ഭാരത് ജോഡോ യാത്ര മന്‍ കീ ബാത്തല്ല ജനങ്ങളെ കേള്‍ക്കാന്‍ വേണ്ടിയാണെന്ന് ജയ്റാം രമേശ്
text_fieldsതിരുവനന്തപുരം: ഭാരത് ജോഡോ യാത്ര ജനങ്ങളോടുള്ള മന്‍ കീ ബാത്തല്ലെന്നും ജനങ്ങളെ കേള്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ പരിശ്രമമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. കോണ്‍ഗ്രസിനെയും ഭാരത് ജോഡോ യാത്രയെയും തകര്‍ക്കാന്‍ ക്രൂരമായ ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. അടിവസ്ത്രത്തിന്റെവരെ പേരുപറഞ്ഞ് യാത്രയുടെ ലക്ഷ്യങ്ങളെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബി.ജെ.പി ചില്ലുകൂട്ടിലിരുന്ന് കല്ലെറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണ്. പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്താന്‍ കഴിയുന്ന സഞ്ജീവനിയാണ് പദയാത്ര.
രാജ്യം ഭരിക്കുന്നവര്‍ ഞാനെന്നും എന്റേതെന്നും ചിന്തിക്കുമ്പോള്‍ കോണ്‍ഗ്രസ് നമ്മള്‍ എന്നാണ് ചിന്തിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ പാര്‍ട്ടി നടത്തുന്ന ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പദയാത്രയാണിത്. 149 സ്ഥിരം യാത്രക്കാരില്‍ മൂന്നിലൊന്ന് യുവതികളാണ്. രാജ്യം മുഴുവന്‍ 148 ദിവസമാണ് യാത്രയാണ് നടത്തുന്നത്. കേരളത്തില്‍ 19 ദിവസമാണ് സംഘം പദയാത്ര നടത്തുന്നത്. ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വം ഇന്ത്യയെ വിഭജിക്കുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. യാത്ര അവസാനിക്കുന്നതോടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിക്കും. അതേസമയം രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ദൗത്യമാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.