ഇടതു സാധ്യത തേടി ജോസ് വിഭാഗം
text_fieldsസി.എ.എം. കരീം
കടുത്ത രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോകാൻ കേരള കോൺഗ്രസ് ജോസ് വിഭാഗം. വ്യാഴാഴ്ച ചേരുന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി നിർണായകമാകും. യു.ഡി.എഫിനെതിരെ ജോസ് കെ. മാണി നടത്തിയ രൂക്ഷവിമർശനവും ഇതിെൻറ ഭാഗമാണ്. ഇടതുമുന്നണിയുടെ ഭാഗമാകാനുള്ള സാധ്യത പ്രമുഖ നേതാക്കളും ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ ആഴ്ചകളായി നടക്കുകയാണെന്ന സൂചനയും തള്ളുന്നില്ല. തിരക്കിട്ട പുറത്താക്കലിന് യു.ഡി.എഫ് തയാറായതും ഈ പശ്ചാത്തലത്തിലാണത്രെ.
എന്നാൽ, യു.ഡി.എഫിൽനിന്ന് ജോസ് പക്ഷത്തെ പുറത്താക്കാൻ കഴിഞ്ഞത് ജോസഫ് പക്ഷത്തിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കും. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ലേബലിൽ ജയിച്ച സീറ്റുകളിലെ വിജയം ജോസഫ് വിഭാഗത്തിന് തലവേദനയാകും. കോട്ടയം ജില്ല പഞ്ചായത്തിൽ ജോസഫ് വിഭാഗം അവിശ്വാസം കൊണ്ടുവന്നാലും അതിജീവിക്കാനുള്ള നീക്കങ്ങളും ഇടതുമുന്നണിക്കൊപ്പം ചേർന്ന് ജോസ് പക്ഷം നടത്തിയേക്കും. ഇടതുമുന്നണിയുമായി ഇനി ചില കാര്യങ്ങളിൽ മാത്രം ധാരണ ഉണ്ടായാൽ മതിയെന്ന് വ്യക്തമാക്കുന്നവരും നേതൃനിരയിലുണ്ട്. എന്തായാലും സി.പി.എമ്മിെൻറ മൃദുസമീപനം ജോസ് പക്ഷത്തിന് ആശ്വാസകരമാണ്.
സഭകളുടെ പിന്തുണയും ജോസ് പക്ഷത്തിന് ഉണ്ടത്രെ. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം വൈകില്ലെന്നും നേതാക്കൾ പറയുന്നു. പാലായിൽ കെ.എം. മാണി സ്മാരകത്തിന് ബജറ്റിന് തലേദിവസം ജോസ് കെ. മാണി നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിൽ സർക്കാർ അഞ്ചു കോടി അനുവദിച്ചതും ജോസ് വിഭാഗത്തിെൻറ ഇടതുപ്രവേശനം മുന്നിൽക്കണ്ടായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കെ മധ്യകേരളത്തിൽ സ്വാധീനമുള്ള ജോസ് വിഭാഗത്തെ തള്ളാൻ ഇടതുമുന്നണിയും തയാറാകിെല്ലന്നാണ് വിവരം. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുമുന്നണിയുടെ കൈവശമുള്ള പാലാ നിലനിർത്തേണ്ടതും ഇവരുടെ അഭിമാനപ്രശ്നമാണ്. ഒഴിവുവരുന്ന രാജ്യസഭാ സീറ്റും ജോസ് വിഭാഗം ലക്ഷ്യമിടുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ലക്ഷ്യമിടുന്ന ഇടതുമുന്നണിക്ക് ജോസ് വിഭാഗത്തിെൻറ നിലപാട് സഹായകമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.