ജെ.ഡി(യു) ദേശീയ കൗൺസിൽ ഇന്ന്
text_fieldsന്യൂഡൽഹി: ദേശീയരാഷ്ട്രീയത്തിൽ സ്ഥാനം അരക്കിട്ടുറപ്പിക്കാനും മാതൃപാർട്ടിയായ ജനതാദൾ (യുനൈറ്റഡ്) നിയന്ത്രണം കൈപ്പിടിയിലൊതുക്കാനും ശരദ് യാദവ് നീക്കം ശക്തിപ്പെടുത്തി. ജെ.ഡി(യു) ദേശീയ കൗൺസിൽ ഞായറാഴ്ച ചേരാനിരിക്കെ, ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ ദേശീയപ്രതിഷേധം ഉൾപ്പെടെ പ്രഖ്യാപിച്ച് അദ്ദേഹം വാർത്തസമ്മേളനത്തിൽ കടന്നാക്രമണം നടത്തി. തെൻറ മുഖ്യശത്രുവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെയും വെറുതെ വിട്ടില്ല. അതേസമയം, കോൺഗ്രസ് പ്രസിഡൻറ്സ്ഥാനം ഏറ്റെടുക്കാൻ സമ്മതമെന്ന സൂചന രാഹുൽ ഗാന്ധി നൽകിയതോടെ അതിനുള്ള നീക്കം ഉൗർജിതമാക്കിയ കോൺഗ്രസിെൻറ സംഘടന തെരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ മാത്രമേ പ്രതിപക്ഷനിരയിൽ ശരദ് യാദവിെൻറ ഭാവിസംബന്ധിച്ച് വ്യക്തത വരൂ. അതിനുമുമ്പ് രാഷ്ട്രീയ ഗൃഹപാഠം ചെയ്യുന്നതിെൻറ തിരക്കിലാണ് യാദവെന്നാണ് സൂചന.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഞായറാഴ്ച രാവിലെ 11നാണ് ദേശീയ കൗൺസിൽ. നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കൽ എന്നിവ രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ തകർെത്തന്ന് ശരദ് യാദവ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരെ പ്രതിപക്ഷം ദേശവ്യാപക പ്രക്ഷോഭം നടത്തും. 2019ലെ പൊതുതെരഞ്ഞെടുപ്പ് സാമ്പത്തികപ്രശ്നങ്ങളുടെ പേരിലുള്ള ഏറ്റുമുട്ടലായിരിക്കും. ചെറുകിട, ഇടത്തരം വ്യവസായികൾക്ക് ആശ്വാസം നൽകുമെന്ന് അവകാശപ്പെടുന്ന ജി.എസ്.ടി കൗൺസിലിെൻറ കഴിഞ്ഞദിവസത്തെ തീരുമാനങ്ങൾ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. സർക്കാറിനെതിരെ ജനരോഷം ശക്തിപ്പെടുന്ന സമയത്ത് ശ്രദ്ധതിരിക്കാനാണിത്. ഇന്ന് കാണുന്നതരത്തിലുള്ള ഇൻസ്പെക്ടർരാജ് മുെമ്പാരിക്കലും കണ്ടിട്ടില്ല. അക്കൗണ്ടിങ്ങിൽ പിഴവുണ്ടായാൽ തെറ്റായ വിവരം സമർപ്പിച്ചെന്ന് പറഞ്ഞ് വ്യാപാരികളെ ജയിലിൽ അടക്കും. ഇതിനെതിരെ പ്രതിപക്ഷം ഉടൻ ദേശീയ പ്രസ്ഥാനം ആരംഭിക്കും. പാർലമെൻറും സർക്കാറും നിശ്ശബ്ദത പാലിക്കുേമ്പാൾ തെരുവിൽ രാഷ്ട്രീയ ചൂട് വർധിപ്പിക്കേണ്ട സമയമാണെന്ന് സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ദസറ, മുഹർറം ആഘോഷങ്ങൾക്കിടെ ബിഹാറിൽ ധാരാളം ചെറിയ സാമുദായികസംഘർഷങ്ങൾ ഉണ്ടായെന്നും ശരദ് യാദവ് കുറ്റപ്പെടുത്തി.
ദേശീയ കൗൺസിലിൽ ഭൂരിഭാഗം നേതാക്കളും പെങ്കടുക്കുമെന്ന് ജെ.ഡി(യു) നേതാവ് അരുൺ ശ്രീവാസ്തവ പറഞ്ഞു. 1045 അംഗങ്ങളിൽ 500നും 600നും ഇടക്ക് അംഗങ്ങൾ പെങ്കടുക്കുമെന്ന് അവകാശപ്പെട്ട അദ്ദേഹം കേരളത്തിൽ നിന്ന് സംസ്ഥാന പ്രസിഡൻറ് എം.പി. വീേരന്ദ്രകുമാർ എം.പിയും എത്തുമെന്ന് പറഞ്ഞു. ബംഗളൂരു മുൻ പൊലീസ് കമീഷണർ പി.െക. രാമയ്യ പാർട്ടിയിൽ ചേർന്നതായും അറിയിച്ചു. അതേസമയം, കേരളത്തിൽ നിന്നുള്ള 34 ദേശീയ കൗൺസിൽ അംഗങ്ങളിൽ 19 പേർ പെങ്കടുക്കുമെന്ന് ഷേക്ക് പി. ഹാരിസ് ‘മാധ്യമ’ത്തോട് പറഞ്ഞു. എം.പി. വീരേന്ദ്രകുമാർ, എം.വി. ശ്രേയാംസ് കുമാർ അടക്കമുള്ള നേതാക്കൾ സംബന്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.