മാണി പോയി; ജനാധിപത്യ കേരള കോൺഗ്രസ് പടിവാതിൽക്കൽതന്നെ
text_fieldsതിരുവനന്തപുരം: ഇടത് ‘പ്രതീക്ഷ’ കെടുത്തി കെ.എം. മാണി യു.ഡി.എഫിേലക്ക് മടങ്ങിയിട്ടും എൽ.ഡി.എഫ് വിളികാത്ത് പടിവാതിൽക്കൽ ജനാധിപത്യ കേരള കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പിന്തുണ നൽകുകയും സഹകരണത്തോടെ മത്സരിക്കുകയും ചെയ്ത് രണ്ട് വർഷം കഴിയുേമ്പാഴും മുന്നണിപ്രവേശനത്തിെൻറ കാര്യത്തിൽ അനിശ്ചിതത്വമാണ്.
മാണി ഗ്രൂപ് വിട്ടവർ 2016 മാർച്ചിലാണ് ഫ്രാൻസിസ് ജോർജിെൻറ നേതൃത്വത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് രൂപവത്കരിച്ചതും എൽ.ഡി.എഫുമായി സഹകരിക്കാൻ തീരുമാനിച്ചതും. പി.ജെ. ജോസഫ് വിഭാഗത്തെ കെ.എം. മാണി ഒപ്പം കൂട്ടിയതോടെ തിരിച്ചടി നേരിട്ട എൽ.ഡി.എഫ് ഫ്രാൻസിസ് ജോർജിെൻറ വരവ് സ്വാഗതം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളും നൽകി. അവർക്ക് തിരുവനന്തപുരം സെൻട്രൽ സീറ്റ് നൽകിയതിെൻറ പേരിലാണ് സുരേന്ദ്രൻപിള്ള മുന്നണി വിട്ടതും യു.ഡി.എഫ് സ്ഥാനാർഥിയായി നേമത്ത് മത്സരിച്ചതും. സുരേന്ദ്രൻപിള്ളയുടെ സ്ഥാനാർഥിത്വം സി.പി.എമ്മിന് നേമത്ത് തിരിച്ചടിയാകുകയും ചെയ്തു. ജനാധിപത്യ കേരള കോൺഗ്രസിെൻറ സഹായം മലയോര- ക്രൈസ്തവ മേഖലയിൽ സഹായകരമായെന്ന് സി.പി.എം അന്ന് പറഞ്ഞിരുന്നു. പാർട്ടി ചെയർമാനായ ഫ്രാൻസിസ് േജാർജ് ഘടകകക്ഷിയായി എടുക്കണമെന്ന് അഭ്യർഥിച്ച് കത്തും നൽകി. പിന്നീട് സി.പി.എമ്മിെൻറ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെന്ന പരാതിയാണ് നേതൃത്വത്തിന്. ഇതിനിടെ ബാർകോഴ വിവാദത്തിൽ കേരള കോൺഗ്രസ് (എം) യു.ഡി.എഫ് വിട്ടതോടെ സി.പി.എം താൽപര്യം മാണിയിലേക്ക് തിരിഞ്ഞു. മാണിയോടുള്ള മൃദു സമീപനത്തിൽ തങ്ങളുടെ മുന്നണിപ്രവേശനം പിന്തള്ളപ്പെെട്ടന്ന പരാതിയാണ് ജനാധിപത്യ കേരള കോൺഗ്രസിന്.
എന്നാൽ, സി.പി.െഎയുടെയും അച്യുതാനന്ദെൻറയും പരസ്യമായ എതിർപ്പ് എൽ.ഡി.എഫ്പ്രവേശനത്തിന് തടസ്സമാണെന്ന് ബോധ്യപ്പെട്ടതോടെ മാണി യു.ഡി.എഫിലേക്ക് മടങ്ങി. െഎ.എൻ.എല്ലിനും ജനതാദൾ വീരേന്ദ്രകുമാർ വിഭാഗത്തിനും ഒപ്പം തങ്ങളുടെ പ്രവേശന കാര്യത്തിലും അനുകൂലനിലപാട് സ്വീകരിക്കണമെന്ന ആവശ്യമാണ് ജനാധിപത്യ കേരള കോൺഗ്രസിനും. ചെങ്ങന്നൂർ ഫലത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവനയിലാണ് അവരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.