മൂന്നു മിനിറ്റ്; ജോസ് കെ. മാണി ചെയർമാൻ
text_fieldsകോട്ടയം: ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് മൂന്നു മിനിറ്റിൽ. യോഗത്തിൽ വ രണാധികാരി അഡ്വ. കെ.ഇസെഡ്. കുഞ്ചെറിയ ചെയർമാൻ സ്ഥാനത്തേക്ക് പേര് നിർദേശിക്കാമെന ്ന് വ്യക്തമാക്കി. ഇതോടെ ജോസ് കെ. മാണിയുടെ പേര് കൂട്ടമായി ഉയർന്നു.
ഇത് അംഗീകര ിക്കാനാകില്ലെന്ന് വരണാധികാരി വ്യക്തമാക്കിയതോടെ, മുൻ കോട്ടയം ജില്ല പ്രസിഡൻറ് ഇ.ജെ. ആഗസ്തി ജോസ് കെ. മാണിയുടെ പേര് നിർദേശിച്ചു. മുതിർന്ന നേതാക്കളായ പി.കെ. സജീവ്, ത ോമസ് ജോസഫ്, വഴുതക്കാട് ബാലചന്ദ്രൻ എന്നിവർ പിന്താങ്ങി.
മറ്റാരുടെയെങ്കിലും പേര് നിർദേശിക്കാനുേണ്ടായെന്ന ചോദ്യത്തിന് പ്രതികരണമുണ്ടായില്ല. ഇതോടെ ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചു. 3.05ന് തുടങ്ങിയ നടപടി 3.08ഓടെ പൂർത്തിയായി.
ആർപ്പുവിളികളോടെയാണ് പ്രഖ്യാപനത്തെ സംസ്ഥാനസമിതി അംഗങ്ങളും പുറത്തു കാത്തുനിന്ന പ്രവർത്തകരും സ്വീകരിച്ചത്. തുടർന്ന് സംസാരിച്ച ജോസ് കെ. മാണി, ചെയർമാനായി തെരഞ്ഞെടുത്തതിൽ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയറിയിച്ചു. ‘കെ.എം. മാണി ഒപ്പമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു. മുന്നോട്ടുള്ള യാത്രയിലും അദ്ദേഹം ഒപ്പമുണ്ടാകും.
അദ്ദേഹത്തിെൻറ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് കേരള കോൺഗ്രസിനെ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും. അദ്ദേഹത്തിെൻറ പാത പിന്തുടരാൻ കഠിനാധ്വാനം ചെയ്യും. നിർണായകഘട്ടത്തിൽ നിങ്ങൾ ഒപ്പം നിന്നു. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നതിെൻറ തെളിവാണ് നിങ്ങളുടെ സാന്നിധ്യം. ഇപ്പോൾ കൂടുതലൊന്നും പറയാനില്ല. രാഷ്ട്രീയമടക്കം പിന്നീട് പറയാം’- അദ്ദേഹം പറഞ്ഞു.
എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, നിയുക്ത എം.പി തോമസ് ചാഴികാടൻ എന്നിവർ സംസാരിച്ചു. ബദൽ സംസ്ഥാന കമ്മിറ്റി വിളിച്ച പ്രഫ. കെ.എ. ആൻറണിയാണ് യോഗം നിയന്ത്രിച്ചത്. 450 അംഗ സംസ്ഥാന സമിതിയിലെ 319 പേർ യോഗത്തിൽ പങ്കെടുത്തു.
ജോസഫ് വിഭാഗം നേതാക്കൾക്ക് പുറെമ, മാണി വിഭാഗം നേതാക്കളായി അറിയപ്പെട്ടിരുന്ന സി.എഫ്. തോമസ്, ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടൻ, യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ, വിക്ടർ ടി. തോമസ്, അറയ്ക്കൽ ബാലകൃഷ്ണപിള്ള, കൊട്ടാരക്കര പൊന്നച്ചൻ, വർഗീസ് മാമ്മൻ തുടങ്ങിയവരും യോഗത്തിനെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.