ജെ.ഡി.യു പിളർപ്പിേലക്ക്: ചരിത്രം ആവർത്തിക്കാൻ സോഷ്യലിസ്റ്റുകൾ
text_fieldsന്യൂഡൽഹി: നിതീഷ് കുമാറും മുതിർന്ന നേതാവ് ശരദ് യാദവും തമ്മിലുള്ള അഭിപ്രായ ഭിന്നത ജെ.ഡി.യുവിനെ പിളർപ്പിെൻറ വക്കിൽ എത്തിക്കുേമ്പാൾ ദൃശ്യമാകുന്നത് പഴയ ‘ജനത കുടുംബ’ത്തിലെ സോഷ്യലിസ്റ്റ് പിളർപ്പുകളുടെ ചരിത്രം. പ്രത്യയശാസ്ത്ര നിലപാടാണ് കാരണമായി പറയുന്നതെങ്കിലും സ്വാർഥതയും അധികാരമോഹവും ആയിരുന്നു പിന്നിൽ. കോൺഗ്രസ് വിരുദ്ധത കൂടിയായതോടെ സംഘ്പരിവാർ കൂട്ടുകെട്ടിനുപോലും പിളരും തോറും യോജിക്കുകയും യോജിക്കും തോറും പിളരുകയും ചെയ്യുന്നുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഷ്യലിസ്റ്റുകൾ മടിച്ചില്ല.
അടിയന്തരാവസ്ഥക്കുശേഷം ഇന്ദിര ഗാന്ധിയെ അധികാരത്തിൽനിന്ന് പുറത്താക്കിയ ജനത പാർട്ടി മുതൽതന്നെ ആരംഭിച്ചതാണ് സോഷ്യലിസ്റ്റ് പിളർപ്പ്. ആർ.എസ്.എസിലും ജനത പാർട്ടിയിലും എ.ബി. വാജ്പേയിയുടെയും എൽ.കെ. അദ്വാനിയുടെയും ഇരട്ട അംഗത്വത്തിെൻറ പ്രശ്നമായിരുന്നു ആദ്യ പിളർപ്പിലേക്ക് നയിച്ചത്.
ചരൺ സിങ്ങിെൻറ നേതൃത്വത്തിൽ സോഷ്യലിസ്റ്റുകൾ ജനത പാർട്ടിയിൽനിന്ന് പുറത്തുപോയി ജനത പാർട്ടി (സെക്കുലർ) ഉണ്ടാക്കി. പിന്നീട് മധുലിമായേ, രാജ് നാരായൻ, കർപ്പൂരി താകുർ, ബിജു പട്നായക്, ജോർജ് െഫർണാണ്ടസ് എന്നിവരെ കൂട്ടി ലോക്ദളും രൂപംകൊണ്ടു.
വൈകും മുേമ്പ ചരൺസിങ്, കർപ്പൂരി താകുറിനെയും പട്നായകിനെയും ഫെർണാണ്ടസിനെയും ദേവിലാലിനെയും കുംഭാരം ആര്യയെയും പുറത്താക്കി. 1982ൽ ലോക്ദൾ ചരൺ, കർപ്പൂരി വിഭാഗങ്ങളായി. ശരദ് യാദവും കെ.സി. ത്യാഗിയും കർപ്പൂരിക്കൊപ്പംനിന്നു. മധു ലിമായേ രാഷ്ട്രീയം ഉപേക്ഷിച്ചു. പട്നായകും ഫെർണാണ്ടസും ജനത പാർട്ടി ചന്ദ്രശേഖർ പക്ഷത്തോടൊപ്പം ചേർന്നു.1984 ലെ ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ദേവിലാലും കർപ്പൂരി താകുറും ചരൺസിങ്ങും കോൺഗ്രസ് െറബൽ എച്ച്.എൻ. ബഹുഗുണയുമായി ചേർന്ന് ദലിത് മസ്ദൂർ കിസാൻ പാർട്ടി രൂപവത്കരിച്ചു. പിന്നീടിത് ലോക്ദളായി മാറി.
ചരൺ സിങ്ങിെൻറ മകൻ അജിത് സിങ് നേതൃത്വത്തിലേക്ക് വന്നതോടെ ലോക്ദൾ (അജിത്), ലോക്ദൾ (ബുഹഗുണ) വിഭാഗങ്ങളായി.ബി.ജെ.പിയുമായി ചേർന്ന് 1987ൽ ഹരിയാനയിൽ ബഹുഗുണ സർക്കാറുണ്ടാക്കി. ദേവിലാൽ മുഖ്യമന്ത്രിയും. ബഹുഗുണയുടെ മരണത്തോടെ ലോക്ദളിെൻറ പിന്തുടർച്ച യു.പിയിൽ മുലായം സിങ് യാദവിനും ബിഹാറിൽ കർപ്പൂരി താകുറിനും ദേവിലാലിനുമായി വിഭജിക്കപ്പെട്ടു.
ബോഫോഴ്സ് അടക്കം ഉയർത്തി രാജീവ് ഗാന്ധി സർക്കാറിെൻറ അഴിമതിെക്കതിരെ വി.പി. സിങ് പുറത്തുവന്നതോടെ ചന്ദ്രശേഖറിെൻറ നേതൃത്വത്തിലുള്ള ജനത പാർട്ടിയും ദേവിലാലിെൻറ ലോക്ദളും അദ്ദേഹവുമായി കൈകോർത്ത് 1988 ഒക്ടോബർ 11ന് ജനതാദൾ രൂപവത്കരിച്ചു. 1991ൽ മുലായത്തോടൊപ്പം ചന്ദ്രശേഖർ ജനതാദൾ വിട്ട് സമാജ്വാദി ജനത പാർട്ടി രൂപവത്കരിക്കുന്നതുവരെ ജനതാദൾ പിളർപ്പിനെ അതിജീവിച്ചു. ചന്ദ്രശേഖറിനെ വിട്ട് 1992ൽ മുലായം സമാജ്വാദി പാർട്ടി രൂപവത്കരിച്ചു. യു.പിയിൽ സ്വന്തമായി മുലായമിന് സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞതോടെ സംസ്ഥാനങ്ങൾ േകന്ദ്രീകരിച്ച് സോഷ്യലിസ്റ്റ് നേതാക്കൾ തങ്ങളുടെ ശക്തിവർധിപ്പിക്കാൻ ശ്രമം ആരംഭിച്ചു. സമത പാർട്ടി, ആർ.ജെ.ഡി, ജെ.ഡി.യു എന്നിവ ബിഹാറിലും ജെ.ഡി.എസ് കർണാടകത്തിലും ഇന്ത്യൻ നാഷനൽ ലോക്ദൾ ഹരിയാനയിലും ബി.ജെ.ഡി ഒഡിഷയിലും രൂപവത്കരിക്കപ്പെട്ടു.
നിതീഷുമായി ഭിന്നിച്ചുനിൽക്കുന്ന ശരദ് യാദവിനെ ഒപ്പംകൂട്ടാൻ ശ്രമിക്കുന്ന ലാലുപ്രസാദ് യാദവാണ് ജനത കുടുംബത്തിലെ പ്രധാന ഭിന്നിപ്പിന് കാരണമായത്. ജനതാദൾ പ്രസിഡൻറിനെ ചൊല്ലി ശരദ് യാദവുമായുള്ള ഭിന്നതയാണ് ലാലുവിനെ 1997ൽ ആർ.ജെ.ഡി രൂപവത്കരിക്കാൻ പ്രേരിപ്പിച്ചത്. അതിനുമുമ്പ് 1994ൽ നിതീഷ് കുമാറാണ് ബിഹാറിൽ ആരാണ് നേതാവ് എന്നതിനെ ചൊല്ലി ലാലുവുമായി കൊമ്പുകോർത്തത്. അന്ന് കലഹിച്ച് പുറത്തുപോയ നിതീഷ്, ജോർജ് ഫെർണാണ്ടസുമായി ചേർന്ന് സമത പാർട്ടി രൂപവത്കരിക്കുകയും വാജ്പേയി സർക്കാറിൽ സഖ്യകക്ഷിയാവുകയും ചെയ്തു. പിന്നീട് ശരദ് യാദവിനെ മുന്നിൽനിർത്തിയാണ് നിതീഷ്, ജോർജ് ഫെർണാണ്ടസിനെ സമത പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയതും.
ലാലുപ്രസാദിെൻറ പുറത്തുപോകലോടെ ജനതാദൾ പാർട്ടി 1998ൽ നവീൻ പട്നായകിെൻറ കീഴിൽ ഒഡിഷയിൽ ബി.ഡി.ജെ, 1999ൽ കർണാടകയിൽ എച്ച്.ഡി. ദേവഗൗഡയുടെ ജെ.ഡി.എസ്, ജനതാദൾ ജെ.എച്ച് പേട്ടൽ വിഭാഗം എന്നിങ്ങനെ ഛിന്നഭിന്നമായി.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പു ഫലത്തിനുശേഷം നിതീഷ് കുമാർ മുലായം, ദേവഗൗഡ, ലാലു, ചൗതാല എന്നിവരെ ഒത്തുചേർത്ത് ലയന സാധ്യതകൾക്ക് മുൻകൈ എടുത്തിരുന്നു. പഴയ ജനതാദളിെൻറ വിഭാഗങ്ങളായ ജെ.ഡി.യു, ആർ.ജെ.ഡി, എസ്.പി, ജെ.ഡി.എസ്, െഎ.എൻ.എൽ.ഡി, സമാജ്വാദി ജനത പാർട്ടി എന്നിവയുടെ ലയനത്തിന് മുന്നോടിയായി കൊടി, പാർട്ടിയുടെ പേര് തെരഞ്ഞെടുപ്പ് ചിഹ്നം എന്നിവ തീരുമാനിക്കാൻ ആറംഗ സമിതിയും രൂപവത്കരിച്ചു. മുലായം ആയിരിക്കും നേതാവെന്നും പ്രഖ്യാപിെച്ചങ്കിലും 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുലായം സിങ് യാദവ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ആ ശ്രമവും െപാളിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.