ഹിന്ദുത്വത്തെ പുണർന്ന് മുന്നണികൾ; പ്രചാരണത്തിൽ കളംനിറഞ്ഞ് ഇസ്ലാമോഫോബിയ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ഹിന്ദുവർഗീയതയെ പുണർന്നും ഹിന്ദുത്വത്തെ പ്രീണിപ്പിച്ചും മുന്നണികൾ.
ഹിന്ദു വോട്ടുബാങ്ക് ലക്ഷ്യമിട്ട് സി.പി.എം തിരികൊളുത്തുകയും യു.ഡി.എഫ് സ്വന്തം അജണ്ട നിശ്ചയിക്കുകയും ചെയ്ത ഹിന്ദുത്വ രാഷ്ട്രീയം ഒടുവിൽ സംഘ്പരിവാറിെൻറ കളത്തിലെത്തി. ഇതോടെ, പ്രചാരണത്തിെൻറ ആദ്യഘട്ടത്തിൽ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ ഇസ്ലാമോഫോബിയ കളംനിറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തി തേദ്ദശ തെരഞ്ഞെടുപ്പിൽ തുടക്കമിട്ട ഭൂരിപക്ഷ വോട്ടുബാങ്ക് ധ്രുവീകരണ പ്രചാരണത്തിൽ പിന്നീട്, ലീഗിനെയും പാണക്കാട് കുടുംബത്തെയും വിളക്കിച്ചേർത്ത് അജണ്ട സൃഷ്ടിക്കാൻ ശ്രമിച്ചത് സി.പി.എമ്മാണ്.
ഹിന്ദുവോട്ടിലാണ് സി.പി.എം കണ്ണെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിലെ ശബരിമല പ്രചാരണം തിരിച്ച് പ്രയോഗിച്ചു. ഉമ്മൻ ചാണ്ടി തുടക്കമിട്ട ചർച്ച രമേശ് ചെന്നിത്തലയും ഏറ്റെടുത്തു. സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് കരട് നിയമത്തിലൂടെ പ്രചാരണത്തിെൻറ മുഖ്യ അജണ്ടയായി ശബരിമലയെ പ്രതിഷ്ഠിച്ചു.
ജുഡീഷ്യറി പോലും തള്ളിയ ലവ് ജിഹാദ് വിഷയത്തിൽ യു.പി മാതൃക നിയമം നിർമിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ബി.ജെ.പി ലക്ഷ്യം ഹിന്ദു, ക്രൈസ്തവ സമൂഹത്തിൽ മുസ്ലിം വിരുദ്ധതയുെട ഏകീകരണമാണ്.
ഹിന്ദു െഎക്യവേദി നേതാവിെൻറ അറസ്റ്റ് ആയുധമാക്കി ഹലാൽ ഭക്ഷണ വിരുദ്ധ പ്രചാരണവും അവർ കൊഴുപ്പിക്കുന്നു. ക്ഷേത്ര ഭരണം വിശ്വാസികളെ ഏൽപിക്കണമെന്ന ആവശ്യവും ഒപ്പം മുന്നോട്ടുവെച്ച് എൽ.ഡി.എഫ്, യു.ഡി.എഫ് നിലപാട് ആരാഞ്ഞ ബി.ജെ.പിയുടെ കണ്ണ് ഭൂരിപക്ഷ വോട്ടുകളിലാണ്.
2016 ൽ ബി.ഡി.ജെ.എസിനെയും വെള്ളാപ്പള്ളി നടേശനെയും മുന്നിൽ നിർത്തിയുള്ള ബി.ജെ.പിയുടെ മുസ്ലിം വിരുദ്ധ പ്രചാരണത്തെ വി.എസ്. അച്യുതാനന്ദെൻറ നേതൃത്വത്തിൽ ശക്തമായി പ്രതിേരാധിച്ച സി.പി.എം ഇത്തവണ ഹിന്ദുത്വ വോട്ടിെൻറ പങ്കിൽ കണ്ണുവെച്ചതോടെ ഗുണം സംഘ്പരിവാറിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.