എൽ.ഡി.എഫിന് ഇടുക്കി പിടിക്കുക അത്ര എളുപ്പമല്ല
text_fieldsഇടുക്കിയിൽ തീവ്ര വികാര വിക്ഷോഭങ്ങളില്ല, വർഗീയ പരാമർശങ്ങളോ നാവുപിഴയോ ചർച് ചയല്ല. ശാന്തമെന്ന പ്രതീതിയിലും അടിയൊഴുക്കിെൻറ സങ്കീർണമായ അഴിയാക്കുരുക്കിലായ ഇടുക്കിയിൽ പുറത്ത് കത്തിക്കാളാത്ത വിഷയങ്ങളാകും കാറ്റിെൻറ ഗതി നിർണയിച്ചേക്കുക. ഇ ടുക്കിയുടെ മുക്കിലും മൂലയിലും കഴിഞ്ഞ തവണ വികാര വിഷയമായ ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകൾ ഇക്കുറി കാര്യമായ ചർച്ചയല്ല. അന്ന് ഇടതു പിന്തുണയോടെ ഹൈറേഞ്ച് സംര ക്ഷണ സമിതി തുറന്നുവിട്ട ‘കസ്തൂരി’ കൊടുങ്കാറ്റ് യു.ഡി.എഫിനെ കടപുഴക്കി. പരിസ്ഥിതിയുടെ പേരിൽ ഇടുക്കി ഒന്നാകെ കുടിയിറക്കിലേക്ക് പോകുന്നു എന്ന പ്രചാരണം യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഇടതു സ്വതന്ത്രൻ ജോയ്സ് ജോർജിന് അട്ടിമറി വിജയം നൽകിയത് ഇതാണ്.
എന്നാൽ, വീര്യം ചോർത്തി ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് കത്തോലിക്ക സഭയുടെ മൂക്കുകയർ വീണിരിക്കുന്നു ഇപ്പോൾ. കത്തോലിക്ക സഭ ഇറങ്ങിക്കളിക്കാത്ത ഇക്കുറി പേക്ഷ, യാക്കോബായ സഭ ഇടതു സഹായത്തിനുണ്ട്. മണ്ഡലത്തിൽ നിർണായകമായ കത്തോലിക്ക സഭ നിഷ്പക്ഷ നിലപാടിലേക്ക് മാറിയത് ഗുണകരമാവുക യു.ഡി.എഫിനാകും. എന്നാൽ, യാക്കോബായ സഭയുടെ നിലപാട് വലുതല്ലാത്ത നഷ്ടവും വരുത്തും. പള്ളിത്തർക്കങ്ങളിൽ സംസ്ഥാന സർക്കാർ അനുഭാവ നിലപാടെടുക്കുന്നെന്ന പേരിലാണ് യാക്കോബായ വിഭാഗത്തിെൻറ അനുകൂല നിലപാട്.
ജാതി-മത-സമുദായ നിലപാടുകളിലെ അലയൊലി വ്യക്തമായ സൂചനകളാകുേമ്പാൾ തന്നെ അവസാന ലാപ്പിൽ കർഷക ആത്മഹത്യകളും പ്രളയവും ചർച്ചയാണ്. ഒമ്പതു കർഷകരാണ് രണ്ടുമാസത്തിനിടെ ജീവനൊടുക്കിയത്. യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഇത് മുഖ്യ ചർച്ചയാക്കുന്നു. പ്രളയം ഗുരുതരമായി ബാധിച്ച ഇടുക്കി പഴയ നിലയിലേക്ക് മടങ്ങിവന്നിട്ടില്ല. കൃഷി നശിച്ച് വലിയ നഷ്ടത്തിലായ കർഷകർ ഇപ്പോൾ ഉണക്കിനെ പ്രതിരോധിക്കാനാകാതെയും ജീവിതത്തോട് മല്ലിടുന്നു.
ദുരിതത്തിൽനിന്ന് കരകയറാൻ പ്രഖ്യാപിച്ച 5000 കോടിയുടെ പാക്കേജും കാർഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതും അഞ്ചുവർഷത്തിനിടെ കോടികളുടെ വികസനം കൊണ്ടുവന്നതും കർഷകർക്ക് മുന്നിൽ വെച്ചാണ് ജോയ്സ് ജോർജിെൻറ മുന്നേറ്റം. വായ്പകൾക്ക് മൊറട്ടോറിയം നൽകൽ ഉത്തരവാക്കുന്നത് വൈകിച്ചതിലൂടെ തെരഞ്ഞെടുപ്പ് ചട്ടത്തിൽ കുരുങ്ങിക്കിടക്കുന്നത് ചൂണ്ടിയാണ് യു.ഡി.എഫ് പ്രത്യാക്രമണം. ഡാമുകൾ തുറന്നതും അമിക്കസ് ക്യൂറി റിപ്പോർട്ടും ഡീൻ ഉന്നയിക്കുന്നു. കാർഷിക പ്രശ്നങ്ങൾ വൈകാരികമായെടുക്കുന്ന ജനത തങ്ങളുടെ നിലപാടുകളുടെ പേരിൽ ഇത്തരം വിഷയത്തിൽ അനുകൂലമാകുമെന്ന അവകാശവാദം ഇരുകൂട്ടർക്കുമുണ്ട്.
പ്രളയവും കൃഷിയും കൂടാതെ ആചാരലംഘനം മുഖ്യമായി ഉന്നയിക്കുന്ന എൻ.ഡി.എ സ്ഥാനാർഥി ബിജു കൃഷ്ണൻ മറ്റു രണ്ടു മുന്നണികളെയുമാണ് ഇക്കാര്യത്തിൽ പ്രതിക്കൂട്ടിലാക്കുന്നത്. ആചാരലംഘന പ്രശ്നം വോട്ടാകുമെന്ന് കണക്കുകൂട്ടുന്ന ഇടുക്കിയിൽ കത്തോലിക്ക സഭയുടെ നിലപാടും പി.ജെ. ജോസഫിെൻറ നേതൃത്വത്തിലെ ഇളക്കിമറിക്കലും കൂടിയാകുേമ്പാൾ വിജയം തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പിക്കുകയാണ് യു.ഡി.എഫ്. വ്യത്യസ്ത സമുദായ വോട്ടുകളിലും മുൻതൂക്കം പ്രതീക്ഷിക്കുന്നു ഡീൻ. ഇളക്കിമറിച്ച പ്രചാരണവും ഇടതു സർക്കാറിെൻറ പ്രതിച്ഛായയും സഭയുടെ നിഷ്പക്ഷ നിലപാടും വിജയം കൊണ്ടുവരുമെന്നാണ് ജോയ്സിെൻറ പക്ഷം. രാഷ്ട്രീയചരിത്രവും വോട്ടുകണക്കും ചികഞ്ഞാൽ യു.ഡി.എഫിന് അനുകൂലമായ മണ്ഡലത്തിൽ മാറിയ സാഹചര്യത്തിൽ എൽ.ഡി.എഫിന് അത്ര എളുപ്പമല്ല കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.