നമ്പി നാരായണെൻറ കേസിലാണ് വിധി, കോൺഗ്രസുമായി ബന്ധമില്ല -ഹസൻ
text_fieldsതിരുവനന്തപുരം: ചാരക്കേസിലെ സുപ്രീംകോടതി വിധി നമ്പി നാരായണൻ നൽകിയ കേസിലാണെന്നും ഇതിന് കോൺഗ്രസുമായി ബന്ധമില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. കെ. കരുണാകരെൻറ രാജിയെക്കുറിച്ച് മുമ്പു താൻ പറഞ്ഞത് അപ്പോഴത്തെ സാഹചര്യത്തിലാണ്, ചാരക്കേസിനെക്കുറിച്ചായിരുന്നില്ല. അഭിനവ പരശുരാമനായി പിണറായി വിജയന് മാത്രമായി നവകേരളം സൃഷ്ടിക്കാൻ കഴിയില്ല. സ്ഥലംമാറ്റിയും സസ്പെൻഡ് ചെയ്തും ജീവനക്കാരെ സഹകരിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിസമ്മത പത്രം നൽകണമെന്ന ഉത്തരവ് പിൻവലിക്കണം. സർക്കാറിെൻറ സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ പ്രളയത്തെ ഉപയോഗിക്കുകയാണോയെന്ന് സംശയിക്കേണ്ടി വരുന്നു. സമരം നടത്തുന്ന കന്യാസ്ത്രീമാർക്ക് കോൺഗ്രസ് ധാർമിക പിന്തുണ നൽകും. നിയമം സംരക്ഷിക്കേണ്ട നിയമ മന്ത്രി എ.കെ. ബാലൻ എം.എൽ.എക്കെതിരായ പീഡനക്കേസിൽ സമാന്തര അന്വേഷണം നടത്തുന്നതിലൂടെ സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുകയാണ്. കാമ്പസ് ഫാഷിസത്തിനെതിരെ ഇൗ മാസം 17ന് കെ.എസ്.യു മുൻ പ്രസിഡൻറുമാർ തിരുവനന്തപുരത്ത് യോഗം ചേരുമെന്നും പ്രതിഷേധ പ്രകടനം നടത്തുമെന്നും ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.