ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ജനതാദൾ-യുവിെൻറ വിലപേശൽ
text_fieldsന്യൂഡൽഹി: നാല് ലോക്സഭ മണ്ഡലങ്ങളിലേക്കും 11 നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിെൻറ ആഘാതത്തിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ജനതാദൾ-യു പരസ്യമായി വിലപേശലിനിറങ്ങി. മുഖ്യമന്ത്രി നിതീഷ് കുമാറിനെ അനുനയിപ്പിക്കാൻ ബിഹാറിൽ എൻ.ഡി.എ ഘടകകക്ഷി യോഗം ചേരാനിരിെക്ക സംസ്ഥാനത്ത് എൻ.ഡി.എയുെട മുഖം നിതീഷ് കുമാറായിരിക്കുമെന്ന് പ്രഖ്യാപിച്ച ജനതാദൾ-യു 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാന കക്ഷിയെന്ന നിലയിൽ കൂടുതൽ സീറ്റുകൾ തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു.
ബിഹാർ എൻ.ഡി.എയിലെ ഏറ്റവും വലിയ കക്ഷി ജനതാദൾ-യു ആയതിനാലാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായതെന്നും അദ്ദേഹം തന്നെയായിരിക്കും എൻ.ഡി.എയുടെ മുഖമെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പവൻ വർമ പറഞ്ഞു. ഉന്നത ജനതാദൾ-യു നേതാക്കളുടെ യോഗശേഷമാണ് പവൻ വർമയുടെ പ്രസ്താവന. ഏറെ നാളുകൾക്കുശേഷം സഖ്യകക്ഷികളുടെ ശക്തമായ സമ്മർദത്തിന് ശേഷമാണ് പട്നയിൽ എൻ.ഡി.എ യോഗം ചേരാൻ ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ തീരുമാനമെടുത്തത്. ബി.ജെ.പിയുമായുള്ള സഖ്യകക്ഷികളുടെ ഇൗ ചർച്ച വ്യാഴാഴ്ച നടക്കാനിരിക്കേയാണ് ജനതാദൾ-യു ഉന്നത നേതാക്കളുടെ യോഗം േചർന്നത്. മോദി സർക്കാറിെൻറ നാലാം വാർഷികത്തോടനുബന്ധിച്ചാണ് ഘടകകക്ഷികളുടെ യോഗം വിളിക്കാൻ ബി.ജെ.പി തയാറായത്.
അതേസമയം 70 എം.എൽ.എമാരുള്ള തങ്ങൾക്ക് 50 പേരുള്ള ബി.ജെ.പിയേക്കാൾ സീറ്റ് വേണമെന്ന ജനതാദൾ-യുവിെൻറ ആവശ്യമാണ് അമിത് ഷാക്കും പ്രധാനമന്ത്രി മോദിക്കും കടുത്ത തലവേദനയാകുന്നത്. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ മോദി തരംഗത്തിൽ ബിഹാറിലെ 40 സീറ്റുകളിൽ 22ഉം ലഭിച്ച ബി.ജെ.പി അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലല്ല എന്ന തിരിച്ചറിവിലാണ് ജനതാദൾ-യുവിെൻറ വിലപേശൽ. ഉത്തർപ്രദേശിൽനിന്ന് സീറ്റുകൾ ഗണ്യമായി കുറയുന്ന ബി.ജെ.പിക്ക് ബിഹാറിൽ സീറ്റുകളുടെ എണ്ണം കുറക്കേണ്ടിവന്നാൽ വലിയ തിരിച്ചടിയാകും.
ജനതാദൾ-യു-ബി.ജെ.പി സഖ്യം വന്നശേഷമുണ്ടായ എല്ലാ ഉപതെരെഞ്ഞടുപ്പുകളിലും സഖ്യം പരാജയപ്പെട്ടതിനാൽ ഒറ്റക്ക് നിൽക്കുന്നത് ഇരുപാർട്ടികൾക്കും ചിന്തിക്കാനാവില്ല. അതിനാൽ ജനതാദളുമായി ഉടക്കിന് നിൽക്കാതെ അനുനയം തുടരാനാണ് ബി.ജെ.പി തീരുമാനം. മനസ്സുകൊണ്ട് അടുത്തവർ തമ്മിൽ സീറ്റ് വീതംവെപ്പ് പ്രശ്നമല്ലെന്നാണ് ബിഹാർ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീൽകുമാർ മോദി പ്രതികരിച്ചത്.
സഖ്യകക്ഷികേളാട് വല്യേട്ടൻ മനോഭാവം വെച്ചുപുലർത്തുന്ന സമീപനം ബി.ജെ.പി ഉപേക്ഷിക്കണമെന്ന് മറ്റൊരു ഘടകകക്ഷിയായ കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക്സമത പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്നാണ് എൻ.ഡി.എയിൽ അപസ്വരങ്ങളുയർന്നു തുടങ്ങിയത്. വോെട്ടണ്ണിയ ദിവസംതന്നെ ശിവസേന പരസ്യവിമർശനവുമായി രംഗത്തുവന്നു. രാജ്യമെങ്ങും സർക്കാറിനെതിരായ വികാരമുണ്ടെന്ന് ജനതാദൾ-യുവും നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. സർക്കാറിനെതിരെ ജനങ്ങൾക്ക് നിരവധി ആക്ഷേപങ്ങളുണ്ടെന്നും ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ തന്നിഷ്ടപ്രകാരം മുന്നോട്ടുനീങ്ങുകയാണെന്നും ജനതാദൾ-യു നേതാവ് കെ.സി. ത്യാഗി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.