ഫ്രാന്‍സിസ് ജോര്‍ജിനെ വിമർശിച്ച് ജോസ് കെ. മാണി വിഭാഗം
text_fieldsകോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാന്‍സിസ് ജോര്‍ജിനെ രൂക്ഷമായി വിമർ ശിച്ചും അനുരഞ്ജനസൂചനകൾ നൽകിയും ജോസ് കെ. മാണി വിഭാഗം. പി.ജെ. ജോസഫിനെ വഴിതെറ്റി ക്കാൻ ഫ്രാന്‍സിസ് ജോര്‍ജ് ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഇവർ ഉയർത്തുന്നത്. ഫ്രാന് സിസ് ജോര്‍ജിെൻറ ചതിയും പരദൂഷണവുമാണ് പി.ജെ. ജോസഫിനെ ജോസ് കെ. മാണിയില്‍നിന്ന് അകറ്റിയതെന്ന് മാണി വിഭാഗം നേതാവ് സ്റ്റീഫൻ േജാർജ് പ്രസ്താവനയിൽ കുറ്റെപ്പടുത്തി. അനവസരത്തിൽ ഓലിയിട്ട നീലക്കുറുക്കനാണ് ഫ്രാന്‍സിസ് ജോര്‍ജ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോതമംഗലം, പൂഞ്ഞാര്‍ സീറ്റുകളില്‍ ഏത് വേണമെങ്കിലും നല്‍കാമെന്ന് പറഞ്ഞിട്ടും സ്വീകരിക്കാതെ മുന്നണി മാറിയത് ദുഷ്ടലാക്കോടെയാണ്.
ഇടതുമുന്നണി ജയിക്കുമായിരുന്ന കോതമംഗലം നല്‍കാമെന്ന് പറഞ്ഞിട്ടും ഇടുക്കിയില്‍ മത്സരിച്ചത് ജോസഫ് ഗ്രൂപ്പുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകൊണ്ടാണ്. ടി.യു. കുരുവിളക്കെതിരെ മത്സരം ഒഴിവാക്കിയാണ് ഇടുക്കിക്ക് മാറിയത്. പി.ജെ. ജോസഫിനെ പ്രോത്സാഹിപ്പിച്ച് മുന്നണിമാറ്റാം എന്നുള്ള ചിന്ത കൈവെടിയുന്നതാണ് ഫ്രാന്‍സിസ് ജോര്‍ജിന് നല്ലത്.
പി.ജെ. ജോസഫ്, ജോസ് കെ. മാണി, സി.എഫ്. തോമസ് എന്നിവര്‍ നയിക്കുന്ന കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ തന്നെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന കാര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിന് സന്ദേഹം വേണ്ട. ഐക്യത്തിന് ആഹ്വാനം ചെയ്താല്‍ മാത്രം പോരാ ആത്മാർഥമായ സമീപനംകൂടി അതിന് ആവശ്യമാണെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.
അതിനിടെ, പി.ജെ. ജോസഫിന് പിന്തുണ പ്രഖ്യാപിച്ച തോമസ് ഉണ്ണിയാടനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ജോസ് കെ. മാണി വിഭാഗം അറിയിച്ചു. തൃശൂരിൽ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി. കുര്യാക്കോസിനെയും പുറത്താക്കിയിട്ടുണ്ട്. സി.വി. കുര്യാക്കോസിനെതിരെ െതരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി. എന്നാൽ, പാർട്ടിയിൽനിന്ന് പുറത്തുപോയവർ നടത്തുന്ന പ്രഹസന നടപടികളാണിതെന്ന് ജോസഫ് വിഭാഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.