ജെ.ഡി.യു മുന്നണി വിടിെല്ലന്ന് പൂർണവിശ്വാസം -ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: ജെ.ഡി.യു മുന്നണി വിടിെല്ലന്ന പൂർണവിശ്വാസമാണ് തനിക്കുള്ളതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്ന സമീപനമാണ് തുടക്കംമുതൽ യു.ഡി.എഫിനുള്ളത്. മുന്നണിയിലെ ഏതെങ്കിലും ഘടകകക്ഷിക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ മുന്നണിയിലെ ചർച്ചയിലൂടെയോ ഉഭയകക്ഷി ചർച്ചയിലൂടെയോ പരിഹരിച്ച് മുന്നോട്ടുപോകും.
ഒപ്പമുള്ള ഘടകകക്ഷികളുടെ ആവശ്യം മനസ്സിലാക്കിയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. എന്ത് പ്രശ്നം ഉണ്ടെങ്കിലും ഘടകകക്ഷികൾക്ക് യു.ഡി.എഫിൽ ഉന്നയിക്കാം. അതല്ലെങ്കിൽ മുന്നണി െചയർമാൻ എന്ന നിലയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് പറയാം. ഘടകകക്ഷികൾ വിട്ടുപോകുന്നത് നേതൃത്വത്തിെൻറ വീഴ്ചയല്ല. എല്ലാം കൂട്ടായി ആലോചിച്ചാണ് പാർട്ടിയിൽ നടക്കുന്നത്.
സമരങ്ങളുടെ കാര്യത്തിൽ യു.ഡി.എഫിന് ചില പരിമിതികളുണ്ട്. അക്രമസമരം മുന്നണിക്ക് പറ്റില്ല. എന്നാൽ, മാധ്യമശ്രദ്ധ അക്രമസമരങ്ങളിലാണ്. ഹർത്താൽ പോലും പരമാവധി ഒഴിവാക്കുകയാണ്. സമാധാനപരമായി പ്രതികരിക്കുന്ന യു.ഡി.എഫ് ശൈലി ഇനിയും തുടരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.