‘ഹൈജാക്ക്’ ചെയ്തെന്ന്; ലോ അക്കാദമി സമരത്തിന്‍െറ പേരില്‍ ബി.ജെ.പിയില്‍ പോര്
text_fieldsതൃശൂര്‍: തിരുവനന്തപരം ലോ അക്കാദമി സമരത്തിന്‍െറ പേരില്‍ ബി.ജെ.പിയില്‍ ചേരി തിരിഞ്ഞ് പോര്. വരുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി.മുരളീധരനും ഗ്രൂപ്പും സമരം ഹൈജാക്ക് ചെയ്തുവെന്ന് മറ്റ് ഗ്രൂപ്പുകളുടെ ആക്ഷേപം കേരള ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ വി.അയ്യപ്പന്‍ നായര്‍ ചെയര്‍മാനായ ലോ അക്കാദമിക്കതിരെ സമരത്തിനിറങ്ങുമ്പോള്‍ പാര്‍ട്ടി യോഗങ്ങള്‍ വിളിച്ച് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു എന്ന മര്യദ പാലിക്കപ്പെട്ടിട്ടില്ളെന്നാണ് പ്രധാന ആരോപണം. ലോ അക്കാദമി വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സമരരംഗത്തിറങ്ങിയത് ബി.ജെ.പി മാത്രമാണ്.
ഒരു കൂടിയാലോചനയുമില്ലാതെ പാര്‍ട്ടിയിലെ വി.മുരളീധരന്‍ വിഭാഗം സ്വന്തം നിലക്ക് പ്രതിഷേധവുമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ സംസ്ഥാന നേതൃത്വത്തിന് കീഴടങ്ങേണ്ടി വന്നു എന്നാണ് മറ്റ് വിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ലക്ഷ്യമിട്ട തന്ത്രപരമായ നീക്കമാണ് അക്കാദമി സമരം ‘ഹൈജാക്ക്’ ചെയ്തതിന് പിന്നിലെന്ന് എതിര്‍ വിഭാഗം കുറ്റപ്പെടുത്തുന്നു. വരുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട ് മൈലേജുണ്ടാക്കാനാണ് മുരളീധരന്‍ ഉപവാസം കിടന്നതെന്നാണ് അവരുടെ ആരോപണം.
ആദ്യം വരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാന്‍ മുരളീധരന്‍ ശ്രമിക്കുന്നതിന്‍െറ ഭാഗമായാണ് അദ്ദേഹം ഈ സമരനേതൃത്വം ഏറ്റെടുത്തതെന്നാണ് പാര്‍ട്ടിയിലെ അദ്ദേഹത്തിന്‍െറ എതിരാളികളുടെ ആരോപണം. മുരളീധരന്‍ ഉപവാസം അവസാനിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ വിശ്വസ്തനായ വൈസ്പ്രസിഡന്‍റ് വി.വി. രാജേഷിനെ പകരക്കാരനാക്കിയതും പാര്‍ട്ടിയില്‍ ആലോചിക്കാതെയാണത്രേ.
ലോ അക്കാദമിയുമായി ബന്ധപ്പെട്ട് നേതാക്കള്‍ നടത്തുന്ന സമരവുമായി ബി.ജെ.പിയിലെ എല്ലാ വിഭാഗങ്ങളും സഹകരിക്കുന്നില്ളെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വി. മുരളീധരനൊപ്പമുള്ള നേതാക്കളായ കെ.സുരേന്ദ്രന്‍, ഡോ. പി.കെ. വാവ, സി. ശിവന്‍കുട്ടി എന്നിവരാണ് ഈ പ്രക്ഷോഭത്തില്‍ സജീവമായുള്ളത്. പാര്‍ട്ടി വക്താക്കളില്‍ ചിലര്‍ ഉള്‍പ്പെടെ പല പ്രമുഖ നേതാക്കളും സമരസ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചന നടത്താതെ ഒരു വിഭാഗം നടത്തുന്ന ഈ പ്രക്ഷോഭത്തോട ് സഹകരിക്കേണ്ടതില്ളെന്നാണ് തങ്ങളുടെ തീരുമാനമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍െറ പ്രമുഖ നേതാവ് ‘മാധ്യമ’ ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.