ജോസഫ് കടുപ്പിച്ചു, വെട്ടിലായി മാണി
text_fieldsകോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണക്കാനാവില്ലെന്ന നിലപാട് പി.ജെ. ജോസഫ് കടുപ്പിച്ചതോടെ, വെട്ടിലായ കെ.എം. മാണി ഒടുവിൽ ഉപസമിതി രൂപവത്കരിച്ച് തടിയൂരുകയായിരുന്നു. വെള്ളിയാഴ്ച കോട്ടയത്ത് ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയെ പിന്തുണക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ജോസഫ്. ഇതോടെ ഇടതുസഖ്യ വിഷയത്തിലെ ഭിന്നത വീണ്ടും മറനീക്കി പുറത്തുവരുകയായിരുന്നു. സ്റ്റിയറിങ് കമ്മിറ്റിയിൽ ഏകാഭിപ്രായം സ്വരൂപിക്കാൻ രണ്ടുദിവസമായി ഒറ്റക്കും കൂട്ടായും മാണി നടത്തിയ അനുനയനീക്കങ്ങളും വിജയിച്ചില്ല. ഇടതുമുന്നണിയെ പിന്തുണക്കാൻ തന്നെ കിട്ടില്ലെന്ന ഉറച്ച നിലപാട് ജോസഫും കുട്ടരും എടുത്തതോടെ മാണി വെട്ടിലാവുകയായിരുന്നു.
ചെങ്ങന്നൂരിൽ ഇടതുമുന്നണിയെ പിന്തുണക്കാൻ മാണിയും മകനും പാർട്ടി വൈസ് ചെയർമാനുമായ ജോസ് കെ. മാണിയും തന്ത്രപരമായ നീക്കം നടത്തിയെങ്കിലും ജോസഫിെൻറ നിലപാടിൽത്തട്ടി അത് പരാജയപ്പെടുകയായിരുന്നു. മുഖ്യ അജണ്ടയായ ഇൗ വിഷയം രണ്ടുമണിക്കൂേറാളം ചർച്ച ചെയ്െതങ്കിലും ജോസഫ് വഴങ്ങിയില്ല. അനുനയ നീക്കങ്ങളും ഫലംകണ്ടില്ല. വിഷയം പരിധിവിട്ടതോടെ തീരുമാനമെടുക്കാൻ ഒമ്പതംഗ സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
മാണി-ജോസഫ് വിഭാഗങ്ങൾ കൊമ്പുകോർത്തതോടെ യു.ഡി.എഫ് വിടാൻ തീരുമാനിച്ച ചരൽക്കുന്ന് തീരുമാനം മാറ്റാനുള്ള സമയമായോ എന്ന് പരിശോധിക്കണമെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞതും പ്രശ്നം രൂക്ഷമാക്കി. ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകണമെന്ന ആവശ്യവും ഉയർന്നു. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണക്കുന്ന രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ മനഃസാക്ഷി വോെട്ടന്ന നിലപാടിലേക്ക് നീങ്ങാനും മാണി ശ്രമിച്ചു. എന്നാൽ, അതും തർക്കത്തിൽ ഒലിച്ചുപോയി. കേരള കോൺഗ്രസ് നിലപാട് സി.പി.എം നേതൃത്വം ഉറ്റുനോക്കുന്നതിനിടെ പാർട്ടിയിൽ രൂപപ്പെട്ട ഭിന്നത നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.