111 സീറ്റുകളിൽ ടി.ആർ.എസിന് ജമാഅത്ത് പിന്തുണ
text_fieldsഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി 111 സീറ്റുകളിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെ (ടി.ആർ.എസ്) പിന്തുണക്കും. എട്ട് സീറ്റുകളിൽ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും പിന്തുണ നൽകും. ജമാഅത്ത് സംസ്ഥാന അധ്യക്ഷൻ ഹമീദ് മുഹമ്മദ് ഖാൻ ഹൈദരാബാദിൽ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെയും സംസ്ഥാനത്തെയും രാഷ്ട്രീയ അവസ്ഥ വിലയിരുത്തിയ ജമാഅത്ത് സംസ്ഥാന ഉപദേശക സമിതി യോഗത്തിനു ശേഷമാണ് ഇൗ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിെൻറ വികസനം, മെച്ചപ്പെട്ട ഭരണം, എല്ലാ വിഭാഗങ്ങൾക്കും നീതി തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ടി.ആർ.എസിന് പിന്തുണ നൽകുന്നത്. ബി.ജെ.പി ശക്തമായ മണ്ഡലങ്ങളിൽ മതനിരപേക്ഷ കക്ഷികൾക്ക് പിന്തുണ നൽകും. ടി.ആർ.എസ് മതനിരപേക്ഷ കക്ഷിയാണ്. അവർക്ക് താരതമ്യേന ഭേദപ്പെട്ട ഭരണം നടത്താനായിട്ടുണ്ട്. പൊതുജനക്ഷേമം, ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ മുന്നേറാൻ ടി.ആർ.എസ് സർക്കാറിന് സാധിച്ചു.
പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് അനുരഞ്ജനമുണ്ടാക്കുന്ന നയസമീപനം ടി.ആർ.എസ് സ്വീകരിക്കരുത്. അങ്ങനെ വന്നാൽ, നേരത്തെ ഇൗ വിഷയത്തിൽ ടി.ഡി.പിയെ എതിർത്തപോലെ ജമാഅത്ത് ടി.ആർ.എസിനെയും എതിർക്കുമെന്നും മുഹമ്മദ് ഖാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.