എം.പി ദമ്പതികൾ എങ്ങനെ ജയിക്കാൻ?
text_fieldsഇക്കുറി ഒളിച്ചുകളിച്ചില്ല. സമസ്തിപുരിലെ പ്രതിപക്ഷ സഖ്യവേദിയിൽ കോൺഗ്രസ് അധ് യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം രാഷ്ട്രീയ ജനതാദൾ യുവനേതാവ് തേജസ്വി യാദവ് എത്തി. ലോ ക്സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലെത്തിയപ്പോൾ മാത്രമാണ് മഹാസഖ്യ നേതാക്കളായ ഇ രുവരും വേദി പങ്കിട്ടത്. ഇതിനുമുമ്പ് ഇരുവരും ഒന്നിച്ചുപെങ്കടുക്കാൻ നിശ്ചയിച്ച മൂ ന്നു പൊതുസമ്മേളനങ്ങളിൽ രാഹുൽ എത്തിയെങ്കിലും തേജസ്വി ഒഴിഞ്ഞുമാറുകയായിരുന്നു. അ തെ; മഹാസഖ്യത്തിൽ കല്ലുകടിക്കുന്നു.
ദമ്പതികളായ സിറ്റിങ് എം.പിമാർ ഇക്കുറി േതാൽ ക്കുമെങ്കിൽ അതിനു കാരണം മഹാസഖ്യത്തിലെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ കഴിയാതെേപായ താണ്. മധേപുരയിലെ എം.പി പപ്പു യാദവും ഭാര്യയും സുപോൾ എം.പിയുമായ രഞ്ജീത് രഞ്ജനും ജയിക്കാനിടയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി സ്ഥാനാർഥിയായിരുന്ന പപ്പു യാദവ് പാർട്ടി വിട്ടതിനാൽ സീറ്റു കൊടുക്കാൻ അവർ തയാറായില്ല. നിതീഷ്കുമാറുമായി ഉടക്കി ജനതാദൾ-യു വിട്ട് പുതിയ പാർട്ടിയുണ്ടാക്കിയ ശരദ് യാദവിനെ ആർ.ജെ.ഡി ചിഹ്നത്തിൽ മത്സരിപ്പിച്ചു.
പപ്പു യാദവ് സ്വതന്ത്ര സ്ഥാനാർഥിയായി. ഫലത്തിൽ, ആ സീറ്റ് മഹാസഖ്യത്തിന് നഷ്ടമാവും; ജെ.ഡി.യു സ്ഥാനാർഥി ദിനേശചന്ദ്ര യാദവ് ജയിക്കും. മധേപുരയിലെ അമർഷം സുപോളിലേക്കും വ്യാപിച്ചു. ആർ.ജെ.ഡി സ്ഥാനാർഥിയായ ശരദ് യാദവിനെതിരെ പപ്പു യാദവ് മത്സരിച്ചതിനാൽ, അദ്ദേഹത്തിെൻറ ഭാര്യയായ രഞ്ജീത് രഞ്ജന് വോട്ടുപിടിക്കാൻ ആർ.ജെ.ഡിക്കാർ ഇറങ്ങിയില്ല.
കോൺഗ്രസ് സ്ഥാനാർഥിയായ രഞ്ജീതക്ക് സഖ്യകക്ഷിയായ ആർ.ജെ.ഡി പ്രവർത്തകരിൽ നല്ലൊരു പങ്ക് വോട്ടുചെയ്തെന്നും വരില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർട്ടി എം.പി രഞ്ജീത് രഞ്ജെൻറ പ്രചാരണത്തിന് സുപോളിൽ എത്തിയപ്പോൾ ആർ.ജെ.ഡി നേതാവ് വേദി പങ്കിടാതെ ഒഴിഞ്ഞുമാറിയത് ഇൗ പശ്ചാത്തലത്തിലാണ്. ഫലത്തിൽ, സുപോൾ സീറ്റും െഎക്യമില്ലായ്മമൂലം മഹാസഖ്യത്തിന് നഷ്ടപ്പെടുന്നു. കോൺഗ്രസിെൻറ അഖിലേന്ത്യ വക്താവും മുൻ കേന്ദ്രമന്ത്രിയുമായ ശക്കീൽ അഹ്മദ് മധുബനി സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് പാർട്ടിയോട് ഉടക്കി സ്വതന്ത്രനായി മത്സരിക്കുന്നു. അവിടെയും മഹാസഖ്യത്തിെൻറ പ്രതീക്ഷകൾ മങ്ങിയിരിക്കുന്നു. മഹാസഖ്യത്തിലെ സീറ്റു പങ്കുവെക്കൽ ധാരണപ്രകാരം മധുബനി സീറ്റ് കിട്ടിയത് വികാസിൽ ഇൻസാൻ പാർട്ടി (വി.െഎ.പി)ക്കാണ്. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സിനിമതാരം ശത്രുഘൻ സിൻഹ പട്ന സാഹിബിൽ മത്സരിക്കുേമ്പാൾ, അദ്ദേഹത്തിെൻറ പ്രധാന പ്രതിയോഗികളായി അടുത്തകാലംവരെ പ്രവർത്തിച്ച ആർ.ജെ.ഡിക്കാർ സഹകരിക്കുമോ എന്ന പ്രശ്നം മഹാസഖ്യത്തിൽ നീറുന്നു.
മഹാസഖ്യത്തിൽ പങ്കാളിയാക്കാത്തതുവഴി സി.പി.െഎ കനയ്യകുമാറിനെ സ്ഥാനാർഥിയാക്കിയതോടെ ബേഗുസരായിയിൽ കോൺഗ്രസ്-ആർ.ജെ.ഡി സഖ്യത്തിെൻറ സാധ്യത മങ്ങിപ്പോയി. ലാലു കുടുംബത്തിലെ കലഹം മൂലം മൂത്തമകൻ ഖഗഡിയയിലും സരണിലും ജഹാനാബാദിലുമൊക്കെ റിബൽ സ്ഥാനാർഥികളെ രംഗത്തിറക്കിയത് മഹാസഖ്യത്തിെൻറ ഒത്തൊരുമയെ ബാധിച്ചിരിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ സഖ്യത്തിനുണ്ടാക്കുന്ന പരിക്ക് തിരിച്ചറിഞ്ഞാണ് സമസ്തിപുരിൽ വെള്ളിയാഴ്ച നടന്ന യോഗത്തിൽ രാഹുലിനൊപ്പം ആദ്യമായി തേജസ്വി വേദി പങ്കിട്ടത്. യഥാർഥത്തിൽ കോൺഗ്രസും ആർ.ജെ.ഡിയുമായി തർക്കങ്ങളും അഭിപ്രായ ഭിന്നതകളുമില്ല. എന്നാൽ, സീറ്റ് നിർണയം കഴിഞ്ഞപ്പോൾ പ്രാദേശികതലത്തിൽ പ്രശ്നങ്ങൾ ഉയർന്നുവരുകയായിരുന്നു.
ഡി.എം.കെ എന്നപോലെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ചാണ് ആർ.ജെ.ഡിയും തേജസ്വി യാദവും മുന്നോട്ടുപോകുന്നത്. സമസ്തിപുരിൽ വെള്ളിയാഴ്ച നടന്ന പൊതുസമ്മേളനത്തിൽ രാഹുലിെൻറ നേതൃത്വത്തെ പ്രശംസിക്കാൻ തേജസ്വി യാദവ് മറന്നില്ല. യന്ത്രത്തകരാർ മൂലം രാഹുലിെൻറ വിമാനം വൈകിയിട്ടും, ഇക്കുറി വേദി പങ്കിടണമെന്ന തീരുമാനത്തിൽ ഉറച്ച് തേജസ്വി കാത്തുനിൽക്കുകയും ചെയ്തു.
2014ലെ തെരഞ്ഞെടുപ്പിനേക്കാൾ കോൺഗ്രസും ആർ.ജെ.ഡിയും നില മെച്ചപ്പെടുത്തുമെന്ന് വ്യക്തം. കഴിഞ്ഞ തവണ ആർ.ജെ.ഡിക്ക് നാലും കോൺഗ്രസിന് രണ്ടും സീറ്റാണ് കിട്ടിയത്. 40 സീറ്റുള്ള ബിഹാറിൽ നേർപകുതി സീറ്റെങ്കിലും പിടിക്കാമെന്നാണ് ഇക്കുറി മഹാസഖ്യത്തിെൻറ പ്രതീക്ഷ. പ്രാേദശിക പ്രശ്നങ്ങൾ മുൻകൂട്ടി പറഞ്ഞുതീർത്തിരുന്നെങ്കിൽ അക്കാര്യത്തിൽ സംശയം വേണ്ടിയിരുന്നില്ലെന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.