നിതീഷിെൻറ നിലപാട് തള്ളി ജെ.ഡി.യു സംസ്ഥാന ഘടകം
text_fieldsതിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സ്ഥാനാർഥിയെ നിശ്ചയിക്കാൻ വൈകിയത് കോട്ടമായെന്ന് ജനതാദൾ -യു സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ. സ്ഥാനാർഥിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിൽ ആശയക്കുഴപ്പം ഒഴിവാക്കാമായിരുെന്നന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നിർദേശിക്കുന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ നിർവാഹമില്ലെന്ന് ജനതാദൾ- യു കേരള ഘടകം ദേശീയ നേതൃത്വത്തെ നേരത്തേതന്നെ അറിയിച്ചിരുന്നു. ദേശീയ പ്രസിഡൻറ് നിതീഷ് കുമാർ ഉൾപ്പെടെ ദേശീയനേതാക്കൾ കേരള ഘടകത്തിെൻറ നിലപാട് അംഗീകരിച്ചതുമാണ്. എൻ.ഡി.എ സ്ഥാനാർഥിയെ പ്രഖ്യാപിച്ചശേഷവും കേരള ഘടകത്തിെൻറ നിലപാട് ദേശീയ നേതാക്കളെ വീണ്ടും ധരിപ്പിച്ചു. മൊറാർജി ദേശായിയുടെ സെക്രട്ടറിയായി പ്രവർത്തിച്ച സോഷ്യലിസ്റ്റുകാരനായിരുന്നു രാംനാഥ് കോവിന്ദ് എന്നാണ് നിതീഷ് കുമാർ പറഞ്ഞത്. എന്തായാലും ബി.ജെ.പി നിർദേശിക്കുന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ കഴിയില്ല. പ്രതിപക്ഷ കക്ഷികൾ നിർദേശിച്ച മീരാകുമാറിനെയായിരിക്കും കേരള ഘടകം പിന്തുണക്കുക. നിതീഷ് കുമാർ നിലപാട് മാറ്റുമോയെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.
ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, ദേശീയ സെക്രട്ടറി എം.വി. ശ്രേയാംസ്‌കുമാർ, സംസ്ഥാന സെക്രട്ടറി ജനറൽ ഷെയ്ഖ് പി. ഹാരിസ്, വൈസ് പ്രസിഡൻറ് ചാരുപാറ രവി, ജനറൽ സെക്രട്ടറി വി. സുരേന്ദ്രൻപിള്ള തുടങ്ങിയവരും ഒാഫിസ് ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് ചേർന്ന ജനതാദൾ -യു സംസ്ഥാന ഭാരവാഹികളുടെ യോഗം, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മീരാകുമാറിന് വോട്ട് ചെയ്യാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.