ജിഷ്ണു വിഷയം സി.പി.എം പ്രദേശികതലത്തിൽ വിശദീകരിക്കും
text_fieldsതിരുവനന്തപുരം: ജിഷ്ണു പ്രണോയി വിഷയത്തിൽ പാർട്ടി പ്രവർത്തകർക്ക് വസ്തുതകൾ ബോധ്യപ്പെടുത്താൻ സി.പി.എം എല്ലാ ലോക്കൽ കമ്മിറ്റികളിലും റിപ്പോർട്ടിങ് നടത്തും. പാർട്ടി നിലപാടിനെതിരെ വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ജിഷ്ണുവിെൻറ മരണത്തെ തുടർന്നുള്ള സർക്കാർ നടപടികളിലോ ഡി.ജി.പി ഒാഫിസിനു മുന്നിൽ നടന്ന സംഭവങ്ങളിലോ വീഴ്ച വന്നിട്ടിെല്ലന്നാണ് പാർട്ടിയുടെയും സർക്കാറിെൻറയും നിലപാട്.
ഡി.ജി.പി ഒാഫിസിനു മുന്നിൽ ജിഷ്ണുവിെൻറ മാതാവ് മഹിജ നടത്തിയ സമരത്തെ തുടർന്നുണ്ടായ സംഭവങ്ങൾ പൊതുസമൂഹത്തിൽ വലിയ ചർച്ചക്ക് വഴിതെളിച്ചിരുന്നു. പാർട്ടി കുടുംബത്തോട് സർക്കാർ നീതി കാട്ടിയില്ല എന്ന വികാരവുമുണ്ടായി. പ്രാദേശിക നേതാക്കൾക്ക് വിഷയത്തിെൻറ വിശദാംശങ്ങൾ ബോധ്യപ്പെടുത്താനാണ് നീക്കം. ജില്ല നേതാക്കൾ ലോക്കൽ കമ്മിറ്റികളിൽ പെങ്കടുത്ത് വിഷയത്തിലെ സർക്കാർ നടപടികളും പാർട്ടി നിലപാടും വിശദീകരിക്കും.
എന്നാൽ, എന്നു മുതൽ ഇതു നടപ്പാക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ജിഷ്ണുവിെൻറ കുടുംബത്തിനു നീതി ലഭിക്കാൻ സാധ്യതമായത് എല്ലാം സർക്കാർ ചെയ്തുവെന്നും പൊലീസ് ആസ്ഥാനത്തിനു മുന്നിലുണ്ടായ അനിഷ്ട സംഭവങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുെണ്ടന്നുമാണ് സർക്കാർ കേന്ദ്രങ്ങളുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.