ജനതാദൾ യു.ഡി.എഫ് വിഭാഗത്തിൽ പൊട്ടിത്തെറി
text_fieldsതൃശൂർ: യു.ഡി.എഫിനൊപ്പമുള്ള ജനതാദൾ ജോൺ ജോൺ വിഭാഗത്തിൽ പൊട്ടിത്തെറി. തന്നെ മറികടന ്ന് പാർട്ടി സംസ്ഥാന നേതാക്കൾ തൃശൂരിൽ ഒത്തുകൂടിയപ്പോൾ, അതിന് അവസരമൊരുക്കിയ തൃശൂ ർ ജില്ല പ്രസിഡൻറ് പി.എൻ. ഷാജിയെ സംസ്ഥാന പ്രസിഡൻറ് ജോൺ ജോൺ പുറത്താക്കി. തൃശൂർ ജില ്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനാണ് സംസ്ഥാന നേതാക്കൾ തൃശൂരിൽ ഞായറാഴ്ച ഒത്തുകൂടി യത്. ഇതിെൻറ ഒരുക്കങ്ങൾ പൂർത്തിയാക്കിയശേഷം അതേ സമയത്ത് തിരുവനന്തപുരത്ത് ജോൺ ജോൺ സംസ്ഥാന ഭാരവാഹി യോഗം വിളിച്ചു. അത് ഗൗനിക്കാതെ എല്ലാവരും തൃശൂരിൽ എത്തി. ഉദ്ഘാടകനായ ജോൺ ജോൺ എത്തിയില്ല. മുതിർന്ന നേതാവ് ജി.ബി. ബട്ട് ആണ് ഓഫിസ് ഉദ്ഘാടനം നിർവഹിച്ചത്.
ഓഫിസ് ഉദ്ഘാടന സമയത്ത് തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ഭാരവാഹി യോഗത്തിലാണ് ഷാജിയെ പുറത്താക്കാൻ തീരുമാനിച്ചത്. യോഗത്തിൽ പങ്കെടുത്ത സെക്രട്ടറി ജനറൽ പ്രഫ. ജോർജ് ജോസഫ്, വൈസ് പ്രസിഡൻറ് മുളവന രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് എന്നിവർ ഈ തീരുമാനത്തോട് വിയോജിപ്പ് അറിയിച്ച് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. പുറത്താക്കിയതുമായി ബന്ധപ്പെട്ട് തനിക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഷാജി പറഞ്ഞു.
പ്രസിഡൻറിെൻറ ഏകാധിപത്യ മനോഭാവമാണ് പ്രശ്നം. ഇടതുമുന്നണിയോട് താൽപര്യമില്ലാത്തതിനാൽ ജോൺ ജോണിനോടുള്ള അഭിപ്രായവ്യത്യാസം മറന്ന് ഒപ്പം നിന്നവരാണ് അദ്ദേഹത്തിെൻറ താൻപോരിമയിൽ പ്രതിഷേധിച്ച് ഇടയുന്നത്. പുതിയ പാർട്ടിയുടെ രജിസ്ട്രേഷൻ നടത്തുന്നില്ലെന്നും സംഘടന പരിപാടികൾ ആലോചിക്കുന്നില്ലെന്നുമാണ് ജോൺ ജോണിനെതിരേയുള്ള ആക്ഷേപം.
യു.ഡി.എഫ് പരിപാടികളിൽ പ്രവർത്തകർ പങ്കെടുക്കുന്നുണ്ടെങ്കിലും വേണ്ട പരിഗണന ലഭിക്കുന്നില്ലത്രെ. തൃശൂർ ജില്ലയിൽ നിന്നുള്ളവർ നേരത്തെ ഇക്കാര്യം പറഞ്ഞ് ജോൺ ജോണുമായി ഇടഞ്ഞിരുന്നു. ധാരാളം പ്രവർത്തകരുള്ളതിനാൽ തൃശൂരിൽ പ്രവർത്തനം സജീവമാണ്.
മെഡിക്കൽ കോളജ്വിഷയങ്ങളുൾപ്പെടെയെടുത്ത് അവർ സ്വതന്ത്രമായി സമരം സംഘടിപ്പിച്ചിരുന്നു. തന്നോട് ചോദിക്കാതെ ഇവയെല്ലാം നടത്തിയതിെൻറ വിരോധമാണ് ജോൺ ജോണിനെന്നാണ് നേതാക്കൾ പറയുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.