ജെ.ഡി(യു) പിളർപ്പിലേക്ക്; ചോട്ടുഭായ് ആക്ടിങ് പ്രസിഡൻറ്
text_fieldsന്യൂഡൽഹി: ജനതാദൾ യുനൈറ്റഡ് പിളർപ്പിലേക്ക് തന്നെയെന്ന് വ്യക്തമാക്കി, ശരദ് യാദവ് പക്ഷം ആക്ടിങ് പ്രസിഡൻറിെന തെരഞ്ഞെടുത്തു. ചോട്ടുഭായ് അമർസിങ് വാസവയാണ് ആക്ടിങ് പ്രസിഡൻറ്. നിതീഷ് കുമാറിെന ദേശീയ പ്രസിഡൻറായി തെരഞ്ഞെടുത്തതും അദ്ദേഹത്തിെൻറ നേതൃത്വത്തിൽ എൻ.ഡി.എയിൽ േചർന്നത് അടക്കമുള്ള ദേശീയ നിർവാഹക സമിതി തീരുമാനങ്ങളും റദ്ദുചെയ്ത് പുതിയ സംഘടന തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച ശരദ് യാദവ് പക്ഷം, പിളർപ്പല്ലാതെ മറ്റു മാർഗമില്ലെന്ന് വ്യക്തമാക്കി. തങ്ങളെ അനുകൂലിക്കുന്ന ദേശീയ നിർവാഹക സമിതി അംഗങ്ങളുടെ യോഗം തലസ്ഥാനത്ത് വിളിച്ചുചേർത്താണ് ഇൗ തീരുമാനം ശരദ് യാദവ് വിഭാഗം കൈക്കൊണ്ടത്.
ജെ.ഡി(യു) വൈസ് പ്രസിഡൻറ് കെ. രാജശേഖരെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ചോട്ടുഭായ് അമർസിങ് വാസവയെ ആക്ടിങ് പ്രസിഡൻറായി െഎകകണ്ഠ്യേന തെരഞ്ഞെടുത്തതെന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നിതീഷ്കുമാർ പക്ഷം പുറത്താക്കിയ അരുൺ ശ്രീവാസ്തവയും അൻവർ അലി എം.പിയും വ്യക്തമാക്കി. ഗുജറാത്തിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ നിതീഷിെൻറ നിർദേശം ലംഘിച്ച് കോൺഗ്രസ് സ്ഥാനാർഥി അഹ്മദ് പേട്ടലിന് വോട്ടുചെയ്തയാളാണ് ചോട്ടുഭായ്.
ഞായറാഴ്ചത്തെ നിർവാഹകസമിതി തീരുമാനങ്ങൾക്ക് അംഗീകാരം നൽകാൻ ഒക്ടോബർ എട്ടിന് ഡൽഹിയിൽ ദേശീയ കൗൺസിൽ ചേരും. സംഘടനതെരഞ്ഞെടുപ്പിെൻറ റിേട്ടണിങ് ഒാഫിസറായി നിതീഷ്പക്ഷം നിയോഗിച്ച അനിൽ ഹെഗ്ഡെയെ നീക്കി, സുഭാഷ്ചന്ദ്ര ശ്രീവാസ്തവയെ നിയമിച്ചു. ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ ദേശീയ കൗൺസിൽ അംഗങ്ങളെയും പുതിയ ദേശീയപ്രസിഡൻറിനെയും തെരഞ്ഞെടുക്കും.
സംഘടന തെരഞ്ഞെടുപ്പിെൻറയും അംഗത്വവിതരണത്തിെൻറയും തീയതികളും പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് പ്രാഥമിക അംഗത്വവിതരണം ആരംഭിക്കും. സംസ്ഥാന പ്രസിഡൻറ്, നിർവാഹകസമിതി, ദേശീയ കൗൺസിൽ അംഗങ്ങൾ എന്നിവരെ 2018 ഫെബ്രുവരി ഏഴിന് തെരഞ്ഞെടുക്കും. ദേശീയ പ്രസിഡൻറ്, നിർവാഹക സമിതി അംഗങ്ങളുടെ വോെട്ടടുപ്പ് ഫെബ്രുവരി 28നാണ്. ദേശീയ കൗൺസിൽ മാർച്ച് 10ന് ചേരും.
ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള 2016 ഏപ്രിൽ 23െല പട്ന ദേശീയ കൗൺസിൽ യോഗതീരുമാനത്തിന് മുൻഗണന നൽകാനാണ് ശരദ് യാദവ് പക്ഷത്തിെൻറ തീരുമാനം. ബി.ജെ.പിക്കെതിരെ ദേശീയപാർട്ടികളെ ഒന്നിപ്പിക്കാനുള്ള തീരുമാനം ലംഘിക്കുന്നത് ദേശീയ കൗൺസിലിനെ ലംഘിക്കുന്നതാണ്. 2016 ഏപ്രിൽ 10ന് നിതീഷിനെ ദേശീയ പ്രസിഡൻറായി തെരഞ്ഞെടുത്ത നിർവാഹകസമിതി തീരുമാനം നിലനിൽക്കില്ല. നിർവാഹകസമിതിക്ക് ഇടക്കാല പ്രസിഡൻറിനെ തെരഞ്ഞെടുക്കാനേ അധികാരമുള്ളൂ. നിതീഷിനെ എതിർക്കുന്നവരെ ഒഴിവാക്കാൻ ദേശീയ കൗൺസിലിെൻറ അംഗബലം വെട്ടിക്കുറക്കുകയായിരുന്നു.
2013നെ അപേക്ഷിച്ച് അഞ്ചിലൊന്ന് അംഗങ്ങളെ വെച്ചാണ് 2016 ഒക്ടോബറിൽ നീതിഷിെന പ്രസിഡൻറാക്കിയത്. നിതീഷും അനിൽ ഹെഗ്ഡെയും എടുത്ത തീരുമാനങ്ങൾ അച്ചടക്ക സമിതിയുടെ പരിഗണനക്ക് വിട്ടു. നിതീഷും ഭാരവാഹികളും ദേശീയ നിർവാഹകസമിതിയും എടുത്ത തീരുമാനം റദ്ദാക്കി. അവർക്ക് തീരുമാനം എടുക്കാൻ അധികാരമിെല്ലന്നും ശരദ് യാദവ് പക്ഷം പ്രഖ്യാപിച്ചു. ഇതോടെ ശരദ് യാദവിനെ രാജ്യസഭയിലെ പാർട്ടിനേതാവ് സ്ഥാനത്തുനിന്ന് നീക്കുകയും 21 നേതാക്കളെ സസ്പെൻഡ് ചെയ്യുകയും ചെയ്ത നിതീഷിെൻറ തീരുമാനവും റദ്ദാവുമെന്നാണ് ശരത് യാദവ് വിഭാഗം വാദിക്കുന്നത്. പാർലമെൻറികത്തും പുറത്തും തെരഞ്ഞെടുപ്പ് കമീഷനിലും പാർട്ടിയുടെ പേരിനും ചിഹ്നത്തിനു വേണ്ടിയും എം.പിമാരെ അയോഗ്യരാക്കാനുള്ള നടപടിെക്കതിരെയും പോരാടാൻ വഴിതുറക്കുകയാണ് ശരദ് യാദവ് പക്ഷം.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേർന്ന യോഗത്തിൽ ഒരു കേന്ദ്രഭരണപ്രദേശം ഉൾപ്പെടെ 20 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് നേതാക്കൾ പെങ്കടുത്തു. 14 സംസ്ഥാന പ്രസിഡൻറുമാരും എത്തി. കേരളഘടകത്തെ പ്രതിനിധീകരിച്ച് വർഗീസ് േജാർജ്, ഷേക്ക് പി. ഹാരിസ്, കെ.പി. മോഹനൻ, ചാരുപാറ രവി എന്നിവരാണ് പെങ്കടുത്തത്. സംസ്ഥാനഘടകം ശരദ് യാദവിനൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് േജാർജ് പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ രാവിലെ ശരദ് യാദവിനെ വീട്ടിൽ ചെന്ന് കണ്ട് ആരോഗ്യപരമായ കാരണങ്ങളാൽ എത്താൻ കഴിയില്ലെന്ന് അറിയിച്ചു. യോഗത്തിൽ പെങ്കടുക്കാത്ത എം.വി. ശ്രേയാംസ് കുമാർ വിദേശത്തും വി. സുരേന്ദ്രൻ പിള്ള യാത്രയിലും ആണെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.