മുന്നണികൾക്ക് തലവേദനയായി സ്വതന്ത്രരും അപര സ്ഥാനാർഥികളും
text_fieldsപാലക്കാട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ മുന്നണികൾക്ക് തലവേദനയായി സ്വതന്ത്രരും അപര സ്ഥാനാർഥികളും. ഗ്രാമപഞ്ചായത്ത്തലത്തിൽ നേരിയ വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് പലരും വിജയികളാവുന്നത്. ഇത്തരം വാർഡുകളിലാണ് ഇവരുടെ സ്വതന്ത്രരുടെയും അപര സ്ഥാനാർഥികളുടെയും ഇടപെടൽ നിർണായകമാകുന്നത്.
ചിലയിലടങ്ങളിൽ രാഷ്ട്രീയത്തെക്കാൾ വ്യക്തിസ്വാധീനമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്. ഇതിനാൽ വിജയം നിർണായകമാകുന്ന വാർഡുകളിൽ ഇത്തരക്കാരെ കണ്ടെത്തി മത്സരിപ്പിക്കുന്നതിലാണ് രാഷ്ട്രീയ പാർട്ടികളുടെ പഞ്ചായത്ത് കമ്മിറ്റിയുടെ ശ്രദ്ധ.
ഇതിന് വെല്ലുവിളിയാകുന്നത് പ്രാദേശിക പ്രവർത്തകരാണ്. ജനറൽ വാർഡുകളിൽ തങ്ങളെ പരിഗണിക്കണമെന്നും സംവരണ വാർഡുകളിൽ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ മത്സരിപ്പിക്കണമെന്ന് പ്രാദേശിക പ്രവർത്തകർ ആവശ‍്യപ്പെടുന്നതാണ് രാഷ്ട്രീയ നേതൃത്വങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി.
മറ്റൊരു പ്രധാന പ്രശ്നം അപര സ്ഥാനാർഥികളാണ്. സ്ഥാനാർഥികളുടെ പേരിന് സമാനമായ സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കുന്നതും രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളിയായി മാറുന്നു.
നാമമാത്ര ഭൂരിപക്ഷത്തിന് വിജയിക്കുന്ന വാർഡുകളിലാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ഇപ്പോൾതന്നെ തങ്ങൾ മത്സരിക്കുമെന്ന് പല വാർഡുകളിലും സ്വതന്ത്രർ പ്രഖ്യാപിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.