ഐ.എൻ.ടി.യു.സി നേതാവ് സത്യന്റെ കൊലപാതകം: പുനരന്വേഷിക്കണമെന്ന് ഡി.ജി.പിക്ക് കോൺഗ്രസിന്റെ പരാതി
text_fieldsആലപ്പുഴ: ഐ.എൻ.ടി.യു.സി നേതാവ് സത്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിയമ നടപടി തുടങ്ങി. കേസ് പുനരന്വേഷിക്കണം എന്നാവശ്യപെട്ടു കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി. . ആലപ്പുഴ ഡി.സി.സി അധ്യക്ഷൻ ബാബു പ്രസാദാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. സി.പി.എം നേരിട്ട് നടത്തിയ കൊലപാതകം എന്ന് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിലാണ് വിവാദ പരാമർശം. പൊലീസ് ബിപിൻ സി. ബാബുവിന്റെ വിശദമായ മൊഴി എടുക്കണം എന്നാണ് ആവശ്യം. യഥാർഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
സത്യൻ നേരത്തെ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. പിന്നീട് ആർ.എസ്.എസ് വിട്ട് ഐ.എൻ.ടി.യു.സിൽ പ്രവർത്തിക്കുകയായരുന്നു 2001 ലാണ് സത്യൻ കായംകുളം കരിയിലക്കുളങ്ങരയിൽ കൊല്ലപ്പെട്ടത്. കേസിലെ ഏഴ് പ്രതികളെയും തെളിവില്ലാത്തതിനാൽ 2006ൽ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ സി.പി.എം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നാണ് ബിപിൻ സി. ബാബുവിന്‍റെ പുതിയ വെളിപ്പെടുത്തല്‍ നടത്തി. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സി.പി.എം കായംകുളം ഏരിയാ സെന്‍റര്‍ മുൻ അംഗവുമാണ് ബിപിന്‍. സി ബാബു. സത്യൻ കൊലക്കേസിൽ ആറാം പ്രതിയായിരുന്നു.
കഴിഞ്ഞ വര്‍ഷം സി.പി.എം പാര്‍ട്ടിയിൽ നിന്ന് ബിപിൻ സി. ബാബുവിനെ സസ്പെന്റ് ചെയ്തിരുന്നു. അടുത്ത കാലത്ത് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് അംഗം എന്ന പദവി രാജിവെക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന് അയച്ച കത്തിലാണ് സത്യന്‍റെ കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ആരോപിച്ചത്. കൊലപാതകം നടക്കുമ്പോൾ നിരപരാധിയായ 19 വയസ് മാത്രം പ്രായമുള്ള തന്നെ പ്രതി ചേര്‍ത്ത് രണ്ട് മാസം ജയിലിലിട്ടുവെന്ന് കത്തിൽ പറയുന്നു. സി.പി.എം നേതാവ് തന്നെ പാർട്ടി നടത്തിയ കൊലപാതകം എന്ന് വെളിപ്പെടുത്തിയതോടെ കേസിൽ പുനരന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.