കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് െജ.ഡി.യു മുഖപത്രം
text_fieldsതൃശൂർ: കോൺഗ്രസിനോട് ചരിത്രം പഠിക്കാൻ ഉപദേശിച്ചും ഇടതുമുന്നണിയിലേക്കുള്ള പോക്ക് തറവാട്ടിലേക്കുള്ള ധീരമായ കാൽവെപ്പാണെന്ന് വ്യക്തമാക്കിയും ജനതാദൾ യുൈനറ്റഡ് മുഖപത്രം. ‘ഇന്ത്യൻ സോഷ്യലിസ്റ്റി’െൻറ പുതിയ ലക്കത്തിലാണ് ലേഖനം.
യു.ഡി.എഫ് വിടുന്നതായി പ്രഖ്യാപിച്ചപ്പോഴും വീരേന്ദ്രകുമാർ കോൺഗ്രസിനെ കാര്യമായി വിമർശിച്ചിരുന്നില്ല. എന്നാൽ തിരിച്ച് കോൺഗ്രസ് നേതാക്കളും മുഖപത്രമായ ‘വീക്ഷണ’വും കടുത്ത വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് മറുപടി നൽകുന്നത്.
ജെ.ഡി.യു തൃശൂർ ജില്ല ജനറൽ സെക്രട്ടറിയും രാഷ്ട്രീയ ഗവേഷണ വിഭാഗം ചുമതലക്കാരനുമായ വിൻസെൻറ് പുത്തൂരിെൻറ കോളത്തിലാണ് കോൺഗ്രസിനെ വിമർശിക്കുന്നത്. ജനതാദളിെൻറ മുന്നണി മാറ്റ കാര്യത്തിൽ കോൺഗ്രസ് മലർന്ന് കിടന്ന് തുപ്പുകയാണ്. കേരളത്തിൽ ഇടതുപക്ഷ മുന്നണിക്ക് ജന്മം നൽകിയത് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയാണ്. ആദ്യ കൺവീനർ പി. വിശ്വംഭരനാണ്. എം.പി. വീരേന്ദ്രകുമാറും കൺവീനറായിരുന്നു. ഇടതുമുന്നണിയിലേക്ക് തിരിച്ചു പോവുന്നത് സ്വന്തം തറവാട്ടിലേക്കുള്ള യാത്രയാണ്. അത് കാലു മാറ്റമല്ല, ധീരമായ കാൽവെപ്പാണ്. അത് മനസ്സിലാക്കാൻ കോൺഗ്രസിന് കഴിയില്ല. സർവകലാശാല പരീക്ഷയിൽ മാർക്ക് തിരുത്തി കെ.എസ്.യുവിനെ നയിച്ചയാളാണ് എം.എം. ഹസൻ. സമരം പ്രഖ്യാപിച്ച് പരീക്ഷ ഹാളിൽ കയറി പരീക്ഷ എഴുതിയയാളാണ് ഉമ്മൻചാണ്ടി. ഡി.ഐ.സിയിലും എൻ.സി.പിയിലും പ്രവർത്തിച്ച് ഗതികിട്ടാതെ കോൺഗ്രസിൽ അഭയം തേടിയ കെ. മുരളീധരനും ഹിന്ദി വിദ്വാൻ പാസായതാണ് രാഷ്്ട്രീയ യോഗ്യതയെന്ന് വിശ്വസിക്കുന്ന രമേശ് ചെന്നിത്തലയുമൊക്കെ നയിക്കുന്ന പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ്.
ജെ.ഡി.യു തൃശൂർ ജില്ല പ്രസിഡൻറ് യൂജിൻ മൊറേലി പ്രിൻററും പബ്ലിഷറുമായി ജില്ല കമ്മിറ്റിയുടെ ചുമതലയിലാണ് ‘ഇന്ത്യൻ സോഷ്യലിസ്റ്റ്’പ്രസിദ്ധീകരിക്കുന്നത്. ‘സോഷ്യലിസ്റ്റുകളുടെ ഇടവും മനസ്സും എന്നും ഇടതിനോടൊപ്പം’എന്ന എം.വി. ശ്രേയാംസ്കുമാറിെൻറ കവർ പേജ് ലേഖനവും പുതിയ ലക്കത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.