െജ.ഡി.യു ഇടതു മുന്നണിക്കൊപ്പം പ്രവർത്തിക്കുമെന്ന് സംസ്ഥാന കൗൺസിൽ
text_fieldsതിരുവനന്തപുരം: സംഘപരിവാറിെൻറ വർഗീയതക്കും ജനാധിപത്യ വിരുദ്ധ നടപടികൾക്കുമെതിരെ എൽ.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജെ.ഡി.യു സംസ്ഥാന കൗൺസിൽ.
കേരളത്തിൽ വർഗീയതയെ ചെറുക്കാൻ ഫലപ്രദമായ ചേരി ഇടതുപക്ഷ പ്രസ്ഥാനമാണ്. ഇൗസാഹചര്യത്തിൽ യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് എൽ.ഡി.എഫിെൻറ ഭാഗമാവുകയാണെന്നും സംസ്ഥാന കൗൺസിൽ അംഗീകരിച്ച പ്രമേയം പറയുന്നു.
വീേരന്ദ്രകുമാർ നയിക്കുന്ന ജെ.ഡി.യു സംസ്ഥാനഘടകം ഇടതുമുന്നണിയിലേക്ക് മടങ്ങുന്നുെവന്ന് നേരത്തേതന്നെ സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും മുൻമന്ത്രി കെ.പി. മോഹനെൻറ നേതൃത്വത്തിൽ പാർട്ടിയിലെ ഒരുവിഭാഗം ഇതിനോട് വിയോജിച്ച് യു.ഡി.എഫിൽ തുടരുമെന്നായിരുന്നു പ്രചാരണം. എന്നാൽ, അത്തരം കിംവദന്തികളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് പാർട്ടിയുടെ മുന്നണിമാറ്റ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.