റവന്യൂ വകുപ്പിൽ വീണ്ടും മന്ത്രി-സെക്രട്ടറി പോര്
text_fieldsതിരുവനന്തപുരം: അതിർത്തി പുനർനിർണയിക്കുേമ്പാൾ മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി 1200 െഹക്ടർ കണ്ട് കുറയുമെന്ന് ഇൗ വിഷയത്തിൽ പരിേശാധനക്കായി സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻകൂടിയായ റവന്യൂ സെക്രട്ടറിയുടെ പ്രഖ്യാപനം വീണ്ടും റവന്യൂ മന്ത്രി-ഉദ്യോഗസ്ഥ പോര് രൂക്ഷമാക്കി. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് 1200 ഹെക്ടർ കണ്ട് വിസ്തൃതി കുറയുമെന്ന നിലപാട് മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും സാന്നിധ്യത്തിൽ പ്രകടിപ്പിച്ചത്. ഇതേ ഉദ്യോഗസ്ഥനെയാണ് അതിർത്തി പുനർനിർണയത്തിന് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയതും.
പി.എച്ച്.കുര്യെൻറ നിലപാട് വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ തള്ളി റവന്യൂ മന്ത്രി രംഗത്തുവന്നത്. അത് സർക്കാറിെൻറ അഭിപ്രായമല്ലെന്നും മുഖവിലക്കെടുക്കരുതെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. റവന്യൂ മന്ത്രിയും റവന്യൂ സെക്രട്ടറിയും തമ്മിൽ ഏറെനാളായി കടുത്ത ഭിന്നതയിലാണ്. കുര്യനെ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം വകുപ്പ് മന്ത്രി രണ്ടുതവണ മുഖ്യമന്ത്രിയോട് ഉന്നയിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി ചെവികൊണ്ടില്ല. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ സെക്രട്ടറിമാരെ മാറ്റിനിയമിച്ചപ്പോഴും സി.പി.െഎ ആവശ്യം നിരാകരിക്കുകയായിരുന്നു.
സാധാരണയായി മന്ത്രിമാരുമായി അഭിപ്രായവ്യത്യാസമുണ്ടായാൽ സെക്രട്ടറിമാരെ മാറ്റിനൽകുകയാണ് പതിവ്. എന്നാൽ, റവന്യൂ സെക്രട്ടറിയുടെ കാര്യത്തിൽ അതുണ്ടായില്ല. കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി കുറയ്ക്കുമെന്ന മുൻവിധിയോടെയാണ് പരിശോധന എന്ന നിലപാടിനോട് മന്ത്രി യോജിക്കുന്നില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിച്ചതിനുശേഷമാണ് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ഇൗ അഭിപ്രായം പ്രകടിപ്പിച്ചത്. ഇൗ അഭിപ്രായം സർക്കാർ പുറത്തിറക്കിയ വാർത്താകുറിപ്പിലും ഉൾപ്പെടുത്തി. എന്നാൽ, മന്ത്രിമാർ പറഞ്ഞ അഭിപ്രായം വന്നതുമില്ല. യോഗത്തിൽ റവന്യൂ മന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. കടുത്ത അതൃപ്തിയിലായ അദ്ദേഹം വെള്ളിയാഴ്ച അത് പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു.
കുറിഞ്ഞി മേഖലയിലെ കൈയേറ്റക്കാരെ രക്ഷിക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് മന്ത്രിതലസമിതിയുടെ നിയമനമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കൊട്ടക്കമ്പൂരിൽ േജായ്സ് ജോർജ് എം.പിയുടെ ഭൂമിയുടെ പട്ടയം റവന്യൂ വകുപ്പ് റദ്ദാക്കിയതാണ് സർക്കാറിനെ പെെട്ടന്ന് പ്രേകാപിക്കുകയും യോഗം വിളിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തത്. റവന്യൂ വകുപ്പിന് ഇനി സ്വന്തം നിലയിൽ നടപടിയുമായി മുന്നോട്ടുപോവുക എളുപ്പമാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.