െഎ.എൻ.എൽ-എൻ.എസ്.സി ലയനത്തിന് ധാരണ
text_fieldsകോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗുമായി ലയിക്കാൻ നാഷനൽ സെക്യുലർ കോൺഫറൻസ് (എൻ.എ സ്.സി) ധാരണയായി. കുറെ മാസങ്ങളായി നടന്നുവന്ന നിരന്തര ചർച്ചക്കൊടുവിലാണ് പി.ടി.എ. റഹീം നേതൃത്വം നൽകുന്ന എൻ.എസ്.സി, െഎ.എൻ.എല്ലുമായി ലയിക്കാൻ തീരുമാനത്തിലെത്തിയത്. വിവിധ ഘട്ടങ്ങളിലായി നടന്ന ചർച്ചയിൽ െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി.എ. വഹാബ്, ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ജനറൽ സെക്രട്ടറി കാസിം വി. ഇരിക്കൂർ, എൻ.എസ്.സി നേതാക്കളായ ജലീൽ പുനലൂർ, ഒ.പി.െഎ. കോയ, സി. പോക്കർ മാസ്റ്റർ, പി.സി. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
ഇരു പാർട്ടികളുടെയും സംസ്ഥാന കൗൺസിൽ വൈകാതെ പ്രത്യേക യോഗങ്ങൾ ചേർന്ന് ലയനത്തിെൻറ മറ്റു കാര്യങ്ങൾ തീരുമാനിക്കും. ബാബരി മസ്ജിദ് ധ്വംസനത്തെ തുടർന്ന് 1994 ലാണ് മുസ്ലിം ലീഗിൽനിന്ന് രാജിവെച്ച് ഇബ്രാഹിം സുലൈമാൻ സേട്ടിെൻറ നേതൃത്വത്തിൽ െഎ.എൻ.എൽ രൂപവത്കരിച്ചത്. മുസ്ലിം ലീഗിൽനിന്ന് തെറ്റിപ്പിരിഞ്ഞ പി.ടി.എ. റഹീമിെൻറ നേതൃത്വത്തിൽ പ്രവർത്തിച്ചുവന്ന ലീഗ് റഹീം വിഭാഗവും െഎ.എൻ.എല്ലിൽനിന്ന് തെറ്റിപ്പിരിഞ്ഞ െഎ.എൻ.എൽ സെക്യുലറും ഒന്നിച്ച് 2010 നവംബറിലാണ് എൻ.എസ്.സി രൂപവത്കരിച്ചത്. െഎ.എൻ.എല്ലും എൻ.എസ്.സിയും ദീർഘകാലമായി ഇടതുമുന്നണിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. െഎ.എൻ.എല്ലിെൻറ ഇടതുമുന്നണി പ്രവേശനത്തിന് മുന്നോടിയായാണ് ലയനം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.