ആന്ധ്രയിൽ ജഗൻ കൊടുങ്കാറ്റ്
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി ജഗൻ മോഹൻ റെ ഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ്. നിലവിലെ ഭരണകക്ഷിയായ തെലുഗുദേശം പാർട്ടിയെ വേരോട െ പിഴുതെറിഞ്ഞ ജഗൻ ആന്ധ്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 175 അംഗ നിയമസഭ യിലെ 150 മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ചാണ് ജഗൻ മോഹൻ റെഡ്ഡി, ചന്ദ്രബാബു നായി ഡുവിെൻറ തെലുഗുദേശം പാർട്ടി ഭരണത്തിന് തിരശ്ശീല വീഴ്ത്തിയത്.
2014ലെ സംസ്ഥാന വി ഭജനത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ൈവ.എസ്.ആർ കോൺഗ്രസ് മൂന്നിൽ രണ്ടു ഭ ൂരിപക്ഷത്തിൽ അധികാരത്തിലെത്തി. കഴിഞ്ഞ സർക്കാറിൽ 103 സീറ്റുണ്ടായിരുന്ന ടി.ഡി.പി 24ലേക ്ക് ചുരുങ്ങി. ഫലസൂചനകൾ തിരിച്ചടിയായതോടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഹൈദരാ ബാദിലെത്തി ഗവർണർ ഇ.എസ്.എൽ. നരസിംഹക്ക് രാജിക്കത്ത് കൈമാറി. സംസ്ഥാനത്ത് സഖ്യമി ല്ലാതെ മത്സരിച്ച കോൺഗ്രസിനും ബി.ജെ.പിക്കും ഒരു സീറ്റിൽ പോലും വിജയം നേടാനായില്ല. തെലു ങ്ക് നടൻ പവൻ കല്യാണിെൻറ ജനസേന പാർട്ടി ഒരു സീറ്റിൽ ഒതുങ്ങി. പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ മത്സരിച്ച രണ്ടിടങ്ങളിലും തോറ്റു.
ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലെ വീട്ടിൽ പാർട്ടി അണികൾക്കൊപ്പം വിജയം ആഘോഷിച്ച ജഗൻ മോഹൻ റെഡ്ഡി ഇൗ മാസം 30ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച പാർട്ടിയുടെ നിയമസഭാ കക്ഷി യോഗം ചേരും.
വോെട്ടടുപ്പിന് പിന്നാലെ രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാൻ ഒാടിനടന്ന ചന്ദ്രബാബു നായിഡുവിന് സ്വന്തം തട്ടകത്തിൽനിന്നും ഏറ്റവും വലിയ തിരിച്ചടിയാണുണ്ടായത്. വോെട്ടണ്ണലിെൻറ ആദ്യ ഘട്ടത്തിൽ കുപ്പം മണ്ഡലത്തിൽ പിന്നിലായിപോയ മുഖ്യമന്ത്രി പിന്നീടാണ് ലീഡ് നേടി തിരിച്ചെത്തിയത്. അതേസമയം, ആദ്യഘട്ടം മുതൽ മുന്നേറ്റം ആരംഭിച്ച വൈ.എസ്.ആർ കോൺഗ്രസ് ഒരിക്കൽേപാലും പിന്തള്ളപ്പെട്ടില്ല. നിയുക്ത മുഖ്യമന്ത്രിയായ ജഗൻ മോഹൻ റെഡ്ഡി പുലിവെൻഡുലയിൽ നിന്ന് അരലക്ഷത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ചു. ചന്ദ്രബാബു നായിഡുവിെൻറ മകനും െഎ.ടി മന്ത്രിയുമായ നാര ലോകേഷ് മംഗളഗിരി മണ്ഡലത്തിൽ തോൽവി വഴങ്ങി. മന്ത്രിസഭയിലെ മറ്റു 17 പേരും തോറ്റവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
ആന്ധ്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനായ ജഗൻ മോഹൻ പിതാവിെൻറ മരണത്തിനു പിന്നാലെയാണ് പുതിയ പാർട്ടിയുമായി രംഗത്തെത്തുന്നത്. 2011ൽ രൂപവത്കരിച്ച വൈ.എസ്.ആർ. കോൺഗ്രസിന് 2014 നിയമസഭാ തെരഞ്ഞെടുപ്പിൽ 67 സീറ്റേ നേടാനായുള്ളൂ. ആ വർഷം ലോക്സഭയിൽ ഒമ്പതു സീറ്റും.
അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ചന്ദ്ര ബാബു നായിഡു സർക്കാറിെനതിരായ കർഷകരോഷം ആളിക്കത്തിച്ചും, സംസ്ഥാനത്തിന് പ്രത്യേക പദവിയും വാഗ്ദാനം ചെയ്തും തെരഞ്ഞെടുപ്പിനെ നേരിട്ടാണ് പിതാവിെൻറ അപകടമരണത്തിെൻറ പത്താം വർഷത്തിൽ മകൻ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ മൂന്നു ദശാബ്ദത്തിനിടെ ടി.ഡി.പി ആദ്യമായാണ് തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുന്നത്. എൻ.ഡി.എ ഘടകകക്ഷിയായിരുന്ന തെലുഗുദേശം 2018 മാർച്ചിലാണ് പിന്തുണ പിൻവലിച്ചത്.
ലോക്സഭയും തൂത്തുവാരി ജഗൻ
പ്രധാനമന്ത്രി പദം സ്വപ്നം കണ്ട ചന്ദ്രബാബു നായിഡുവിെൻറ തെലുഗുദേശത്തെ മൂന്നു സീറ്റിലൊതുക്കി ആന്ധ്ര ലോക്സഭയിലും ജഗൻ കൊടുങ്കാറ്റ്. സംസ്ഥാനത്ത് ആകെയുള്ള 25ൽ 22 സീറ്റിലും വൈ.എസ്.ആർ. കോൺഗ്രസ് ജയിച്ചു. 2014ൽ എൻ.ഡി.എ ഘടകകക്ഷിയായി മത്സരിച്ച് 15 സീറ്റിൽ ജയിച്ച ടി.ഡി.പി ഇക്കുറി മൂന്നിലേക്ക് ഒതുങ്ങി.
രണ്ടു സീറ്റുണ്ടായിരുന്ന ബി.ജെ.പി പൂജ്യത്തിലൊതുങ്ങി. കഴിഞ്ഞ തവണ എട്ടു സീറ്റിലൊതുങ്ങിയ വൈ.എസ്.ആർ.സി.പിയാണ് മൂന്നിരട്ടിയോളം സീറ്റുകളിൽ ജയിച്ചത്. ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും സഖ്യ ക്ഷണങ്ങളെ തള്ളിയാണ് ജഗൻ മോഹെൻറ പാർട്ടി തനിച്ച് മത്സരിച്ചത്.
പിതാവിെൻറ പാതയിൽ
വൈ.എസ്. രാജശേഖര റെഡ്ഡിയുടെയും വൈ.എസ്.വിജയലക്ഷ്മിയുടെയും മകനായി 1972 ഡിസംബർ 21ന് ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയിൽ ജനിച്ചു. പുലിവെണ്ടുലയിലും ഹൈദരബാദിലുമായി വിദ്യാഭ്യാസം. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനുമുമ്പ് വ്യവസായിയും സംരംഭകനുമായിരുന്നു ജഗൻ. വൈ.എസ് ആർ കുടുംബത്തിെൻറ ഉടമസ്ഥതയിൽതന്നെ ഉള്ള ഭാരതി സിമൻറിെൻറ കോർപറേറ്റ് പ്രൊമോട്ടർ ആയും പ്രവർത്തിച്ചു. സാക്ഷി ന്യൂസ് പേപ്പറും സാക്ഷി ടി.വി ചാനലും ആരംഭിച്ചത് ജഗൻമോഹൻ റെഡ്ഡിയാണ്.
2004ലെ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസിനു വേണ്ടി പ്രചാരണത്തിനിറങ്ങിയാണ് ജഗൻ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 2011ൽ പിതാവിെൻറ പേരിൽ സ്വന്തം പാർട്ടി രൂപവത്കരിച്ചു.
ഭാര്യ വൈ.എസ് ഭാരതി. മക്കൾ : ഹർസ റെഡ്ഡി, വർഷ റെഡ്ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.