കെ. കൃഷ്ണന്‍കുട്ടി ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്‍റ്
text_fieldsകൊച്ചി: ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്‍റായി കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എയെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന സംഘടന തെരഞ്ഞെടുപ്പില്‍ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. മാത്യു ടി. തോമസ് മന്ത്രിയായതിനെ തുടര്‍ന്നാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൃഷ്ണന്‍കുട്ടിയുടെ കടന്നുവരവ്.
ദേശീയ സമിതിയിലേക്ക് നീലലോഹിതദാസന്‍ നാടാര്‍, എസ്. ചന്ദ്രകുമാര്‍, ജമീല പ്രകാശം, മാത്യു ടി. തോമസ്, എസ്. സമ്പത്ത്, എ.എം. ജോയ്, ജോസ് തെറ്റയില്‍, പോള്‍ മാത്യു, പി.ആര്‍. അരവിന്ദാക്ഷന്‍, വി.ആര്‍. സോമസുന്ദരം, കെ. കൃഷ്ണന്‍കുട്ടി, അഡ്വ. വി. മുരുകദാസ്, ഫൈസല്‍ തങ്ങള്‍, അഷ്റഫ് എടപ്പ, നിസാര്‍ അഹമ്മദ്, പി.പി. ദിവാകരന്‍, എം.കെ. പ്രേംനാഥ്, കെ. ലോഹ്യ, കായിക്കര ഷംസുദ്ദീന്‍, ജോര്‍ജ് തോമസ് എന്നിവരെ കഴിഞ്ഞ ദിവസംതന്നെ തെരഞ്ഞെടുത്തിരുന്നു.
64 അംഗം സംസ്ഥാന എക്സിക്യൂട്ടിവിലേക്കും തെരഞ്ഞെടുപ്പ് നടപടികള്‍ രാത്രിയും പുരോഗമിക്കുകയാണ്.
സംസ്ഥാന കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 140 പേര്‍ക്കും 14 ജില്ല പ്രസിഡന്‍റുമാര്‍ക്കുമാണ് വോട്ടവകാശമുള്ളത്. തെരഞ്ഞെടുപ്പില്‍ അഡ്വ. ബെഞ്ചമിന്‍ പോള്‍ റിട്ടേണിങ് ഓഫിസറായി. അഡ്വ. ആന്‍റണി കണ്ടംപറമ്പിലിനെ പുതിയ റിട്ടേണിങ് ഓഫിസറായും തെരഞ്ഞെടുത്തു. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കുകയാണ് ലക്ഷ്യമെന്ന് കെ. കൃഷ്ണന്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.