്തോടെയുള്ള ശ്രേഷ്ഠഭാഷയൊന്നും യോഗിക്കു വശമില്ല. അതുകൊണ്ടുതന്നെ പാർലമെൻറിൽ യോഗിയുടെ തീപ്പൊരി പ്രസംഗത്തിന് പ്രതിഷേധവും അവജ്ഞയുമായിരുന്നു അകമ്പടി.
ബിരുദം ശാസ്ത്രത്തിലാണെങ്കിലും, വിദ്വേഷശാസ്ത്രം വശമാക്കിയ ആദിത്യനാഥിനെ 44ാം വയസ്സിൽ യു.പി മുഖ്യമന്ത്രിയായി വാഴിക്കുേമ്പാൾ ബി.ജെ.പി ഹിന്ദു ദേശീയത നിർമാണത്തിെൻറ സുപ്രധാനമായ മറ്റൊരു ചുവടുവെപ്പാണ് നടത്തുന്നത്. ഗുജറാത്ത് കലാപത്തിലൂടെ ആ സംസ്ഥാനത്ത് നടത്തിയ ഹിന്ദുത്വ പരീക്ഷണം വിജയിച്ചതിെൻറ തുടർച്ചയാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പു മുതൽ യു.പിയിൽ സംഘ്പരിവാർ നടത്തിവരുന്നത്. മുസഫർനഗറും ദാദ്രിയും നടന്നതിനിടയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ 600ലേറെ ചെറുതും വലുതുമായ സംഘർഷങ്ങൾ അക്കാലത്ത് യു.പിയിൽ നടന്നുവെന്നുകൂടി ചൂണ്ടിക്കാട്ടിയിരുന്നു.
2014ൽ ബി.ജെ.പി സഖ്യം യു.പിയിലെ 80ൽ 73 സീറ്റാണ് നേടിയത്. ആ മോദിത്തിരക്ക് സഹായകമായത് ഇൗ വർഗീയ ധ്രുവീകരണമായിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വികസനം മുന്നോട്ടുവെച്ചതിനിടയിലും മോദി^അമിത് ഷാമാർ ചേർന്ന് പയറ്റിയത് ജാതിസമവാക്യങ്ങൾക്കു മേൽ മതരാഷ്ട്രീയമാണ്. കിഴക്കൻ യു.പിയിൽ മാത്രമല്ല, മറ്റിടങ്ങളിലും ആദിത്യനാഥ് ചെലുത്തിയ സ്വാധീനത്തിെൻറ പ്രതിഫലംകൂടിയാണ് മുഖ്യമന്ത്രി പദം. വികസനത്തേക്കാൾ വിഭാഗീയതയുടെ പ്രശ്നങ്ങൾ ഇനിയുള്ള കാലം യു.പിയിൽനിന്ന് ഉയർന്നുകേേട്ടക്കാം. യു.പിയിൽ വിഭാഗീയ അജണ്ടകൾ ആദിത്യനാഥിെൻറ നേതൃത്വത്തിൽ മുന്നോട്ടുനീങ്ങുേമ്പാൾ, ഇതുവരെ തന്നിൽ കേന്ദ്രീകരിച്ചുനിന്ന വിദ്വേഷരാഷ്ട്രീയത്തിെൻറ മുഖം പുതിയ യു.പി മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കാൻ നരേന്ദ്ര മോദിക്ക് സാധിക്കും. അതുവഴി വികസനപുരുഷനായി ഉയർത്തിക്കാട്ടാനും ശ്രമം നടക്കും. അദ്വാനി വാജ്പേയിക്ക് ഉദാരമുഖം നൽകിയതുേപാലെ, മോദിയുടെ വരവ് അദ്വാനിയെ ഉദാരമുഖമുള്ള നേതാവാക്കി ചിത്രീകരിച്ചതുേപാലൊരു മാറ്റത്തിനുള്ള ശ്രമംകൂടിയാണത്. അതേസമയം, ബി.ജെ.പിയുടെ ഹിന്ദുത്വ തീവ്രത ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനത്തെ കീഴടക്കുകയും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പു വിജയം ഉറപ്പാക്കാനുള്ള ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുകയുമാണ്.
മധ്യപ്രദേശിൽ ഉമാഭാരതിക്കു ശേഷം കാവിയും കമണ്ഡലവുമായി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന രണ്ടാമത്തെ ‘വിദ്വേഷയോഗി’യാണ് ആദിത്യനാഥ്. ബി.ജെ.പിയുടെ 312 എം.എൽ.എമാരിൽ ഒരാൾപോലും മുസ്ലിം അല്ലാത്തത്, ഇനിയങ്ങോട്ടുള്ള നാളുകളിൽ സംസ്ഥാനത്തെ 19 ശതമാനം വരുന്ന ന്യൂനപക്ഷങ്ങൾ നേരിേട്ടക്കാവുന്ന പ്രതിസന്ധിയുടെകൂടി ചിത്രമാണ് നൽകുന്നത്. മുഖ്യമന്ത്രിക്കസേരയിൽ ആളെത്തുംമുേമ്പ യു.പിയിൽ സംഘ്പരിവാർ ‘ഞങ്ങളും അവരും’ നയം പുറത്തെടുത്തു കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.