സമവായം താൽക്കാലികം; ജെ.ഡി.എസിൽ വിഭാഗീയത തുടർന്നേക്കും
text_fieldsതിരുവനന്തപുരം: ജനതാദൾ (എസ്) സംസ്ഥാന ഘടകത്തിലുണ്ടായത് തൽക്കാല സമവായം. വിഭാഗീയ തയും നേതൃത്വത്തിെൻറ ഇടപെടലുകളും ഇനിയും തുടരുമെന്നാണ് പുതിയ പ്രസിഡൻറിെൻറ നി യമനശേഷവും വരുന്ന സൂചന. ദേശീയ പ്രസിഡൻറ് എച്ച്.ഡി. ദേവഗൗഡയുടെ കത്ത് ഇത് വ്യക്തമാ ക്കുന്നതാണ്. സി.കെ. നാണുവിെന പ്രസിഡൻറായി നിയമിച്ചുള്ള കത്തിലാണ് അഴിച്ചുപണി സൂചന നൽകുന്നത്. ‘പാർട്ടിയിൽ വിഭാഗീയത ഉണ്ടാവാതിരിക്കാനുള്ള ഉത്തരവാദിത്തം കെ. കൃഷ്ണൻകുട്ടി, സി.കെ. നാണു, മാത്യു ടി. തോമസ് എന്നീ മുതിർന്ന നേതാക്കൾക്കാണെ’ന്ന് ഒാർമിപ്പിച്ചാണ് കത്ത്. ‘തെക്കൻ കേരളത്തിന് ആവശ്യമായ പ്രാതിനിധ്യം നൽകണം. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വർഗങ്ങൾ ഉൾപ്പെടുന്ന സമുദായങ്ങൾക്കും പ്രാതിനിധ്യം വേണം.
മുതിർന്ന നേതാെവന്ന നില പരിഗണിച്ച് എ. നീലലോഹിതദാസിനെ ഉൾക്കൊള്ളാൻ മൂവരും അംഗീകരിച്ചതിനാൽ സംഘടനയിൽ അദ്ദേഹത്തിന് ഉചിതമായ പദവി നൽകു’മെന്നും ദേവഗൗഡ വ്യക്തമാക്കുന്നു. സമവായ അടിസ്ഥാനത്തിലാണ് പുതിയ നിയമനങ്ങളെങ്കിലും ബംഗളൂരുവിൽ ചൂടേറിയ ചർച്ചയാണ് നടന്നതെന്നാണ് സൂചന. തനിക്ക് പകരം നാണു മന്ത്രിയാവെട്ട എന്നായിരുന്നു കൃഷ്ണൻകുട്ടിയുടെ നിലപാട്. മന്ത്രിയും മറ്റ് സംഘടന പദവികളും വഹിച്ചിട്ടുണ്ടെങ്കിലും പ്രസിഡൻറായിട്ടില്ല, മൂന്ന് മാസത്തേെക്കങ്കിലും ഒരവസരം തരണമെന്നായിരുന്നു നാണുവിെൻറ ആവശ്യം. മാത്യു ടി. തോമസ് നിഷ്പക്ഷത പാലിച്ചു. പക്ഷേ, പ്രധാന പദവികളെല്ലാം വടക്കൻ കേരളത്തിലേക്ക് പോകുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡൻറും മന്ത്രിയും മലബാറുകാരാണ്. എന്നാൽ 1989ൽ പാർട്ടി പിളർന്നപ്പോൾ എറണാകുളത്തിന് തെക്കുള്ളവരാണ് ജെ.ഡി(എസ്)ന് ഒപ്പം നിന്നത്. അതുപോലെ പദവികൾ എല്ലാം ഒരു സമുദായത്തിന് എന്ന പ്രതീതി നല്ലതല്ല. നീലലോഹിതദാസൻ, േജാർജ് തോമസ്, ജോസ് തെറ്റയിൽ തുടങ്ങിയവരെക്കൂടി വിശ്വാസത്തിലെടുക്കണമെന്നും മാത്യു ടി. തോമസ് ആവശ്യപ്പെട്ടു. ഡാനിഷ് അലിക്ക് പകരം മാത്യു ടി. തോമസിനെ പാർട്ടി അഖിലേന്ത്യ സെക്രട്ടറി ജനറലാക്കാൻ നാണു നിർദേശിച്ചു. കൃഷ്ണൻകുട്ടി പിന്തുണച്ചു. എന്നാൽ പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന തനിക്ക് അഖിലേന്ത്യ തലത്തിൽ കോൺഗ്രസിനെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുന്നതിലെ ബുദ്ധിമുട്ട് മാത്യു ടി. തോമസ് ചൂണ്ടികാട്ടി.
അഖിലേന്ത്യ ജനറൽ സെക്രട്ടറി എ. നീലലോഹിതദാസിന് ഉചിതമായ പദവി നൽകുമെന്ന ഉറപ്പ് അഭ്യൂഹത്തിന് തുടക്കമിട്ടുണ്ട്. സി.കെ. നാണു നിശ്ചിതകാലാവധിക്ക് ശേഷം പ്രസിഡൻറ് പദവി ഒഴിയുമോയെന്ന ചോദ്യമാണ് ഉയരുന്നത്. നീലനെ അഖിലേന്ത്യ തലത്തിൽ സംഘടന പദവിയിൽ നിയമിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.