പാർട്ടി ഒറ്റക്കെട്ടായി വീരേന്ദ്രകുമാറിനൊപ്പം –ഷെയ്ഖ് പി. ഹാരിസ്
text_fieldsതിരുവനന്തപുരം: നിതീഷ്കുമാർ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ സാഹചര്യത്തിൽ ജെ.ഡി.യുവിൽനിന്ന് വിഘടിക്കുമെന്ന വീരേന്ദ്രകുമാറിെൻറ പ്രഖ്യാപനത്തിനൊപ്പം പാർട്ടിയുടെ കേരളഘടകം ഒറ്റക്കെട്ടായി നിൽക്കുമെന്ന് ജെ.ഡി.യു സെക്രട്ടറി ജനറൽ ഷെയ്ഖ് പി. ഹാരിസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് രണ്ടാംവാരം സംസ്ഥാന കൗൺസിൽ ചേർന്ന് ഭാവി നിലപാട് തീരുമാനിക്കും.
നിതീഷ് കുമാറിെൻറ തീരുമാനം രാഷ്ട്രീയ സദാചാരമില്ലാത്തതാണ്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുന്നണിയെന്ന നിലയിലാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നിതീഷ് നയിച്ച മഹാസഖ്യത്തിന് ബിഹാറിലെ ജനത വോട്ട് ചെയ്തത്. അതിന് കടകവിരുദ്ധമായി വർഗീയ ഫാഷിസ്റ്റ് കൂടാരത്തിലാണ് നിതീഷ് ചെന്നുപെട്ടിരിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളിൽ അൽപമെങ്കിലും വിശ്വസിക്കുെന്നങ്കിൽ രാജിവെച്ച് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടിയിരുന്നത്. നിതീഷിെൻറ രാഷ്ട്രീയ ഡി.എൻ.എെയ സംബന്ധിച്ച് ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോദി ഉന്നയിച്ച സംശയമാണ് ഇപ്പോൾ തങ്ങൾക്കുള്ളതെന്നും ഷെയ്ഖ് പി. ഹാരിസ് പറഞ്ഞു. കേരളത്തിൽ മുന്നണി മാറ്റ സാഹചര്യം ഇപ്പോൾ പാർട്ടിക്ക് മുന്നിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.