ബി.ജെ.പിക്ക് ഝാർഖണ്ഡിലും തിരിച്ചടി; എൽ.ജെ.പി ഒറ്റക്ക് മത്സരിക്കും
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന സഖ്യം വിട്ടതിന് പിന്നാലെ ബി.ജെ.പിക്ക് ഝാർഖണ്ഡി ലും തിരിച്ചടി. കേന്ദ്രത്തിലും ബിഹാറിലും ബി.ജെ.പിയോടൊപ്പം ഭരണത്തിലുള്ള എൻ.ഡി.എ സഖ്യ കക്ഷിയായ എൽ.ജെ.പി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചു. 81 അംഗ നിയമസഭയിലേക്ക് അഞ്ചു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് നവംബർ 30ന് തുടങ്ങും. ഡിസംബർ 20ന് അവസാന ഘട്ടം. വോട്ടെണ്ണൽ ഡിസംബർ 23നാണ്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ജെ.പി ഒരു സീറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാെൻറ മകൻ ചിരാഗാണ് പാർട്ടിയുടെ പുതിയ പ്രസിഡൻറ്. 50 സീറ്റുകളിൽ പാർട്ടി തനിച്ച് മത്സരിക്കുമെന്ന് ചിരാഗ് പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു, ഝാർഖണ്ഡിൽ സ്വതന്ത്രമായി മത്സരിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് സഖ്യത്തിൽനിന്ന് എൽ.ജെ.പി പുറത്തുപോകുന്നത്. ബിഹാറിൽ നിതീഷ് മന്ത്രിസഭയിൽ ബി.ജെ.പിയും എൽ.ജെ.പിയുമുണ്ട്. ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഓൾ ഝാർഖണ്ഡ് സ്റ്റുഡൻറ്സ് യൂനിയനുമായി (എ.ജെ.എസ്.യു) ചേർന്നാണ് ബി.ജെ.പി മത്സരിക്കുന്നത്.
അതിനിടെ, ബി.ജെ.പി നേതാവ് ബൈദ്യനാഥ് റാം ജെ.എം.എമ്മിൽ ചേർന്നതും പാർട്ടിക്ക് ക്ഷീണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.