കേരള കോൺഗ്രസ്-എം പിളർന്നു; ജോസ് കെ. മാണി ചെയർമാൻ
text_fieldsകോട്ടയം: കേരള കോൺഗ്രസ് എം പിളർന്നു. വളരുന്തോറും പിളരുകയും പിളരുന്തോറും വളരു കയും ചെയ്യുന്ന കേരള കോൺഗ്രസുകളുടെ 11ാമത്തെ പിളർപ്പിനും കോട്ടയം നഗരം സാക്ഷിയായി. സം സ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സംസ്ഥാന സമിതി അംഗങ്ങൾ പങ്കെടുത്ത സ മാന്തരയോഗം ജോസ് കെ. മാണിയെ പാർട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തു.
നടപടിക്രമങ്ങ ൾ മൂന്ന് മിനിറ്റുകൊണ്ട് പൂർത്തിയാക്കി. മുതിര്‍ന്ന നേതാവ് കെ.എ. ആൻറണിയുടെ നേതൃത്വ ത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസ്ഥാന സമിതി അംഗം അഡ്വ. കെ. ഇസഡ്. കുെഞ്ചറിയ തെരഞ്ഞെ ടുപ്പ് നിയന്ത്രിച്ചു. ഇതോടെ കേരള രാഷ്ട്രീയത്തിലെ നിർണായക ചിഹ്നമായ ‘രണ്ടില’ രണ്ടു വഴിക്കായി.
മൂന്ന് മണിയോടെയാണ് ജോസ് കെ. മാണി സമ്മേളന സ്ഥലമായ സി.എസ്.െഎ റിട്രീറ്റ് സെൻററിലെത്തിയത്. ചെയർമാൻ സ്ഥാനത്തേക്ക് പേര് നിർദേശിക്കാൻ റിട്ടേണിങ് ഓഫിസർ ആവശ്യപ്പെട്ടപ്പോൾ മുതിര്‍ന്ന നേതാവ് ഇ.ജെ. അഗസ്തി, ജോസ് കെ. മാണിയുടെ പേര് നിര്‍ദേശിച്ചു. അംഗങ്ങൾ ഒന്നടങ്കം നീണ്ട കരഘോഷത്തോടെ തീരുമാനം അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി ജോസ് കെ. മാണി ചുമതലയേറ്റു.
കെ.എം. മാണിയുടെ മരണശേഷം പാര്‍ട്ടി പിടിക്കാന്‍ പി.ജെ. ജോസഫും ജോസ് കെ. മാണിയും തമ്മിൽ രണ്ടുമാസമായി തുടർന്ന പോരാണ് പുതിയ വഴിത്തിരിവിലെത്തിയത്. വർക്കിങ് ചെയര്മാൻ പി.ജെ. ജോസഫിെൻറ അംഗീകാരമില്ലാതെ വിളിച്ചുചേര്‍ത്ത സംസ്ഥാന സമിതി യോഗത്തിൽ ആെകയുള്ള 437 അംഗങ്ങളിൽ 325 പേർ പങ്കെടുത്തു. സംസ്ഥാന സമിതി അംഗങ്ങളിൽ ബഹുഭൂരിപക്ഷവും തങ്ങൾക്കൊപ്പമാണെന്ന് ജോസ് കെ മാണി വിഭാഗം അവകാശപ്പെട്ടു.
ഒമ്പത് ജില്ല പ്രസിഡൻറുമാരും രണ്ട് എം.എൽ.എമാരും യോഗത്തില്‍ പങ്കെടുത്തപ്പോള്‍ മുതിര്‍ന്ന നേതാവ് സി.എഫ്. തോമസും തോമസ് ഉണ്ണിയാടനും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമും യൂത്ത് ഫ്രണ്ട്-കെ.എസ്.സി, വനിത വിഭാഗം സംസ്ഥാന പ്രസിഡൻറുമാരും വിട്ടുനിന്നു.
എം.എൽ.എമാരിൽ റോഷി അഗസ്റ്റിന്, എന്‍. ജയരാജ് എന്നിവർ മാണി വിഭാഗത്തിനൊപ്പവും പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, സി.എഫ്. തോമസ് എന്നിവർ മറുപക്ഷത്തുമാണ്. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ജോസഫിനൊപ്പം ചേര്‍ന്നതോടെയാണ് ജോസ് കെ. മാണി വിഭാഗം പ്രതിസന്ധിയിലായത്. ഇതോടെ പാര്‍ട്ടിയുടെ പുതിയ സാരഥിയെ കണ്ടെത്താന്‍ ഇനി നീണ്ട നിയമപോരാട്ടവും നടന്നേക്കും. അതേസമയം, ജോസ് കെ. മാണി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവർ സ്വയം പാര്‍ട്ടിയില്‍നിന്ന് പുറത്ത് പോയെന്നും യോഗം അനധികൃതമാെണന്നും ജോസഫ് പറഞ്ഞു.
‘ഭരണഘടനക്ക് വിരുദ്ധമായി വിളിച്ചുചേർത്ത യോഗത്തിനു നിയമപരമായും ധാര്‍മികമായും സാധുത ഇല്ലെന്ന് ജോയ് എബ്രഹാം വ്യക്തമാക്കി. ‘‘ചെയര്മാന് പദവിയിലേക്ക് ഉന്നതാധികാര സമിതി സമവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇത് അടുത്തുചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കണമെന്നുമാണ് ഭരണഘടന വ്യവസ്ഥ. അതിനാൽ നിയമപരമായ നടപടിയുമായി മുന്നോട്ടുപോകും -അദ്ദേഹം പറഞ്ഞു. തെൻറ മുന്നോട്ടുള്ള യാത്രയില്‍ കെ.എം. മാണി ഒപ്പമുണ്ടെന്ന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തില്‍ ജോസ് കെ. മാണി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.