െഎ.എൻ.എൽ ഇടതുമുന്നണിയിലേക്ക്
text_fieldsതിരുവനന്തപുരം: 24 വർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യൻ നാഷനൽ ലീഗ് (െഎ.എൻ.എൽ) ഇടതുമുന്നണിയിലേക്ക്. െഎ.എൻ.എല്ലിനെ ഘടകകക്ഷിയാക്കുന്നതിന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് പച്ചക്കൊടി വീശിക്കഴിഞ്ഞു. എൽ.ഡി.എഫിൽ വിഷയം ചർച്ചെക്കത്തിയാൽ സി.പി.െഎയും വ്യത്യസ്ത നിലപാട് സ്വീകരിക്കില്ലെന്നാണ് സൂചന. മുന്നണി വികസിപ്പിക്കുന്നുവെങ്കിൽ ആദ്യം പരിഗണിക്കേണ്ട പാർട്ടി െഎ.എൻ.എൽ ആണ് എന്ന നിലപാടാണ് സി.പി.െഎ സംസ്ഥാന നേതൃത്വത്തിന്. ഇതോടെ െഎ.എൻ.എല്ലിെൻറ മുന്നണിപ്രവേശനത്തിന് ഒൗപചാരിക നടപടിക്രമം മാത്രമേ ബാക്കിയുള്ളൂ. എം.പി. വീരേന്ദ്രകുമാറിെൻറ ലോക്താന്ത്രിക് ജനതാദളിെൻറ (എൽ.ജെ.ഡി) മുന്നണിപ്രേവശനത്തോടൊപ്പമാവും െഎ.എൻ.എല്ലും ഘടകകക്ഷിയാവുക.
കഴിഞ്ഞമാസം ചേർന്ന സെക്രേട്ടറിയറ്റ് യോഗത്തിലാണ് െഎ.എൻ.എൽ പ്രവേശനത്തിന് സി.പി.എം അനുകൂലനിലപാട് സ്വീകരിച്ചത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം മുന്നണിയുടെ ബഹുജന അടിത്തറ വികസിപ്പിക്കാനും തീരുമാനിച്ചിരുന്നു. െഎ.എൻ.എൽ മതേതര പാർട്ടിയെന്ന വിലയിരുത്തലാണ് സി.പി.െഎ നേതൃത്വത്തിനുമുള്ളത്. ബാബരി മസ്ജിദ് തകർത്തതിനെ തുടർന്ന് മുസ്ലിം ലീഗിലുണ്ടായ സംവാദങ്ങളുടെ മൂർധന്യത്തിൽ 1994 ഏപ്രിൽ 23 നാണ് െഎ.എൻ.എല്ലിെൻറ രൂപവത്കരണം. ലീഗ് അഖിലേന്ത്യ അധ്യക്ഷനായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിെൻറ നേതൃത്വത്തിലാണ് പുതിയ പാർട്ടി രൂപവത്കരിച്ചത്. കോൺഗ്രസ്ബന്ധം വിച്ഛേദിക്കണമെന്ന നിലപാട് ലീഗ് സംസ്ഥാനനേതൃത്വം തള്ളിയതിനെതുടർന്നായിരുന്നു പാർട്ടി രൂപവത്കരണം. െഎ.എൻ.എല്ലിെൻറ ഭരണഘടനയും ചിഹ്നവും രൂപവത്കരിക്കുന്നത് േപാലും സി.പി.എം അഖിലേന്ത്യാ നേതൃത്വത്തിെൻറ നിർേദശങ്ങൾക്കനുസരിച്ചായിരുന്നു. അന്നത്തെ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തായിരുന്നു മുഖ്യകാർമികൻ. രൂപവത്കരണത്തിന് പിന്നാലെ നടന്ന ഗുരുവായൂർ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ എൽ.ഡി.എഫിനെ െഎ.എൻ.എൽ നിരുപാധികം പിന്തുണക്കുകയാണ്.
2010 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് ചെറിയ വിഭാഗം യു.ഡി.എഫുമായി സഹകരിക്കണമെന്ന വാദം ഉയർത്തിയത് മാത്രമായിരുന്നു ഇതിന് അപവാദം. എന്നാൽ, അവരുമായി വേർപിരിഞ്ഞ നേതൃത്വം എൽ.ഡി.എഫ് സഹകരണത്തിൽ ഉറച്ചുനിന്നു. വീരേന്ദ്രകുമാർ വിഭാഗം എൽ.ജെ.ഡി ഘടകകക്ഷിയായി പരിഗണിക്കാൻ കത്ത് നൽകിയാൽ രണ്ട് പാർട്ടികളുടെയും പ്രവേശനനടപടികളിലേക്ക് മുന്നണിനേതൃത്വം കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.