െഎ.എൻ.എൽ പ്രതിസന്ധിക്ക് പരിഹാരമായില്ല
text_fieldsകോഴിക്കോട്/മലപ്പുറം: മുൻ സംസ്ഥാന സെക്രട്ടറി കെ.പി. ഇസ്മയിലിനെതിരായ പുറത്താ ക്കിയതിനെ തുടർന്ന് ഐ.എൻ.എല്ലിൽ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരമായില്ല. പ്രശ് നം ചർച്ചചെയ്യാൻ കോഴിക്കോട്ട് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിളിച്ച യോഗത്തിൽ നിന്ന് ഭൂരിഭാഗവും വിട്ടുനിന്നു. സമൂഹമാധ്യമങ്ങളിൽ നേതൃത്വത്തെ വിമർശിച്ച് പോസ് റ്റിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇസ്മയിലിനെ അഖിലേന്ത്യ പ്രസിഡൻറ് പ്രഫ. മ ുഹമ്മദ് സുലൈമാൻ പുറത്താക്കിയത്. നടപടി പാർട്ടിയിൽ വലിയ പ്രതിഷേധമുയർത്തി. സംസ് ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് അവധിയിൽ പോയി. വ്യക്തിപരമായ കാരണങ്ങളാ ണ് പറയുന്നതെങ്കിലും ഇസ്മയിലിനെ പുറത്താക്കിയതിലെ പ്രതിഷേധമാണ് അവധിയിലെത ്തിച്ചതെന്നാണ് അറിയുന്നത്.
പ്രസിഡൻറിന് പകരം ചുമതല കൊടുക്കുന്നത് ആലോചിക്കാനാണ് ചൊവ്വാഴ്ച യോഗം വിളിച്ചത്. എന്നാൽ, 13 ഭാരവാഹികളിൽ നാലു പേരേ എത്തിയുള്ളൂ. ജനറൽ സെക്രട്ടറിക്കൊപ്പം വൈസ് പ്രസിഡൻറ് ഡോ. എ.എ. അമീൻ, ട്രഷറർ ബി. ഹംസ ഹാജി, ജോ. സെക്രട്ടറി എം.എ. ലത്തീഫ് എന്നിവരും ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിലുമാണ് പങ്കെടുത്തത്. സീനിയർ വൈസ് പ്രസിഡൻറ് ഡോ. എ.എ. അമീന് യോഗത്തിൽ സംസ്ഥാന പ്രസിഡൻറിെൻറ ചുമതല നൽകിയതായി കാസിം ഇരിക്കൂർ അറിയിച്ചു.
മലപ്പുറം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വിഭാഗീയതയിലേക്ക് നയിച്ചത്. കാസിം ഇരിക്കൂറിന് താൽപര്യമുള്ളവരെ ഭാരവാഹികളാക്കിയെന്ന് ഇസ്മാഈലിെൻറ നേതൃത്വത്തിൽ ഒരു വിഭാഗം ആരോപിക്കുന്നു. തയ്യിൽ സമദ് പ്രസിഡൻറും അൻവർ സാദത്ത് ജനറൽ സെക്രട്ടറിയുമായി നിലവിൽ വന്ന കമ്മിറ്റിക്കെതിരെ പ്രതിഷേധമുയർന്നതോടെ അൻവർ സാദത്തിനെ മാറ്റി ഒ.കെ. തങ്ങളെ ഭാരവാഹിയാക്കി പരിഹാരമുണ്ടാക്കിയിരുന്നു. വീണ്ടും അൻവർ സാദത്തിനെ കൊണ്ടുവന്നതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. മലപ്പുറം ജില്ല കൗൺസിൽ വിളിക്കണെമന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തയാറായില്ലെന്നും ഇൗ വിഭാഗം പറയുന്നു.
ൺസിൽ വിളിച്ച് തെരഞ്ഞെടുപ്പ് നടത്തണം. തുടർന്ന് വരുന്ന കമ്മിറ്റിയെ അംഗീകരിക്കും. പാർട്ടി ഭരണഘടനയനുസരിച്ച് സംസ്ഥാന കൗൺസിലിലേക്ക് അടക്കം തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടുന്നു. അഖിലേന്ത്യ ഭാരവാഹികളെയും സംസ്ഥാന സമിതിയിൽ കാസിം ഇരിക്കൂറിനെയും അദ്ദേഹത്തെ പിന്തുണക്കുന്നവരെയും ഒഴിവാക്കി ഐ.എൻ.എൽ കേരള ഘടകം രൂപവത്കരിക്കാനും ശ്രമം നടക്കുന്നുണ്ട്. യോഗത്തിനിടെ മലപ്പുറത്തുനിന്നെത്തിയ ഏതാനും പ്രവർത്തകർ സംസ്ഥാന കമ്മിറ്റി ഓഫിസിനു മുന്നിൽ കുറച്ചു നേരം ബഹളംെവച്ച് നേതാക്കളെ തടെഞ്ഞങ്കിലും കൂടുതൽ സംഘർഷമുണ്ടായില്ല.
പുറത്താക്കിയത് അച്ചടക്കലംഘനത്തിന് -മലപ്പുറം ജില്ല കമ്മിറ്റി
മലപ്പുറം: ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സംസ്ഥാന സെക്രേട്ടറിയറ്റും പ്രവർത്തകസമിതിയും ഐകകണ്ഠ്യേനയുണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളിയതിനും നേതാക്കളെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനുമാണ് ഇസ്മാഈലിെന പുറത്താക്കിയതെന്ന് ഐ.എൻ.എൽ മലപ്പുറം ജില്ല കമ്മിറ്റി. ജില്ല ഭാരവാഹി തെരഞ്ഞെടുപ്പിൽ ഇസ്മാഇൗൽ പിന്തുണച്ച പാനൽ തള്ളപ്പെട്ടതോടെ കൃത്രിമത്വം ആരോപിച്ച് കലാപക്കൊടി ഉയർത്തി.
പരാജിതർ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ജില്ലക്ക് പുറത്തുള്ള മുതിർന്ന അംഗങ്ങൾ ഉൾപ്പെട്ട കമീഷൻ പരിശോധിച്ച് ആരോപണം ശരിയല്ലെന്ന് കണ്ടെത്തിയതിനാലാണ് ഇസ്മാഈലിനെതിരെ ദേശീയ നേതൃത്വം നടപടിയെടുത്തത്. പാർട്ടിയെയും എൽ.ഡി.എഫിനെയും ശക്തിപ്പെടുത്താൻ മുഴുവൻ പ്രവർത്തകരും അനുഭാവികളും നിലകൊള്ളണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.
പുറത്താക്കിയത് അംഗീകരിക്കില്ല –കെ.പി. ഇസ്മാഈൽ
മലപ്പുറം: ഐ.എൻ.എല്ലിൽ നിന്ന് പുറത്താക്കിയത് അംഗീകരിക്കില്ലെന്നും സംസ്ഥാന- ജില്ല കൗൺസിലറായി പ്രവർത്തിക്കുമെന്നും കെ.പി. ഇസ്മാഈൽ. പുറത്താക്കിയത് സംബന്ധിച്ച് രേഖാമൂലം ഒരറിയിപ്പും ലഭിച്ചിട്ടില്ല. ഇപ്പോഴുള്ളത് സ്വയം പ്രഖ്യാപിത ദേശീയ നേതൃത്വമാണ്. അവരുടെ തീരുമാനം അംഗീകരിക്കില്ല.
പാർട്ടി ഭരണഘടനയനുസരിച്ച് അഖിേലന്ത്യ കമ്മിറ്റി നിലവിലില്ല. ദേശീയ കൗൺസിലുമില്ല. അതിനാൽ ദേശീയ നേതാക്കൾ എന്നവകാശപ്പെടുന്ന മുഹമ്മദ് സുലൈമാനും അഹമ്മദ് ദേവർകോവിലും എടുത്ത തീരുമാനം അംഗീകരിക്കില്ല. മലപ്പുറം ജില്ല കമ്മിറ്റിയിലെ പ്രശ്നങ്ങൾക്ക് പിന്നിൽ ജനറൽ െസക്രട്ടറി കാസിം ഇരിക്കൂറാണ്. സംസ്ഥാന പ്രസിഡൻറ് അബ്ദുൽ വഹാബിെൻറ അഭിപ്രായം പോലും മാനിക്കാതെ പാനൽ അവതരിപ്പിച്ചാണ് അൻവർ സാദത്തിനെ പോലുള്ളവരെ ഭാരവാഹികളാക്കിയത്.
എന്നാൽ, ജില്ല കൗൺസിൽ അംഗങ്ങൾ ഭൂരിപക്ഷവും എതിർത്തതോടെ തീരുമാനം മാറ്റി. താൻ പങ്കെടുക്കാത്ത സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തന്നെ അംഗമാക്കിയതത്. വിരോധമില്ലെന്ന് അറിയിച്ചു. എന്നാൽ, പകരമായി അൻവർ സാദത്തിനെ വീണ്ടും മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയാക്കിയത് അംഗീകരിക്കാനാവില്ല. ലീഗ് ചാരന്മാരെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതുവരെ പോരാട്ടം തുടരും- മലപ്പുറം പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ ഇസ്മാഈൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.