ജോസിനെതിരെ രൂക്ഷവിമർശനം; വഞ്ചിച്ചുവെന്ന് ഉമ്മൻ ചാണ്ടി
text_fieldsകോട്ടയം: കോൺഗ്രസ് ജില്ല നേതൃയോഗത്തിൽ ജോസ് കെ.മാണിക്കെതിരെ രൂക്ഷവിമർശനം. കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭ സീറ്റ് നൽകി മടക്കിക്കൊണ്ടുവന്ന ജോസ് കെ.മാണി മുന്നണിയോട് നീതികാട്ടിയില്ല. കെ.എം. മാണിയുടെ ആത്മാവിന് മുറിവേറ്റു. അദ്ദേഹത്തെ വിശ്വസിച്ച് ഒപ്പംനിന്ന ജനവിഭാഗത്തെ ജോസ് കെ.മാണി വഞ്ചിച്ചതായും യോഗം കുറ്റപ്പെടുത്തി.
ജോസ് കെ.മാണി പുറത്തുപോയത് തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്ന് വിലയിരുത്തിയ യോഗം, ജോസ് പക്ഷം വിട്ടുവരുന്നവരെ മാന്യമായി ഉൾക്കൊള്ളാനും തീരുമാനിച്ചു. അടുത്തദിവസങ്ങളിൽ കൂടുതൽപേർ യു.ഡി.എഫ് പക്ഷത്തേക്ക് എത്തും. സീറ്റിലടക്കം ഇവർക്ക് പരിഗണന നൽകാനും ധാരണയായി.
കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉയർത്തിയാൽ ജോസിെൻറ അഴിമതിക്കഥകൾ ഒരോന്നായി പുറത്തുവിടുമെന്നും യോഗത്തിൽ സംസാരിച്ച ചില നേതാക്കൾ പറഞ്ഞു. കോട്ടയത്തിെൻറ മനസ്സ് യു.ഡി.എഫിനൊപ്പമാണ്. ജോസ് കെ.മാണിക്കൊപ്പം വോട്ടുകൾ എൽ.ഡി.എഫ് പക്ഷേത്തക്ക് പോകില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
യു.ഡി.എഫ് വോട്ടുനേടി വിജയിച്ചശേഷം എൽ.ഡി.എഫിലേക്ക് കൂറുമാറിയ തോമസ് ചാഴിക്കാടൻ എം.പിയും എൻ. ജയരാജ് എം.എൽ.എയും രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ 5000 കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച രാവിലെ 11ന് 'ജനകീയ വിചാരണ' സമരം നടത്താനും ജില്ല കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.
വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും അഞ്ചുവീതം കേന്ദ്രങ്ങളിലാണ് സമരം. നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ പരാജയപ്പെട്ട തോമസ് ചാഴിക്കാടൻ, കോൺഗ്രസ് പ്രവർത്തകരുടെ ആത്മാർത്ഥ ശ്രമഫലമായാണ് കോട്ടയം ലോക്സഭ മണ്ഡലത്തിൽ വിജയിക്കാനായത്. ഇത് ചാഴികാടൻ മറക്കരുതെന്നും യോഗം ചൂണ്ടിക്കാട്ടി.
കെ.പി.സി.സിയുടെ നിർദേശത്തിനനുസരിച്ച് പഞ്ചായത്ത് തലങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒമ്പതംഗ കമ്മിറ്റികൾ രൂപവത്കരിക്കാനും തീരുമാനിച്ചു.
ജോസ് കെ.മാണി കോൺഗ്രസിനെ വഞ്ചിച്ചതായി യോഗം ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടി പറഞ്ഞു. കേരള കോൺഗ്രസിന് അർഹിക്കുന്നതിൽ കൂടുതൽ നൽകി. കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭ സീറ്റാണ് ജോസ്കെ.മാണിക്ക് നൽകിയത്. ഇത് രാജിെവച്ച് യു.ഡി.എഫിനെ മാത്രമല്ല, ജനങ്ങളെ വഞ്ചിച്ചു.
വഞ്ചനയാണ് കാട്ടിയത്. തെരഞ്ഞെടുപ്പുകളിൽ സജീവമാകണമെന്നും ഉമ്മൻ ചാണ്ടി യോഗത്തിൽ പറഞ്ഞു. ഇടത്തേക്കുപോയ ജോസ് പക്ഷ ജനപ്രതിനിധികൾ രാജിവെക്കുംവരെ സമരം തുടരും.'ജനകീയ വിചാരണ'യുടെ ജില്ലതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തുമെന്ന് ഡി.സി.സി പ്രസഡൻറ് ജോഷി ഫിലിപ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.