ഝാർഖണ്ഡിൽ അനുകൂല വാർത്തകൾക്ക് പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി സർക്കാർ
text_fieldsന്യൂഡൽഹി: ഝാർഖണ്ഡിൽ സർക്കാർ ക്ഷേമപദ്ധതികൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർ ത്തകർക്ക് പരസ്യമായി പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി സർക്കാർ. സർക്കാർ പദ്ധതികൾ റി പ്പോർട്ട് ചെയ്യുന്ന അച്ചടി, ദൃശ്യമാധ്യമ പ്രവർത്തകർക്ക് 15,000 രൂപയാണ് രഘുഭർ ദാസ് ഭ രണകൂടം ഗ്രാൻഡ് വാഗ്ദാനം ചെയ്തത്. പൊതുജന സമ്പർക്ക വകുപ്പ് (പി.ആർ.ഡി) കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ഒരു പത്രത്തിൽ പരസ്യം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. സർക്കാർ നടപടിയെ പ്രതിപക്ഷം ശക്തമായി വിമർശിച്ചു. സർവ മൂല്യങ്ങളെയും ധാർമികതയെയും സർക്കാർ കാറ്റിൽപറത്തുകയാണെന്ന് മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തിമോർച്ച നേതാവുമായ ഹേമന്ദ് സോറൻ കുറ്റപ്പെടുത്തി.
പദ്ധതിയിൽ തെരഞ്ഞെടുത്ത വിഷയങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർ അപേക്ഷ സമർപ്പിക്കുകയാണ് പ്രഥമ നടപടി. തുടർന്ന് തെരഞ്ഞെടുപ്പ് സമിതി 30 മാധ്യമപ്രവർത്തകരെ കണ്ടെത്തി വിവിധ വിഷയങ്ങൾ നൽകി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കും. ഒരുതവണ റിപ്പോർട്ട് നൽകിയാൽ 15,000 രൂപ അനുവദിക്കും. 25 റിപ്പോർട്ടുകൾ പി.ആർ.ഡി പുസ്തകമായി പ്രസിദ്ധപ്പെടുത്തി പ്രചരിപ്പിക്കും. തുടർന്ന് ലേഖകർക്ക് പാരിതോഷികമായി 5000 രൂപ കൂടി നൽകും.
മാധ്യമ പ്രവർത്തകരുടെ ആവശ്യമനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഝാർഖണ്ഡിലെ ബി.ജെ.പി വക്താവ് ദീൻദയാൽ പറഞ്ഞു. ദീർഘകാലമായുള്ള മാധ്യമ പ്രവർത്തകരുടെ ആവശ്യമാണിത്. സർക്കാറിനോട് അവർ ഒരു കാര്യം ആവശ്യപ്പെടുേമ്പാൾ നിർവഹിച്ചുകൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇത്തരമൊരു ആവശ്യം മാധ്യമ പ്രവർത്തകർ ഉന്നയിച്ചിട്ടില്ലെന്ന് ഝാർഖണ്ഡ് പ്രസ്ക്ലബ് ജന. സെക്രട്ടറി ശംഭുനാഥ് വ്യക്തമാക്കി. ഏതെങ്കിലും വ്യക്തികൾ ഇത്തരമൊരു ആവശ്യം ഉന്നയിച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ച സമയം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കോൺഗ്രസ് വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിന് സർക്കാർ പദ്ധതി പ്രഖ്യാപിക്കുന്നതിന് കോൺഗ്രസ് എതിരല്ല. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഇൗ നടപടി അനുചിതമാണ്. ബി.ജെ.പി ഭരണത്തിൽ മാധ്യമപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളും അവരെ സർക്കാർ ചൂഷണം ചെയ്യുന്നത് എങ്ങനെയാണെന്നും ജനം കാണുന്നുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.